Optical Illusion: ഈ ചിത്രത്തില്‍ ഒരു 3 കണ്ടെത്താമോ? അതിശയകരമായ ചിത്രം വൈറല്‍

Optical Illusion:  വാസ്തവത്തിൽ ഈ ചിത്രത്തിന്‍റെ  സത്യം എന്താണ് എന്ന് വച്ചാല്‍, 9 എന്ന സംഖ്യയ്ക്കൊപ്പം '3' എന്ന സംഖ്യ എവിടെയും നല്‍കിയിട്ടില്ല. അതായത്, ഈ ചിത്രത്തില്‍ ഇ എന്ന സംഖ്യ നല്‍കിയിട്ടുണ്ട്, പക്ഷേ അത് ആ ചോദ്യത്തിലാണ് എന്ന് മാത്രം...!!   

Written by - Zee Malayalam News Desk | Last Updated : Mar 16, 2023, 11:07 PM IST
  • വാസ്തവത്തിൽ ഈ ചിത്രത്തിന്‍റെ സത്യം എന്താണ് എന്ന് വച്ചാല്‍, 9 എന്ന സംഖ്യയ്ക്കൊപ്പം '3' എന്ന സംഖ്യ എവിടെയും നല്‍കിയിട്ടില്ല. അതായത്, ഈ ചിത്രത്തില്‍ ഇ എന്ന സംഖ്യ നല്‍കിയിട്ടുണ്ട്, പക്ഷേ അത് ആ ചോദ്യത്തിലാണ് എന്ന് മാത്രം...!!
Optical Illusion: ഈ ചിത്രത്തില്‍ ഒരു 3 കണ്ടെത്താമോ? അതിശയകരമായ ചിത്രം വൈറല്‍

Optical Illusion: ഈ ചിത്രത്തില്‍ ഒരു 3 കണ്ടെത്താമോ? അതിശയകരമായ ചിത്രം വൈറല്‍

Optical Illusion: ഒപ്റ്റിക്കൽ ഇല്യൂഷന്‍  ചിത്രങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയ പ്രേമികളുടെ ഇഷ്ട വിഷയമാണ്‌. പലര്‍ക്കും ഇത് ഒരു ഹോബിയാണ്.  ഒരു ഹോബിയെന്ന നിലയിലാണ് പലരും ഇത്തരം ചിത്രങ്ങളെ കാണുന്നത്. 

ചിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരം നിശ്ചിത സമയത്തിനുള്ളില്‍ കണ്ടെത്തുക എന്നത്  പലര്‍ക്കും ഇഷ്ടപ്പെട്ട വിനോദമാണ്‌.  സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളാണ് അനുദിനം എത്തുന്നത്‌. ഇത്തരം ചിത്രങ്ങളില്‍ നോക്കി ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി തല പുകയ്ക്കുന്നവരും ഏറെ... 

ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ മുൻപിൽ കാണുന്ന  ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ, ചിത്രവുമായി ബന്ധപ്പെട്ട് നിങ്ങള്‍ നടത്തിയ കണ്ടെത്തലുകള്‍, നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എന്നിവ പരീക്ഷിക്കുക എന്നതാണ്. ഇത്തരം ചിത്രങ്ങള്‍ക്ക് നല്‍കിയിരിയ്ക്കുന്ന  ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നത് വഴി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും വികസിക്കുന്നു എന്ന് പറയാം.  

Also Read:  World Sleep Day 2023:  നല്ല ഉറക്കത്തിന് അത്താഴ സമയത്ത് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം  

അത്തരത്തിലൊരു ഒപ്റ്റിക്കൽ  ഇല്യൂഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്. ഈ ചിത്രം കാഴ്ച്ചയില്‍ വളരെ ലളിതമാണ്. എന്നാല്‍ അല്പം ട്രിക്ക് നിറഞ്ഞതാണ് എന്ന് വേണമെങ്കില്‍ പറയാം...!!

ഈ ചിത്രത്തില്‍ ഒരു വലിയ രഹസ്യം മറഞ്ഞിരിയ്ക്കുന്നുണ്ട്. ഈ ചിത്രത്തില്‍ വളരെയധികം  9 എന്ന സംഖ്യ കാണുവാന്‍ സാധിക്കും. അതിനിടെയില്‍ ഒരു 3 എന്ന സഖ്യ എവിടെയോ ഒളിച്ചിരിപ്പുണ്ട്.    അതാണ് നിങ്ങള്‍ക്ക് കണ്ടെത്തേണ്ടത്‌.... 

ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന 3 എന്ന സംഖ്യ കണ്ടെത്താനായി നിങ്ങള്‍ക്ക് ലഭിക്കുക വെറും 60  സെക്കൻഡ് സമയമാണ്. ഒന്ന് പരീക്ഷിച്ചു നോക്കിയാലോ? അതായത് ഈ ചിത്രത്തില്‍ 3 എന്ന  സഖ്യ കണ്ടെത്താന്‍ സാധിച്ചില്ല എങ്കില്‍ ഇനി  ഒപ്റ്റിക്കൽ  ഇല്യൂഷന്‍ ചിത്രങ്ങള്‍ കാണുന്നത് നിര്‍ത്തുക എന്നാണ് ചിലര്‍ അവകാശപ്പെടുന്നത്.  
 
അതുകൂടാതെ, ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍  ആശയക്കുഴപ്പത്തിലാകുമെന്നും 3 എന്ന സംഖ്യ എളുപ്പത്തില്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കില്ല എന്നും വാതുവയ്ക്കുന്നവര്‍ ഉണ്ട്.  3 എന്ന സംഖ്യ കണ്ടെത്തുക എന്ന ക്യാപ്ഷനോടെ എത്തിയിരിയ്ക്കുന്ന ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയ യില്‍ വൈറലാണ്. 
 
ചിത്രത്തിലേയ്ക്ക് ഒന്ന് ശ്രദ്ധിക്കാം. ഈ ചിത്രത്തില്‍ 9 എന്ന സഖ്യ ധാരാളമായി കാണുവാന്‍ സാധിക്കും.  3 എന്ന സംഖ്യ തിരയുന്ന ആളുകള്‍ കൂടുതല്‍ അസ്വസ്ഥരായി. യഥാർത്ഥത്തിൽ ഈ ചിത്രത്തിൽ 9 എന്ന സംഖ്യ ദൃശ്യമാണ്. ഇത് മാത്രമല്ല, ഒന്നല്ല, 9 ന്‍റെ ഇര അക്കങ്ങള്‍ ഈ ചിത്രത്തില്‍ കാണുവാന്‍ സാധിക്കും. എന്നാല്‍,  3 എന്ന സംഖ്യ മാത്രം ഒരു പക്ഷേ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടാവില്ല. 

അതിന് കാരണം ഉണ്ട്. നിങ്ങള്‍ 3 എന്ന സഖ്യ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു എങ്കില്‍  ശരിയായ ഉത്തരംകൂടി അറിയാം.  ഇര ആളുകള്‍ പരാജയപ്പെട്ട ഈ ചോദ്യത്തിന്‍റെ ഉത്തരം എന്താണ് എന്നറിയാം...  

വാസ്തവത്തിൽ ഈ ചിത്രത്തിന്‍റെ  സത്യം എന്താണ് എന്ന് വച്ചാല്‍, 9 എന്ന സംഖ്യയ്ക്കൊപ്പം '3' എന്ന സംഖ്യ എവിടെയും നല്‍കിയിട്ടില്ല. അതായത്, ഈ ചിത്രത്തില്‍ ഇ എന്ന സംഖ്യ നല്‍കിയിട്ടുണ്ട്, പക്ഷേ അത് ആ ചോദ്യത്തിലാണ് എന്ന് മാത്രം...!!   അതായത്, നിങ്ങളോട് ചോദിച്ച ചോദ്യത്തില്‍ തന്നെ 3 എന്ന സംഖ്യ എഴുതിയിരിക്കുന്നു.  അതായത് 'Find the 3 in less than 1 minute' എന്ന ആ വരിയില്‍ 3 എന്ന സംഖ്യ നല്‍കിയിരിയ്ക്കുന്നു. അതാണ് ഈ ചോദ്യത്തിന്‍റെ ഉത്തരവും....!! 
 
ഈ ചിത്രം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിട്ട് അവർക്ക് 60 സെക്കൻഡ് സമയം നൽകി ആശയക്കുഴപ്പത്തി ലാക്കാം...!!   
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News