നമ്മുടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് ആവശ്യമാണ്. ഭക്ഷണത്തിൽ പോഷകങ്ങൾ ഇല്ലെങ്കിൽ, ശരീരത്തെ പല തരത്തിലുള്ള രോഗങ്ങളും പിടികൂടിയേക്കാം. പ്രത്യേകിച്ച് ശരീരത്തിൽ നാരുകളുടെ കുറവ് ഉണ്ടെങ്കിൽ അത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് ആരോഗ്യകരമായ ശരീരത്തിന് നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.
ഇന്നത്തെ കാലത്ത് ആളുകൾ കൂടുതൽ വറുത്തതും പൊരിച്ചതും ജങ്ക് ഫുഡുമൊക്കെയാണ് കഴിക്കുന്നത്. ഇതിനാൽ മലബന്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സാധാരണമായി മാറിയിരിക്കുകയാണ്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമാണ്.
ALSO READ: എന്തു ചെയതിട്ടും നടുവേദന മാറുന്നില്ലേ...? കാരണങ്ങൾ ഇതാകാം
ഭക്ഷണത്തിലെ പോഷകങ്ങളുടെ അഭാവം മൂലവും മലബന്ധം ഉണ്ടാകുന്നുണ്ട്. ഇതുകൂടാതെ പല രോഗങ്ങളും ശരീരത്തിൽ കണ്ട് തുടങ്ങുന്നു. വയറുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്‌നമാണ് മലബന്ധം. ഇത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. ഈ സാഹചര്യം ഒഴിവാക്കാനായി ആളുകൾ മരുന്നുകളുടെ സഹായം തേടാറാണ് പതിവ്. എന്നാൽ അമിതമായി മരുന്ന് കഴിക്കുന്നതും ദോഷകരമാണ്. നിങ്ങൾക്കും മലബന്ധം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ അതിനുള്ള പ്രതിവിധി എന്താണെന്ന് നോക്കാം.
മലബന്ധത്തിന് ആശ്വാസം ലഭിക്കാൻ നെയ്യ് ഉപയോഗിക്കാം. നെയ്യ് ഉപയോഗിച്ചാൽ മലബന്ധം മാറും. ചെറുചൂടുള്ള പാലിൽ ഒരു സ്പൂൺ നെയ്യ് ചേർത്ത് കുടിച്ചു തുടങ്ങിയാൽ മലബന്ധം പെട്ടെന്ന് മാറും. നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. മലമൂത്രവിസർജ്ജനവും എളുപ്പത്തിൽ നടക്കുന്നു. ഇതുമൂലം, വയറുവേദന, വീക്കം എന്നിവയും മാറും.
വേനൽക്കാലത്ത് മലബന്ധ പ്രശ്‌നമുണ്ടെങ്കിൽ, ഉറങ്ങാൻ പോകുന്നതിനുമുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ ഒരു സ്പൂൺ നെയ്യ് ചേർത്ത് കുടിക്കാൻ തുടങ്ങുക. ഇത് രാവിലെ നിങ്ങളുടെ വയർ വൃത്തിയാക്കും. ഇതോടൊപ്പം കുടലിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും നീങ്ങി തുടങ്ങും. മലബന്ധം ബാധിച്ചാൽ അത് മാറാൻ നെയ്യും പഞ്ചസാരയും കഴിക്കുന്നതും മികച്ച പ്രതിവിധിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...