Walnut oil: വാൽനട്ട് ഓയിൽ ഉപയോ​ഗിക്കൂ... ഈ മാറ്റങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും

Benefits of walnut oil: എല്ലുകളെ ബലപ്പെടുത്താനും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താനും വാൽനട്ട് മികച്ചതാണ്. വാൽനട്ട് എണ്ണയും ശരീരത്തിനും ചർമ്മത്തിനും മുടിക്കും ധാരാളം ഗുണങ്ങൾ നൽകുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 3, 2023, 12:09 PM IST
  • വാൽനട്ട് ഓയിൽ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാനും ചുളിവുകൾ വരാതിരിക്കാനും സഹായിക്കും
  • ഇത് ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്യുന്നതിനൊപ്പം ചർമ്മത്തെ ദൃഢമുള്ളതാക്കുകയും മുഖത്തിന് തിളക്കം നൽകുകയും ചെയ്യുന്നു
Walnut oil: വാൽനട്ട് ഓയിൽ ഉപയോ​ഗിക്കൂ... ഈ മാറ്റങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും

വാൽനട്ട് കഴിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുമെന്ന് എല്ലാവർക്കും അറിയാം. വാൽനട്ട് കഴിക്കുന്നതിലൂടെ പ്രതിരോധശേഷിയും ഓർമ്മശക്തിയും വർധിക്കുന്നു. ഇതോടൊപ്പം എല്ലുകളെ ബലപ്പെടുത്താനും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താനും വാൽനട്ട് മികച്ചതാണ്. വാൽനട്ട് എണ്ണയും ശരീരത്തിനും ചർമ്മത്തിനും മുടിക്കും ധാരാളം ഗുണങ്ങൾ നൽകുന്നുണ്ട്. വാൽനട്ട് ഓയിൽ ഉപയോഗിക്കുന്നത് മുടിക്കും ചർമ്മത്തിനും നൽകുന്ന ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കണ്ണുകൾക്ക് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങൾ നീക്കം ചെയ്യുന്നു: വാൽനട്ട് ഓയിൽ ഉപയോഗിക്കുന്നത് കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വൃത്തങ്ങളെ ഇല്ലാതാക്കുന്നു. ഇതിനായി, നിങ്ങളുടെ കൈപ്പത്തിയിൽ കുറച്ച് തുള്ളി വാൽനട്ട് ഓയിൽ എടുത്ത് ദിവസവും ഉറങ്ങാൻ പോകുന്നതിനുമുമ്പ് കണ്ണുകൾക്ക് ചുറ്റും പുരട്ടുക, തുടർന്ന്, കണ്ണിന് ചുറ്റും പതിയെ മസാജ് ചെയ്യുക.

ചുളിവുകൾ കുറയ്ക്കുന്നു: പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് പ്രായമാകുന്നതിന് മുൻപ് ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത്. എല്ലാ ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് വാൽനട്ട് ഓയിൽ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാനും ചുളിവുകൾ വരാതിരിക്കാനും സഹായിക്കും. ഇത് ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്യുന്നതിനൊപ്പം ചർമ്മത്തെ ദൃഢമുള്ളതാക്കുകയും മുഖത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.

മുടി കൊഴിച്ചിൽ തടയുന്നു: മുടികൊഴിച്ചിലിനെ തടയാൻ വാൽനട്ട് ഓയിൽ ഉപയോഗിക്കുന്നത്​ ​ഗുണം ചെയ്യും. ഇതിനായി ചെറുചൂടുള്ള വാൽനട്ട് ഓയിൽ ദിവസവും തലയോട്ടിയിലും മുടിയിലും മസാജ് ചെയ്യുക. ഇത് മുടിക്ക് ബലം നൽകാനും താരന്റെ ശല്യം കുറയ്ക്കാനും സഹായിക്കുന്നു.

മുടി വേ​ഗത്തിൽ വളരുന്നതിനും തിളക്കമുള്ളതാക്കുന്നതിനും സഹായിക്കുന്നു: മുടിയുടെ വരൾച്ച ഇല്ലാതാക്കാനും തിളക്കം കൂട്ടാനും വാൽനട്ട് ഓയിൽ ഉപയോഗിക്കാം. ഇതിനായി, രാത്രി ഉറങ്ങുന്നതിന് മുമ്പ് അല്ലെങ്കിൽ ഷാംപൂ ചെയ്യുന്നതിന് രണ്ട് മണിക്കൂർ മുമ്പ്, വാൽനട്ട് ഓയിൽ ഉപയോഗിച്ച് തല നന്നായി മസാജ് ചെയ്യുക. കൂടാതെ, ഈ എണ്ണ മുടിയുടെ വേരു മുതൽ അറ്റം വരെ നന്നായി പുരട്ടുക. ഇത് മുടി നീളമുള്ളതും കട്ടിയുള്ളതുമാക്കാൻ സഹായിക്കും.

ഫംഗസ് അണുബാധയിൽ നിന്ന് സംരക്ഷണം നൽകുന്നു: പലപ്പോഴും ശരീരത്തിലോ മുഖത്തോ മുടിയിലോ ഫംഗസ് അണുബാധ ഉണ്ടാകാറുണ്ട്. ഇതിൽ നിന്ന് ആശ്വാസം ലഭിക്കാൻ വാൽനട്ട് ഓയിൽ ഉപയോഗിക്കാം. അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിച്ച് അണുബാധയെ സുഖപ്പെടുത്താൻ സഹായിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ വാൽനട്ട് ഓയിലിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഓർമ്മശക്തി വർധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു: ദിവസവും വാൽനട്ട് ഓയിൽ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. സമ്മർദ്ദം കുറയ്ക്കാനും ക്ഷീണം, ഉറക്കമില്ലായ്മ എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കാനും വാൽനട്ട് ഓയിൽ ഉപയോ​ഗിച്ച് തല മസാജ് ചെയ്യുന്നത് ​ഗുണം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News