Glaucoma: ഈ ജീവിതശൈലി ശീലമാക്കൂ... കണ്ണിന്റെ ആരോ​ഗ്യം സംരക്ഷിക്കാം

Eye Damage: കണ്ണുകൾക്കുണ്ടാകുന്ന സമ്മർദ്ദം മൂലം ഒപ്റ്റിക് ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതാണ് ​ഗ്ലോക്കോമ. ഇത് ഇന്ത്യയിൽ ഏകദേശം 12 ദശലക്ഷം ആളുകളെ ബാധിക്കുന്നുവെന്നാണ് കണക്ക്.

Written by - Zee Malayalam News Desk | Last Updated : Mar 19, 2024, 11:16 AM IST
  • രാജ്യത്തെ 90 ശതമാനം ഗ്ലോക്കോമ കേസുകളും രോ​ഗനിർണയം വൈകുന്നതിനാൽ മാറ്റാനാവാത്ത അന്ധതയിലേക്ക് നയിക്കുന്നു
  • അവബോധത്തിൻ്റെ അഭാവവും രോ​ഗം കണ്ടെത്തുന്നതിലെ കാലതാമസവുമാണ് ​ഗ്ലോക്കോമ വർധിക്കുന്നതിന് പ്രധാന കാരണം
Glaucoma: ഈ ജീവിതശൈലി ശീലമാക്കൂ... കണ്ണിന്റെ ആരോ​ഗ്യം സംരക്ഷിക്കാം

കണ്ണിൽ നിന്ന് തലച്ചോറിലേയ്ക്ക് സിഗ്നലുകൾ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് കേടുപാടുണ്ടാക്കുന്ന അസുഖമാണ് ​ഗ്ലോക്കോ. ഇന്ത്യയിൽ ഗ്ലോക്കോമയുമായി ബന്ധപ്പെട്ട അന്ധത വർധിച്ചുവരുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അവബോധത്തിൻ്റെ അഭാവവും രോ​ഗം കണ്ടെത്തുന്നതിലെ കാലതാമസവുമാണ് ഇത് വർധിക്കുന്നതിന് പ്രധാന കാരണം

കണ്ണുകൾക്കുണ്ടാകുന്ന സമ്മർദ്ദം മൂലം ഒപ്റ്റിക് ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതാണിത്. ഇത് ഇന്ത്യയിൽ ഏകദേശം 12 ദശലക്ഷം ആളുകളെ ബാധിക്കുന്നുവെന്നാണ് കണക്ക്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, രാജ്യത്തെ 90 ശതമാനം ഗ്ലോക്കോമ കേസുകളും രോ​ഗനിർണയം വൈകുന്നതിനാൽ മാറ്റാനാവാത്ത അന്ധതയിലേക്ക് നയിക്കുന്നു.

ഭൂരിഭാഗം ഗ്ലോക്കോമ കേസുകളിലും രോഗലക്ഷണങ്ങൾ പ്രകടമാകാത്തതിനാലും രോഗികൾ ഇതിനെക്കുറിച്ച് അറിയാത്തതിനാലും രോഗനിർണയം നടത്തപ്പെടാതെ പോകുന്നു, അല്ലെങ്കിൽ ​ഗുരുതരമായ അവസ്ഥയിലേക്കെത്തുന്നത് വരെ തിരിച്ചറിയപ്പെടുന്നില്ല. പ്രായം, കുടുംബ ചരിത്രം തുടങ്ങിയ ചില അപകട ഘടകങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും, ചില ജീവിതശൈലി മാറ്റങ്ങൾ സ്വീകരിക്കുന്നത് ഗ്ലോക്കോമ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.

ALSO READ: പ്രകൃതിദത്ത പോഷക കലവറ; സപ്പോട്ട കഴിച്ച് ശരീരഭാരം കുറയ്ക്കാം

നേത്രപരിശോധന: പ്രത്യക്ഷത്തിൽ നിങ്ങൾക്ക് കാഴ്ച പ്രശ്നങ്ങൾ ഇല്ലെങ്കിലും പതിവായി നേത്രപരിശോധന നടത്തേണ്ടത് പ്രധാനമാണ്. ​ഗ്ലോക്കോമ നേരത്തെ കണ്ടെത്തുന്നതും വേ​ഗത്തിൽ ചികിത്സ ലഭ്യമാക്കുന്നതും കാഴ്ച പൂർണമായും നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നത് തടയാൻ സഹായിക്കുകയും ചെയ്യും.

വ്യായാമം: കണ്ണിന്റെ ആരോ​ഗ്യം മൊത്തത്തിലുള്ള ആരോ​ഗ്യത്തിലും വലിയ സ്വാധീനം ചെലുത്തുന്നു. പതിവായി വ്യായാമം ചെയ്യുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുകയും കണ്ണിലെ മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. കണ്ണിൽ മർദ്ദം വർധിക്കുന്നത് ​ഗ്ലോക്കോമയിലേക്ക് നയിക്കും. വേ​ഗത്തിലുള്ള നടത്തം, സൈക്ലിങ്, നീന്തൽ എന്നീ വ്യായാമങ്ങൾ ശീലമാക്കുന്നത് കണ്ണിന്റെ ആരോ​ഗ്യത്തിനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ​ഗുണം ചെയ്യും.

ശരീരഭാരം: അമിതവണ്ണവും പൊണ്ണത്തടിയും ​ഗ്ലോക്കോമയ്ക്ക് കാരണമാകുന്ന അപകടഘടകങ്ങളാണ്. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീൻ, ആരോ​ഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുന്ന സമീകൃത്യവും പോഷക സമൃദ്ധവുമായ ഭക്ഷണക്രമം സ്വീകരിക്കുക. അമിതമായി ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രമിക്കുക. പഞ്ചസാര കൂടുതലായി ചേർത്ത ഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവയുടെ ഉപയോ​ഗം പരിമിതപ്പെടുത്തുക.

കണ്ണുകളുടെ സംരക്ഷണം: കണ്ണിനുണ്ടാകുന്ന വിവിധ പരിക്കുകൾ ​ഗ്ലോക്കോമയിലേക്ക് നയിക്കും. സ്പോർട്സിൽ പങ്കെടുക്കുമ്പോഴോ കണ്ണിന് പരിക്കേൽക്കുന്ന മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴോ സുരക്ഷാ മാർ​ഗങ്ങൾ സ്വീകരിക്കുക. കണ്ണട ധരിക്കുകയോ മറ്റ് സുരക്ഷാ മാർ​ഗങ്ങൾ സ്വീകരിക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്.

ALSO READ: ശരീരഭാരം കുറയ്ക്കാൻ പുതിന മികച്ചത്... ഉപയോ​ഗിക്കേണ്ടതിങ്ങനെ

പുകവലി: പുകവലിയും മദ്യപാനവും ​ഗ്ലോക്കോമ വികസിപ്പിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നത് കണ്ണുകളുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. മദ്യപാനം മൊത്തത്തിലുള്ള ആരോ​ഗ്യത്തെയും കണ്ണുകളുടെ ആരോ​ഗ്യത്തെയും ബാധിക്കുന്ന ശീലമാണ്. ഇത് ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്.

Disclaimer: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News