ഫെയ്സ് വാഷും സ്ക്രബും തമ്മിൽ വ്യത്യാസമുണ്ടോ? എപ്പോഴാണ് സ്ക്രബ് ഉപയോ​ഗിക്കേണ്ടത്?

എണ്ണമയമുള്ള ചർമ്മം, സെൻസിറ്റീവായിട്ടുള്ള ചർമ്മം, വരണ്ട ചർമ്മം എന്നിങ്ങനെ എല്ലാത്തരം ചർമ്മത്തിനും അനുയോജ്യമായ ഫെയ്സ് വാഷുകൾ വിപണിയിൽ ലഭ്യമാണ്.

Written by - Zee Malayalam News Desk | Last Updated : Mar 25, 2022, 03:20 PM IST
  • മുഖം വൃത്തിയാക്കാനാണ് ഫെയ്സ് വാഷും സ്‌ക്രബ്ബും ഉപയോഗിക്കുന്നത്.
  • നിങ്ങൾക്ക് ദിവസത്തിൽ രണ്ടുതവണ ഫേസ് വാഷ് ഉപയോഗിക്കാം.
  • എന്നാൽ സ്‌ക്രബ് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമേ ഉപയോഗിക്കൂ.
ഫെയ്സ് വാഷും സ്ക്രബും തമ്മിൽ വ്യത്യാസമുണ്ടോ? എപ്പോഴാണ് സ്ക്രബ് ഉപയോ​ഗിക്കേണ്ടത്?

മുഖസൗന്ദര്യം നിലനിർത്താൻ സ്ത്രീകൾ പല വഴികളും പ്രയോ​ഗിക്കാറുണ്ട്. മുഖം വൃത്തിയായി സൂക്ഷിക്കുന്നതിനായി ബ്രാൻഡഡ് കമ്പനിയുടെ ഫെയ്സ് വാഷോ സ്‌ക്രബ്ബോ ഉപയോഗിക്കുന്നു. കാരണം അവ രണ്ടും മുഖചർമ്മം വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്നു. എന്നാൽ ഫെയ്സ് വാഷും സ്‌ക്രബ്ബും ഒന്നാണെന്നുള്ള ധാരണ ഇപ്പോഴും പല സ്ത്രീകളിലുമുണ്ട്. ഫെയ്സ് വാഷും സ്‌ക്രബ്ബും അതിന്റേതായ ഗുണങ്ങളുള്ള വ്യത്യസ്ത സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളാണ്. ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയാം.

എന്താണ് ഫെയ്സ് വാഷ്?

മുഖം വൃത്തിയാക്കാൻ ഉപയോ​ഗിക്കുന്ന ഒരു സൗന്ദര്യവർദ്ധക ഉൽപ്പന്നമാണ് ഫെയ്സ് വാഷ്. ഇപ്പോൾ എല്ലാവരും സോപ്പിന് പകരം ഫെയ്സ് വാഷ് ആണ് ഉപയോ​ഗിക്കാറുള്ളത്. എണ്ണമയമുള്ള ചർമ്മം, സെൻസിറ്റീവായിട്ടുള്ള ചർമ്മം, വരണ്ട ചർമ്മം എന്നിങ്ങനെ എല്ലാത്തരം ചർമ്മത്തിനും അനുയോജ്യമായ ഫെയ്സ് വാഷുകൾ വിപണിയിൽ ലഭ്യമാണ്. ഒരു ദിവസത്തിൽ രണ്ട് തവണ ഫെയ്സ് വാഷ് ചെയ്യാം. ഏത് തരം ചർമ്മമാണെന്ന് നോക്കി വേണം ഇവ തിരഞ്ഞെടുക്കാൻ.

എന്താണ് സ്‌ക്രബ്?

മുഖം വൃത്തിയാക്കാൻ തന്നെയാണ് സ്‌ക്രബും ഉപയോഗിക്കുന്നത്. ഇത് പുരട്ടി മുഖം കഴുകുമ്പോൾ ചർമ്മത്തിലെ എല്ലാ അഴുക്കും നീക്കി ചർമ്മം കൂടുgതൽ മികച്ചതാക്കും. എന്നാൽ ഫെയ്സ് വാഷ് പോലെ ദിവസവും ഇത് ഉപയോ​ഗിക്കാൻ പാടില്ല. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാം.

മുഖം വൃത്തിയാക്കാനാണ് ഫെയ്സ് വാഷും സ്‌ക്രബ്ബും ഉപയോഗിക്കുന്നത്. എന്നാൽ സ്‌ക്രബ് ഉണ്ടാക്കുന്നത് ചെറിയ ഗ്രാന്യൂളുകളുടെ മിശ്രിതം കൊണ്ടാണ്. ഫെയ്സ് വാഷ് മിനുസമാർന്നതും ദ്രാവകവുമായ മിശ്രിതമാണ്. നിങ്ങൾക്ക് ദിവസത്തിൽ രണ്ടുതവണ ഫേസ് വാഷ് ഉപയോഗിക്കാം, എന്നാൽ സ്‌ക്രബ് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമേ ഉപയോഗിക്കൂ. ഫെയ്സ് വാഷ് ഏത് വേണമെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാം. എന്നാൽ സ്‌ക്രബിന്റെ കാര്യത്തിൽ, ആദ്യത്തെ അഞ്ച് ടെസ്റ്റുകൾ ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കാരണം ഷുഗർ സ്‌ക്രബ്, കോഫി സ്‌ക്രബ് തുടങ്ങി നിരവധി തരം സ്‌ക്രബുകൾ ഉള്ളതിനാൽ നമ്മുടെ ചർമ്മത്തിന് ഏതാണ് അനുയോജ്യമായത് എന്ന് മനസിലാക്കി വേണം തിരഞ്ഞെടുക്കാൻ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News