Hair: ആരോ​ഗ്യമുള്ള മുടി വേണോ? ഈ പോഷകങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ...

മുടിയുടെ ഓരോ ഇഴയും ഉണ്ടാക്കുന്ന കോശങ്ങൾക്ക് അവശ്യ പോഷകങ്ങളുടെ വിതരണം അത്യാവശ്യമാണ്.

Written by - Zee Malayalam News Desk | Last Updated : Mar 2, 2022, 10:38 AM IST
  • വിറ്റാമിൻ എ, സി, ഡി, ഇ, സിങ്ക്, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളുടെ അഭാവം മുടിയുടെ വളർച്ചയെ മന്ദഗതിയിലാക്കും
  • കെരാറ്റിൻ എന്ന പ്രോട്ടീനാണ് മുടിയുടെ ഘടന ഉണ്ടാക്കുന്നത്
  • പ്രോട്ടീൻ അപര്യാപ്തമാകുമ്പോൾ, മുടിയുടെ വളർച്ചയെ ബാധിക്കുന്നു
  • ചിക്കൻ, ടർക്കി തുടങ്ങിയ മാംസങ്ങളും ട്യൂണ, ഹാലിബട്ട്, തിലാപ്പിയ തുടങ്ങിയ സമുദ്രവിഭവങ്ങളും മുടിയുടെ വളർച്ചയ്ക്ക് നല്ലതാണ്
Hair: ആരോ​ഗ്യമുള്ള മുടി വേണോ? ഈ പോഷകങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ...

മുടിയുടെ ആരോ​ഗ്യം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ? എല്ലാ മുടിയിഴകളും പ്രോട്ടീനുകൾ (കെരാറ്റിൻ), കാൽസ്യം, സിങ്ക്, ഇരുമ്പ് എന്നിവയാൽ നിർമ്മിതമാണ്. മുടിയുടെ ഓരോ ഇഴയും ഉണ്ടാക്കുന്ന കോശങ്ങൾക്ക് അവശ്യ പോഷകങ്ങളുടെ വിതരണം അത്യാവശ്യമാണ്. എന്നാൽ, നമ്മുടെ ശരീരത്തിൽ പുറത്ത് കാണുന്ന മുടിഴകൾ ജീവനില്ലാത്ത കോശങ്ങളാൽ നിർമിതമാണ്. അതായത്, പുറത്തേക്ക് കാണാൻ കഴിയുന്ന ഭാ​ഗം മാത്രമാണ് മൃതകോശങ്ങളാൽ നിർമിതമായിരിക്കുന്നത്. അതിനാൽ തലയോട്ടിയുമായി ബന്ധപ്പെട്ട ചർമ്മ ഭാ​ഗത്തെ സംരക്ഷമാണ് മുടി വളരുന്നതിന് സഹായിക്കുക.

മുടിയുടെ ആരോഗ്യത്തിന് പോഷകങ്ങൾ: നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ നിങ്ങളുടെ മുടി ഉൾപ്പെടെ ശരീരത്തിൽ പ്രതിഫലിപ്പിക്കുന്നതാണ്. വിറ്റാമിൻ എ, സി, ഡി, ഇ, സിങ്ക്, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളുടെ അഭാവം മുടിയുടെ വളർച്ചയെ മന്ദഗതിയിലാക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

പ്രോട്ടീൻ: മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ പ്രധാനമാണ്. കെരാറ്റിൻ എന്ന പ്രോട്ടീനാണ് മുടിയുടെ ഘടന ഉണ്ടാക്കുന്നത്. പ്രോട്ടീൻ അപര്യാപ്തമാകുമ്പോൾ, മുടിയുടെ വളർച്ചയെ ബാധിക്കുന്നു. ചിക്കൻ, ടർക്കി തുടങ്ങിയ മാംസങ്ങളും ട്യൂണ, ഹാലിബട്ട്, തിലാപ്പിയ തുടങ്ങിയ സമുദ്രവിഭവങ്ങളും മുടിയുടെ വളർച്ചയ്ക്ക് നല്ലതാണ്. കൊഴുപ്പ് കുറഞ്ഞ മൊസറെല്ല, കോട്ടേജ് ചീസുകൾ, ടോഫു, ക്വിനോവ, മുട്ട എന്നിവയെല്ലാം മുടിയുടെ വളർച്ചയെ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

ഇരുമ്പ്: ചുവന്ന രക്താണുക്കളിലെ ഇരുമ്പ് നിങ്ങളുടെ മുടിയിഴകൾക്ക് പോഷകപ്രദമായ ഓക്സിജൻ നൽകുന്നു. ചീര, ചുവന്ന മാംസം, ഇരുണ്ട ഇലക്കറികൾ, ഉണങ്ങിയ പഴങ്ങൾ, കടല, ബീൻസ് മുതലായവ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവ കഴിക്കുന്നത് മുടിയുടെ വളർച്ച വേ​ഗത്തിലാക്കാൻ സഹായിക്കും.

വിറ്റാമിൻ സി: വിറ്റാമിൻ സി, ഒരു ആന്റിഓക്‌സിഡന്റിന് പുറമേ, ഇരുമ്പിന്റെ ആഗിരണത്തെ സഹായിക്കുന്നത് കൂടിയാണ്. അതിനാൽ ഈ വിറ്റാമിൻ കൂടുതലുള്ള ഭക്ഷണങ്ങൾ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കാൻ അനുയോജ്യമാണ്. ബ്ലൂബെറി, ബ്രൊക്കോളി, പേരക്ക, കിവി, ഓറഞ്ച്, പപ്പായ, സ്ട്രോബെറി, മധുരക്കിഴങ്ങ് എന്നിവയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. മുടിയുടെ തണ്ടുകളിലെ കാപ്പിലറികളെ ശക്തിപ്പെടുത്തുന്ന കൊളാജൻ രൂപീകരണത്തിനും ഇത് സഹായിക്കുന്നു.

വിറ്റാമിൻ ഇ: സൂര്യന്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് മുടിയെ സംരക്ഷിക്കാൻ വിറ്റാമിൻ ഇ ആവശ്യമാണ്. അണ്ടിപ്പരിപ്പ്, സിങ്ക്, സെലിനിയം, എന്നിവയിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ അവശ്യ പോഷകങ്ങൾ ഉൾപ്പെടുത്തുക മാത്രമല്ല, നിങ്ങളുടെ മുടിക്ക് കൃത്യമായ പരിചരണം നൽകേണ്ടതും അത്യാവശ്യമാണ്. ആരോഗ്യകരമായ തലയോട്ടി നിലനിർത്തുന്നതിന് ശരിയായ ഘടകങ്ങൾ ഉൾപ്പെടുന്ന ഷാംപൂ, എണ്ണ, സിറം, ഹെയർ സ്പ്രേ എന്നിവ മാത്രം ഉപയോഗിക്കുക.

ബയോട്ടിൻ: മുടിയുടെ വളർച്ച വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിനായ ബയോട്ടിൻ പയറിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബയോട്ടിൻ സെൽ എൻസൈമുകളുമായി ഇടപഴകുമ്പോൾ, പ്രോട്ടീനുകളുടെ നിർമ്മാണ ഘടകങ്ങളായ അമിനോ ആസിഡുകളുടെ ഉത്പാദനത്തെ സഹായിക്കുന്നു. ബയോട്ടിൻ കുറയുന്നതും മുടികൊഴിച്ചിലും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മുട്ട, മത്സ്യം, വിത്തുകൾ, കാരറ്റ്, ബദാം, വാൽനട്ട്, കോളിഫ്ലവർ എന്നിവ ബയോട്ടിൻ അടങ്ങിയ ചില ഭക്ഷണങ്ങളാണ്.

വിറ്റാമിൻ എ: മുടി ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളുടെ ശരിയായ വളർച്ചയ്ക്കും പ്രവർത്തനത്തിനും വിറ്റാമിൻ എ ആവശ്യമാണ്. ഇത് സെബം ഉണ്ടാക്കാൻ സഹായിക്കുന്നു. നമ്മുടെ മുടിയിലെ സെബാസിയസ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന സെബം ആരോഗ്യകരമായ തലയോട്ടിക്ക് പ്രകൃതിദത്ത കണ്ടീഷണറായി പ്രവർത്തിക്കുന്നു. ഓറഞ്ച്, കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ് വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങളിൽ ചിലതാണ്.

സിങ്ക്: മുടി കോശങ്ങളുടെ വളർച്ചയ്ക്ക് സിങ്ക് ആവശ്യമാണ്. സിങ്ക് കുറയുന്നതിന്റെ ലക്ഷണം മുടികൊഴിച്ചിലാണ്. സിങ്ക് കുറയുന്നത് മൂലമുണ്ടാകുന്ന മുടികൊഴിച്ചിലിന് സപ്ലിമെന്റുകൾ ഉപയോ​ഗിക്കാം. ചീര, ഗോതമ്പ്, മത്തങ്ങ വിത്തുകൾ, പയർ എന്നിവ സിങ്ക് അടങ്ങിയ ഭക്ഷണങ്ങളാണ്.

സെലിനിയം: മുടിയുടെ വളർച്ചയെ സഹായിക്കുന്ന ഒരു ധാതുവാണ് സെലിനിയം. എന്നാൽ, അമിതമായ സെലിനിയം മുടിക്ക് നല്ലതല്ല. പ്രതിദിനം 25-50 മൈക്രോ​ഗ്രാം സെലിനിയം കഴിക്കാൻ വിദ​ഗ്ധർ ശുപാർശ ചെയ്യുന്നു. മുട്ട, ട്യൂണ, ബീൻസ്, ഓട്സ്, ചീര എന്നിവയാണ് പോഷകങ്ങളാൽ സമ്പന്നമായ ചില ഭക്ഷണങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News