അകാലനര... ഇന്ന് കുട്ടികളും പ്രായമായവരും ഒരുപോലെ നേരിടുന്ന പ്രശ്നമാണിത്. തെറ്റായ ഭക്ഷണക്രമവും ജീവിതശൈലിയും ആണ് അകാലനരയ്ക്ക് കാരണം. നരയെ മറികടക്കാൻ പലരും ഹെയർഡൈ പോലുള്ളവ ഉപയോഗിക്കാറുണ്ട്. ഇത് മുടിയക്ക് ഗുണത്തേക്കാലേറെ ദോഷകരമായ ഫലമുണ്ടാക്കും.
നരച്ച മുടിയെന്ന പ്രശ്നം നിങ്ങളും അനുഭവിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ മുടി സ്വാഭാവികമായി വീട്ടിൽ തന്നെ കറുപ്പിക്കാൻ കഴിയുന്ന ഒരു വീട്ടുവൈദ്യമാണ് ഇന്ന് നിങ്ങൾക്കായി കൊണ്ടുവന്നിരിക്കുന്നത്. ഈ പ്രതിവിധി പരീക്ഷിക്കുന്നതിലൂടെ, നിങ്ങളുടെ മുടി പൂർണ്ണമായും കറുത്തതായി മാറും.
ALSO READ: ഈ 4 ഭക്ഷണ പദാർത്ഥങ്ങളിൽ ഒരിക്കലും നാരങ്ങ ചേർക്കരുത്; ഭക്ഷണം വിഷം പോലെയാകും!
മഞ്ഞൾപ്പൊടിയും നെല്ലിക്കപ്പൊടിയും കറ്റാർവാഴ ജെല്ലും...
ഒരു സ്പൂൺ മഞ്ഞളും രണ്ട് സ്പൂൺ നെല്ലിക്കപ്പൊടിയും എടുക്കുക. രണ്ടും മിക്സ് ചെയ്യുകയും നന്നായി വറുത്തെടുക്കുകയും ചെയ്യണം. നിറം കറുപ്പാകുന്നത് വരെ വറുക്കണം. ശേഷം ഈ മിശ്രിതം ഒരു പാത്രത്തിൽ തണുപ്പിക്കാൻ വയ്ക്കുക. തണുത്ത ആവശ്യാനുസരണം കറ്റാർവാഴ ജെൽ അതിൽ കലർത്തണം. ഇത് പേസ്റ്റ് രൂപത്തിലാകുമ്പോൾ അത് മുടിയിൽ പുരട്ടുക. അരമണിക്കൂറോളം മുടിയിൽ വയ്ക്കണം. അരമണിക്കൂറിനു ശേഷം ശുദ്ധമായ വെള്ളത്തിൽ മുടി കഴുകണം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് വേണം മുടി കഴുകാൻ.
കറ്റാർവാഴ ജെൽ ഇല്ലെങ്കിൽ കടുകെണ്ണയും ചേർക്കാം. കടുകെണ്ണയ്ക്ക് ഇത്തരത്തിലുള്ള ഒട്ടനവധി ഔഷധഗുണങ്ങളുണ്ട്, ഇത് മുടിയെ ശക്തവും കട്ടിയുള്ളതും കറുപ്പുനിറവുമാക്കുന്നു. നെല്ലിക്കയും മഞ്ഞളും അടങ്ങിയ ഈ വീട്ടുവൈദ്യം ആഴ്ചയിൽ രണ്ടുതവണ നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ മുടി സ്വാഭാവികമായും ഉടൻ തന്നെ കറുത്തതായി മാറും.
ഈ പേസ്റ്റ് ഉപയോഗിക്കുന്നത് നിങ്ങളുടെ മുടി കട്ടിയുള്ളതും നീളമുള്ളതും കറുപ്പും മിനുസമുള്ളതുമാക്കും. അതേസമയം നിങ്ങളുടെ മുടിയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, ഈ വീട്ടുവൈദ്യം ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങൾ നിങ്ങളുടെ സ്പെഷ്യലിസ്റ്റുമായി ബന്ധപ്പെടണം.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇത് അംഗീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.