Fruits for Liver Health: ദിവസവും കഴിയ്ക്കാം, കരളിനെ കാക്കും ഈ പഴവര്‍ഗങ്ങള്‍

ഏറെ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന നമ്മുടെ ശരീരത്തിലെ പ്രധാന അവയവമായ കരളിനോട് കണ്ണില്‍ ചോരയില്ലാതെയാണ് നാം  പെരുമാറുന്നത്.  ശരീരത്തിലെ നിരവധി  സുപ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന അവയവമായിട്ടും അര്‍ഹിക്കുന്ന പരിചരണമോ ശ്രദ്ധയോ നാം നല്‍കാറില്ല.

Written by - Zee Malayalam News Desk | Last Updated : Oct 25, 2022, 11:59 PM IST
  • കരളിനെ ആരോഗ്യത്തോടെ നിലനിർത്തേണ്ടത് അനിവാര്യമാണ്. കരളിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ ചില നല്ല ശീലങ്ങള്‍ പിന്തുടരുന്നത് നല്ലതാണ്
Fruits for Liver Health: ദിവസവും കഴിയ്ക്കാം, കരളിനെ കാക്കും ഈ പഴവര്‍ഗങ്ങള്‍

Fruits for Liver Health: ഏറെ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന നമ്മുടെ ശരീരത്തിലെ പ്രധാന അവയവമായ കരളിനോട് കണ്ണില്‍ ചോരയില്ലാതെയാണ് നാം  പെരുമാറുന്നത്.  ശരീരത്തിലെ നിരവധി  സുപ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന അവയവമായിട്ടും അര്‍ഹിക്കുന്ന പരിചരണമോ ശ്രദ്ധയോ നാം നല്‍കാറില്ല.

അമിതമായി കൊഴുപ്പുള്ള ആഹാരം കഴിയ്ക്കുക, നിയന്ത്രണമില്ലാത്ത മദ്യപാനം, അനവശ്യമായുള്ള മരുന്ന് കഴിയ്ക്കല്‍,  ഡീറ്റോക്സ് ഡ്രിങ്കുകള്‍ എന്നിവ നമ്മുടെ കരളിന് വരുത്തുന്ന ദോഷങ്ങള്‍ക്ക് പരിധിയില്ല.  

Also Read:  Breakfast Diet: പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

കരളിനെ ആരോഗ്യത്തോടെ നിലനിർത്തേണ്ടത് അനിവാര്യമാണ്. കരളിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ ചില നല്ല ശീലങ്ങള്‍ പിന്തുടരുന്നത് നല്ലതാണ്. അതിലൊന്നാണ് ദിവസവും ചില പഴങ്ങള്‍ കഴിയ്ക്കുക എന്നത്.  അതായത് ഈ പഴവര്‍ഗ്ഗങ്ങള്‍  കരളിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ്.  ഈ പഴങ്ങള്‍  നിങ്ങള്‍ക്ക് പല വിധത്തില്‍ ഗുണം ചെയ്യും. 

കരളിന്‍റെ ആരോഗ്യം സംരക്ഷിക്കുന്ന ചില പഴങ്ങളും അവയുടെ പ്രത്യേകതകളും അറിയാം.    
 
ആപ്പിള്‍   (Apple) 

ദിവസവും ഒരു ആപ്പിള്‍ കഴിയ്ക്കുന്നത് നിങ്ങളെ രോഗത്തില്‍നിന്നും സംരക്ഷിക്കും. ആപ്പിളിൽ ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്.  കൂടാതെ, ഇതില്‍  പെക്റ്റിൻ  (Pectin) എന്ന മൂലകം അടങ്ങിയിരിയ്ക്കുന്നു.  ഇത്  ദഹനവ്യവസ്ഥയ്ക്ക് ഏറെ സഹായകരമാണ്.  

ബെറി പഴങ്ങള്‍  (Berries) 

ബെറി പഴങ്ങളിൽ ആന്‍റി ഓക്‌സിഡന്‍റ്   പോളിഫിനോളുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പോളിഫിനോൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ്.    ബെറി കഴിക്കുന്നത് രോഗപ്രതിരോധത്തിനും നല്ലതാണ്. കൂടാതെ, ശരീരഭാരം  കുറയ്ക്കാനും ബെറികള്‍ സഹായകമാണ്  

മുന്തിരി   (Grapes) 

മുന്തിരി കഴിക്കുന്നത് കരളിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. കരൾ അണുബാധയെ ചെറുക്കാനും  മുന്തിരി കഴിയ്ക്കുന്നത് ഏറെ സഹായകരമാണ്.  മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍  കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നു.

നാരങ്ങ  (Lemon) 

നാരങ്ങയിൽ വിറ്റാമിൻ സി  (Vitamn C) ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിന്‍റെ  പ്രതിരോധശേഷി വർദ്ധിപ്പിക്കാന്‍ ഏറെ സഹായകമാണ്.  കരളിനെ  Detoxify ചെയ്യുന്നതിനും സഹായിയ്ക്കും.   

വാഴപ്പഴം (Banana) 

വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നു. വാഴപ്പഴം ദഹനത്തിനും സഹായകമാണ്, അതിനാൽ, ആരോഗ്യ വിദഗ്ധര്‍ ഇത് കഴിക്കാൻ നിര്‍ദ്ദേശിക്കുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News