Onion Oil Benefits | മുടികൊഴച്ചിൽ ആണോ നിങ്ങളുടെ പ്രശ്നം? ഈ എണ്ണ ഒന്ന് പരീക്ഷിച്ച് നോക്കൂ..

Onion Oil Benefits | പ്രകൃതിദത്തമായ വഴികളാണ് പലപ്പോഴും നമ്മൾ മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി തേടുന്നത്. മുടികൊഴിച്ചിലിന് ഏറ്റവും നല്ല പരിഹാരമായി ആളുകൾ പറയുന്നത് ഉള്ളി നീരാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 18, 2022, 02:37 PM IST
  • സവാള ചേർത്ത ഉൽപ്പന്നങ്ങൾ നിങ്ങളുടെ മുടിയിൽ പതിവായി ഉപയോഗിക്കുന്നത് വളരെക്കാലം മുടിക്ക് സ്വാഭാവിക തിളക്കം നൽകുന്നു.
  • താരൻ അകറ്റാനും തലയോട്ടി വൃത്തിയായി സൂക്ഷിക്കാനും ഉള്ളി ചേർത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കാം.
  • ഉള്ളി നീര് തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കുകയും മുടിയുടെ വളർച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Onion Oil Benefits | മുടികൊഴച്ചിൽ ആണോ നിങ്ങളുടെ പ്രശ്നം? ഈ എണ്ണ ഒന്ന് പരീക്ഷിച്ച് നോക്കൂ..

സ്ത്രീകളും പുരുഷന്മാരും ഒരു പോലെ നേരിടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ, താരൻ എന്നിവ. വെറുതെ മുടിയിലൂടെ വിരലുകൾ ഓടിച്ചാൽ ഒരു കെട്ട് മുടി ഇങ്ങ് ഊരി പോരുന്നു. ഈ മുടി കൊഴിച്ചിൽ ഒന്ന് മാറാൻ ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച് ഒരുപാട് കഷ്ടപ്പെടാറുണ്ട് നമ്മൾ ഓരോരുത്തരും. പ്രകൃതിദത്തമായ വഴികളാണ് പലപ്പോഴും നമ്മൾ മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി തേടുന്നത്. മുടികൊഴിച്ചിലിന് ഏറ്റവും നല്ല പരിഹാരമായി ആളുകൾ പറയുന്നത് ഉള്ളി നീരാണ്. 

ഉള്ളി നീരിൽ അടങ്ങിയിരിക്കുന്ന സൾഫർ കട്ടിയുള്ളതും ശക്തവുമായ മുടി വളരാൻ സഹായിക്കുന്നു. സൾഫർ കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത് നിങ്ങളുടെ തലയോട്ടിയിലെ ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തും. ഉള്ളി എണ്ണ തലയിൽ തേക്കുന്നത് ശിരോചർമ്മത്തെ പോഷിപ്പിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി വേരിനെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ ഒഴിവാക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. 

Also Read: Keto Diet | കീറ്റോ ഡയറ്റ് പിന്തുടരുന്നവരാണോ? ഇത് നിങ്ങളുടെ ചർമ്മത്തെയും മുടിയെയും ബാധിച്ചേക്കാം

 

ഉള്ളിയുടെ ഗുണങ്ങൾ

ഉള്ളി ചേർത്ത ഉൽപ്പന്നങ്ങൾക്ക് ഫംഗസ്, ബാക്ടീരിയ എന്നിവയുമായി പോരാടാനും നിങ്ങളുടെ മുടിയെ അണുബാധകളിൽ നിന്ന് മുക്തമാക്കാനും കഴിയും.

ഉള്ളിയിൽ ഉയർന്ന അളവിൽ സൾഫർ അടങ്ങിയിട്ടുണ്ട്. രോമകൂപങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഇത് സഹായിക്കുന്നു.

നിങ്ങൾ തലയോട്ടിയിൽ ഉള്ളി പൾപ്പ് ഉപയോഗിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ തലയോട്ടിയിലെ പോഷകങ്ങൾ നിറയ്ക്കാൻ സഹായിക്കും.

ഉള്ളിയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തവും ഫലപ്രദവുമായ ആന്റിഓക്‌സിഡന്റുകൾ അകാല നരയെ തടയുന്നു.

സവാള ചേർത്ത ഉൽപ്പന്നങ്ങൾ നിങ്ങളുടെ മുടിയിൽ പതിവായി ഉപയോഗിക്കുന്നത് വളരെക്കാലം മുടിക്ക് സ്വാഭാവിക തിളക്കം നൽകുന്നു.

ഉള്ളി നീര് പതിവായി പുരട്ടുന്നതിലൂടെ മുടിക്ക് ഉള്ള് ഉണ്ടാകും.

താരൻ അകറ്റാനും തലയോട്ടി വൃത്തിയായി സൂക്ഷിക്കാനും ഉള്ളി ചേർത്ത ഉൽപ്പന്നങ്ങളും ഉപയോഗിക്കാം.

ഉള്ളി നീര് തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കുകയും മുടിയുടെ വളർച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Also Read: Intermittent Fasting | ഇടവിട്ടുള്ള ഉപവാസം മാനസികാരോ​ഗ്യത്തിന് ​ദോഷകരമാകുന്നതെങ്ങനെ?

 

ഉള്ളി എണ്ണ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം

50 ​ഗ്രാം ഒണിയൻ പൾപ്പുണ്ടാക്കാൻ ആവശ്യമായ ഉള്ളി എടുത്ത് മിക്സിയിൽ അടിക്കുക.

200ml അല്ലെങ്കിൽ 300ml അല്ലെങ്കിൽ വെളിച്ചെണ്ണ അല്ലെങ്കിൽ എള്ളെണ്ണ മിശ്രിതം ഒരു ചട്ടിയിൽ ഒഴിക്കുക.

ഇനി ഉള്ളി നീര് ചേർത്ത് പാനിൽ വെച്ച ശേഷം തിളപ്പിക്കുക.

ഒന്ന് തിളച്ചതിന് ശേഷം, തീ കുറച്ച്, മിശ്രിതത്തിൽ നിന്ന് എണ്ണ വേർപെടുത്തുന്നത് വരെ മാരിനേറ്റ് ചെയ്യുക.

നല്ലതും വൃത്തിയുള്ളതുമായ ഒരു തുണി എടുത്ത് അതിലൂടെ എണ്ണ അരിച്ചെടുക്കുക.

എണ്ണ നല്ല പോലെ അടച്ച് സൂക്ഷിക്കുക.

ഉള്ളി നീര് 4-5 ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയുമെങ്കിലും, കാലക്രമേണ അതിൽ ദുർഗന്ധം വരും. രാത്രി മുഴുവൻ ഈ എണ്ണ തേച്ച്പിടിപ്പിക്കുന്നത് കൊണ്ട് അധിക ഫലം ഒന്നും ലഭിക്കില്ല. അധിക സമയം ഇത് തലയിൽ തേച്ച് പിടിപ്പിക്കുന്നത് നല്ലതല്ല എന്നാണ് ആര​ഗ്യ വിദ​ഗ്ധർ പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News