Hair fall: മുടി കൊഴിച്ചിൽ തടയാൻ ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കാം

Hair fall diet: മുടികൊഴിച്ചിൽ ചികിത്സയിൽ വീട്ടുവൈദ്യങ്ങൾ മുതൽ ഹെയർ ഫിക്സിങ് വരെയുണ്ട്. എന്നാൽ, മുടി കൊഴിച്ചിലിനെ തടയുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിച്ചാൽ ഒരു പരിധിവരെ ഈ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Nov 29, 2022, 09:15 PM IST
  • മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ, ജീവിതശൈലി, ഭക്ഷണ ശീലങ്ങൾ എന്നിവ കാരണം മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വർധിച്ചുവരികയാണ്
  • ഇപ്പോൾ ആളുകൾക്കിടയിൽ കഷണ്ടി പ്രശ്നവും വർധിച്ചിട്ടുണ്ട്
  • മുടികൊഴിച്ചിൽ ചികിത്സയിൽ വീട്ടുവൈദ്യങ്ങൾ മുതൽ ഹെയർ ഫിക്സിങ് വരെയുണ്ട്
  • എന്നാൽ, മുടി കൊഴിച്ചിലിനെ തടയുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിച്ചാൽ ഒരു പരിധിവരെ ഈ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ സാധിക്കും
Hair fall: മുടി കൊഴിച്ചിൽ തടയാൻ ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കാം

പുരുഷനായാലും സ്ത്രീയായാലും ഇടതൂർന്ന മുടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ, ജീവിതശൈലി, ഭക്ഷണ ശീലങ്ങൾ എന്നിവ കാരണം മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വർധിച്ചുവരികയാണ്. താരൻ ഉണ്ടാകുമ്പോഴും മുടി കൊഴിച്ചിലുണ്ടാകുന്നു. ഇപ്പോൾ ആളുകൾക്കിടയിൽ കഷണ്ടി പ്രശ്നവും വർധിച്ചിട്ടുണ്ട്. മുടികൊഴിച്ചിൽ ചികിത്സയിൽ വീട്ടുവൈദ്യങ്ങൾ മുതൽ ഹെയർ ഫിക്സിങ് വരെയുണ്ട്. എന്നാൽ, മുടി കൊഴിച്ചിലിനെ തടയുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിച്ചാൽ ഒരു പരിധിവരെ ഈ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ സാധിക്കും. മുടികൊഴിച്ചിൽ തടയാൻ എന്താണ് കഴിക്കേണ്ടതെന്നും എന്താണ് കഴിക്കാൻ പാടില്ലാത്തതെന്നും നോക്കാം.

പ്രോട്ടീൻ- പ്രോട്ടീനും ബയോട്ടിനും മുടിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ്. ഈ രണ്ട് ഘടകങ്ങളും മുടികൊഴിച്ചിൽ തടയുക മാത്രമല്ല, മുടിയുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു. മുട്ടയിൽ പ്രോട്ടീനും ബയോട്ടിനും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ തീർച്ചയായും മുട്ട ഉൾപ്പെടുത്തുക. പ്രോട്ടീൻ കൂടാതെ, മുടിക്ക് വളരെ പ്രധാനപ്പെട്ട സിങ്ക്, സെലിനിയം എന്നിവയും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനായ കെരാറ്റിൻ എന്ന പ്രോട്ടീന്റെ ഉത്പാദനത്തിന് ബയോട്ടിൻ സഹായിക്കുന്നു.

ALSO READ: Herbal Teas: ആരോ​ഗ്യത്തിന് മികച്ച ഔഷധ ചായകൾ; അറിയാം ഔഷധ ചായയുടെ ആരോ​ഗ്യ ​ഗുണങ്ങൾ

ചീര- ചീരയിൽ വിറ്റാമിൻ എ, സി, ഇരുമ്പ്, ഫോളേറ്റ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയ്ക്കും മുടി കൊഴിച്ചിൽ തടയുന്നതിനും സഹായിക്കുന്നു. ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ ചർമ്മ ഗ്രന്ഥിയിൽ അടങ്ങിയിരിക്കുന്ന സെബം ഉൽപാദനത്തിന് സഹായകമാണ്. തലയോട്ടിയെ ഈർപ്പമുള്ളതാക്കാനും ആരോഗ്യത്തോടെ നിലനിർത്താനും സെബം സഹായിക്കുന്നു.

കാരറ്റ്, മധുരക്കിഴങ്ങ്- കാരറ്റ്, മധുരക്കിഴങ്ങ് എന്നിവയും മുടികൊഴിച്ചിൽ തടയുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ മുടിയുടെ വളർച്ചയ്ക്കും മുടിക്ക് ബലം നൽകുന്നതിനും സഹായിക്കുന്നു.

ഓട്സ്- ഇതുവരെ നിങ്ങൾ ഓട്സിനെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണമായിട്ടായിരിക്കും മനസ്സിലാക്കിയിരിക്കുക. എന്നാൽ മുടി കൊഴിച്ചിൽ തടയാനും ഓട്സ് സഹായകമാണ്. ഓട്‌സിൽ സിങ്ക്, ഇരുമ്പ്, ഒമേഗ -6 ഫാറ്റി ആസിഡുകൾ, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയ്ക്ക് വളരെ സഹായകമാണ്.

വാൽനട്ട്- വാൽനട്ട് സന്ധി വേദന ഇല്ലാതാക്കാൻ മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും മികച്ചതാണ്. ഇതിൽ ബയോട്ടിൻ, വിറ്റാമിനുകൾ ബി1, ബി6, ബി9, ഇ, മഗ്നീഷ്യം, മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന പ്രോട്ടീനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

ALSO READ: Food And Headache: ഈ ഏഴ് ഭക്ഷണങ്ങൾ കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകും

മുടി കൊഴിച്ചിലിനുള്ള കാരണങ്ങൾ:

മുടി കൊഴിച്ചിലിന് പല കാരണങ്ങളുണ്ട്. പലരിലും ഇത് ജനിതകമാണ്. അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കരുത്. ഇതുകൂടാതെ, ആൽക്കലൈൻ, അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.

മുടി കൊഴിച്ചിലിന് പഞ്ചസാരയുടെ ഉപയോ​ഗവും കാരണമാകുന്നു. പഞ്ചസാര അമിത അളവിൽ ശരീരത്തിലെത്തുന്നത് ഇൻസുലിനും പുരുഷ ഹോർമോണായ ആൻഡ്രോജനും ഉത്പാദിപ്പിക്കുന്നു. ഇത് രോമകൂപങ്ങളെ ചുരുക്കി മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ എത്രത്തോളം വാസ്തവമുണ്ടെന്നതിനെ സംബന്ധിച്ച് ഇപ്പോഴും പഠനങ്ങൾ പുരോ​ഗമിക്കുകയാണ്.

വറുത്ത ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നതും മുടികൊഴിച്ചിലിന് കാരണമാകുന്നു. ഉയർന്ന കൊഴുപ്പ് കാരണം ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് അമിതമായി വർധിക്കുന്നു. ഇതാണ് പുരുഷന്മാരിൽ കഷണ്ടി പ്രശ്നം ഉണ്ടാകുന്നതിന് പ്രധാന കാരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News