Weight Gain Diet: എങ്ങനെയെങ്കിലും ഈ പൊണ്ണത്തടി കുറഞ്ഞു കിട്ടിയാല്‍ മതിയായിരുന്നു എന്ന് വിഷമിക്കുന്നവരുടെയിടയില്‍ എന്തെല്ലാം കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്ന് പരാതിപ്പെടുന്ന ഒരു വിഭാഗവും കൂടിയുണ്ട്. എന്നാല്‍, അവരുടെ പരാതിയ്ക്ക് ഇന്ന് അത്ര പ്രാധാന്യം ഇല്ല എന്നതാണ് വസ്തുത. അവര്‍ക്ക് ലഭിക്കുന്ന ഏക മറുപടിയാണ് "നന്നായി ഭക്ഷണം കഴിയ്ക്കുക" എന്നത്.
Also Read: Chandra Mangal Yog: അടുത്ത 48 മണിക്കൂർ ഈ രാശിക്കാര്‍ക്ക് വളരെ ശുഭകരം! ലക്ഷ്മീദേവി സമ്പത്ത് വർഷിക്കും!!
എന്നാല്‍, എന്ത് കഴിയ്ക്കണം, എന്ത് തരം ഭക്ഷണം കഴിച്ചാലാണ് ശരീരഭാരം വര്‍ദ്ധിക്കുക എന്ന കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്. ശരീര പുഷ്ടിയുണ്ടാകും എന്ന പരസ്യങ്ങള്‍ കണ്ട് അതിനു പിന്നാലെ പോയി ഒടുവില്‍ ഒടുവില്‍ അനാരോഗ്യവും അസുഖങ്ങളും വിളിച്ചു വരുത്തുന്ന പലരുമുണ്ട്. ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ എപ്പോഴും ആരോഗ്യകരമായ വഴികള്‍ തേടുന്നതാണ് ഉത്തമം.
Also Read: Engineer's Day 2023: എന്തുകൊണ്ടാണ് എഞ്ചിനിയേഴ്‌സ് ദിനം സെപ്റ്റംബർ 15 ന് ആഘോഷിക്കുന്നത്? ചരിത്രം അറിയാം
എങ്ങനെയെങ്കിലും പെട്ടന്ന് വണ്ണം വെച്ചാൽ മതിയെന്ന് വിചാരിച്ച് കണ്ണിൽ കാണുന്നതെല്ലാം കഴിയ്ക്കുന്നത് ഒടുവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും. അതിനാല്‍ തടി വെയ്ക്കാനായി ഫാസ്റ്റ് ഫുഡും പിസ്സയും മറ്റ് ജങ്ക് ഫുഡുകളുമൊക്കെ പരമാവധി ഒഴിവാക്കുക. കാരണം ഇവ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ആരോഗ്യത്തിനും ഹാനികരമാണ്.
ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് പേശികളുടെ നിർമ്മാണവും ശരീരഭാരം വർദ്ധിപ്പിക്കലും അത്ര ലളിതമല്ല. എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ചില പ്രത്യേക ഭക്ഷണങ്ങൾ ചേർക്കുന്നത് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരോഗ്യകരവും കൂടുതൽ ഫലപ്രദവുമാക്കും
ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണകരമായ ഒന്നാണ് നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഉരുളക്കിഴങ്ങ് (Potato). നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്ന ഇന്ത്യയിലെ ഒരു ജനപ്രിയ പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. പരിമിതമായ അളവിൽ. ഉരുളക്കിഴങ്ങുകൾ വറുത്തോ ബേക്കിംഗ് ചെയ്തോ വ്യത്യസ്ത രീതികളിൽ തയ്യാറാക്കി കഴിയ്ക്കുന്നത് വഴി ശരീരഭാരം വർദ്ധിപ്പിക്കാം.
വ്യത്യസ്ത രീതികളിൽ ഉരുളക്കിഴങ്ങ് പാചകം ചെയ്യുന്നത് നിങ്ങളുടെ ഭക്ഷണം രുചികരവും പോഷകപ്രദവുമാക്കും. അതോടൊപ്പം, ഉരുളക്കിഴങ്ങിനൊപ്പം എന്തെല്ലാം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത് ഭക്ഷണം കൂടുതല്‍ പോഷകഗുണങ്ങള്‍ നിറഞ്ഞതും ഒപ്പം ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകവുമാകും എന്നറിയാം...
പാൽ
ഉരുളക്കിഴങ്ങും പാലും ഒരുമിച്ച് കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ ഏറ്റവും ഗുണകരമായ മാര്‍ഗ്ഗമാണ്. അതായത്, പ്രോട്ടീനിന്‍റെയും കാൽസ്യത്തിന്‍റെയും നല്ല ഉറവിടമാണ് പാൽ. ഇത് മെലിഞ്ഞ ശരീരക്കാര്‍ക്ക് ഏറെ പ്രയോജനകരമായി ഭവിക്കും.
തൈര്
തൈര് ഒരു പ്രോബയോട്ടിക് ആണ്, ഇത് ദഹനത്തെ സഹായിക്കുന്നുവെന്ന് നമുക്കറിയാം. കാൽസ്യം, പ്രോട്ടീൻ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് തൈര്. ഉരുളക്കിഴങ്ങും തൈരും ഒരുമിച്ച് കഴിക്കുന്നത് ശരീരഭാരം കൂട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
നെയ്യ്
നെയ്യും ഉരുളക്കിഴങ്ങും ശരീരഭാരം കൂട്ടാന്‍ സഹായകമാണ്. ഉരുളക്കിഴങ്ങ് വറുത്ത് കഴിയ്ക്കുന്നത് പലര്‍ക്കും ഇഷ്ടമാണ്. പലരും കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന സ്വാദിഷ്ടമായ ഒരു വിഭവമാണ് ഉരുളക്കിഴങ്ങ്. ശരീരഭാരം വർദ്ധിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇത് നിങ്ങളുടെ സ്ഥിരം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നെയ്യും ഉരുളക്കിഴങ്ങും ചേർന്ന മിശ്രിതം രുചികരം മാത്രമല്ല, നിങ്ങളുടെ ശരീരത്തിന് ഗുണം ചെയ്യുകയും ചെയ്യും. ഉരുളക്കിഴങ്ങ് എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്യാതെ അൽപം നെയ്യിൽ വറുത്തെടുക്കാൻ ശ്രദ്ധിക്കണം.
ഇവ കൂടാതെ, മുട്ട, ചീസ്, മാംസം, മത്സ്യം തുടങ്ങിയ പോഷകഗുണമുള്ള വസ്തുക്കളോടൊപ്പം ഉരുളക്കിഴങ്ങും കഴിക്കാം. ഇവയിൽ പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, മറ്റ് പോഷകങ്ങൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കും.
(നിരാകരണം: നിങ്ങളെ ബോധവത്കരിക്കാൻ വേണ്ടി മാത്രമാണ് ഈ വാർത്ത. വീട്ടുവൈദ്യങ്ങളും പൊതുവിവരങ്ങളുമാണ് ഇതിന് അടിസ്ഥാനം. നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് തീർച്ചയായും ഒരു ഡോക്ടറെ സമീപിക്കുക.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...