Almonds Side Effects: ബദാം കഴിക്കുന്നതിലെ ഈ പിഴവ് വലിയ ആരോഗ്യപ്രശ്നത്തിന് കാരണമാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Almonds Side Effects:  ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം പോലുള്ള അവശ്യ പോഷകങ്ങൾ കൊണ്ട് സമ്പന്നമാണ് ബദാം. ബദാം കഴിയ്ക്കുന്നത് കൊണ്ട് പ്രയോജനങ്ങള്‍ ഏറെയാണ്‌. 

Written by - Zee Malayalam News Desk | Last Updated : Aug 11, 2023, 12:48 PM IST
  • ബദാം രാത്രിയില്‍ കുതിര്‍ത്ത് വച്ച ശേഷം പുലര്‍ച്ചെ അതിന്‍റെ തവിട്ടു നിറത്തിലുള്ള പുറം തൊലി കളഞ്ഞശേഷം വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം.
Almonds Side Effects: ബദാം കഴിക്കുന്നതിലെ ഈ പിഴവ് വലിയ ആരോഗ്യപ്രശ്നത്തിന് കാരണമാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Almonds Side Effects: പോഷകങ്ങളുടെ കലവറയാണ് ബദാം. ദിവസവും പരിമിതമായ അളവിൽ ബദാം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. 

ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം പോലുള്ള അവശ്യ പോഷകങ്ങൾ കൊണ്ട് സമ്പന്നമാണ് ബദാം. ബദാം കഴിയ്ക്കുന്നത് കൊണ്ട് പ്രയോജനങ്ങള്‍ ഏറെയാണ്‌. ബദാം ദീർഘായുസും മസ്തിഷ്ക ശേഷിയും വർദ്ധിപ്പിക്കുന്നു. ബദാമില്‍  കൊഴുപ്പ് ഉണ്ടെങ്കിലും അത് ആരോഗ്യകരവും പോഷകപ്രദവുമാണ്. 

Also Read:  Almond Health Benefits: ദിവസവും ഒരു പിടി ബദാം കഴിയ്ക്കാം, ആരോഗ്യ ഗുണങ്ങള്‍ ഏറെ 

അകാല വാര്‍ദ്ധക്യം ഇല്ലാതാക്കി ചര്‍മ്മം സുന്ദരമാക്കാന്‍  ബദാം സഹായകമാണ്. ചര്‍മ്മത്തിന്‍റെ ഭംഗി നിലനിര്‍ത്താന്‍ ബദാം കഴിയ്ക്കുന്നത് ഉത്തമമാണ്. ബദാം  ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായമാണ്.  

Also Read:  Oily Skin: എണ്ണമയമുള്ള ചര്‍മ്മമാണോ പ്രശ്നം? അടുക്കളയിലുണ്ട് പരിഹാരം  

എന്നാല്‍, ബദാം എങ്ങിനെ എപ്പോള്‍ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം? കടുപ്പമേറിയ  നട്‌സ് ആണ് ബദാം. അതിനാല്‍ത്തന്നെ അത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍, ബദാം കഴിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. 

ബദാം രാത്രിയില്‍ കുതിര്‍ത്ത് വച്ച ശേഷം പുലര്‍ച്ചെ അതിന്‍റെ  തവിട്ടു നിറത്തിലുള്ള പുറം തൊലി കളഞ്ഞശേഷം വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് പല തരത്തില്‍ നിങ്ങളെ സഹായിയ്ക്കും. ബദാം നാരുകളും പ്രോട്ടീനും കൊണ്ട് സമ്പുഷ്ടമായതിനാൽ അനാവശ്യമായ വിശപ്പ് കുറയ്ക്കുകയും അതുവഴി അമിതമായി കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുകയും അതുവഴി ശരീരഭാരം വര്‍ദ്ധിക്കുന്നത് തടയുകയും ചെയ്യും.  

ബദാമില്‍ അടങ്ങിയിരിയ്ക്കുന്ന പോഷകങ്ങള്‍ കരളിന്‍റേതുൾപ്പെടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. എന്നിരുന്നാലും, ബദാം അല്ലെങ്കിൽ ഏതെങ്കിലും ഭക്ഷ്യവസ്തുവിന്‍റെ അമിതമായ ഉപയോഗം അല്ലെങ്കില്‍ ശരിയായ രീതിയില്‍ അല്ലാത്ത ഉപയോഗം  ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.അതായത് ബദാം അമിതമായി കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. ബദാം അമിതമായി കഴിയ്ക്കുന്നത് ഏതു വിധത്തില്‍ ശരീരത്തെ ബാധിക്കും എന്ന് നോക്കാം....  

ശരീരഭാരം വര്‍ദ്ധിക്കാന്‍ ഇടയാക്കും

ബദാമിൽ നല്ല തോതില്‍ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, എന്നാല്‍ ഇവ കൂടുതല്‍ കഴിക്കുന്നത് അമിതമായ കലോറി ഉപഭോഗത്തിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും.

ദഹനപ്രശ്‌നങ്ങൾ ക്ക് കാരണമാകും 

 ബദാം അമിതമായി കഴിക്കുന്നത് ദഹനവ്യവസ്ഥയിൽ അസ്വസ്ഥത ഉണ്ടാക്കുകയും വയറുവേദന, ഗ്യാസ്, വയറു വീർക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

കാൽസ്യം ആഗിരണം തടസപ്പെടുത്തുന്നു

ബദാമിൽ ഓക്‌സലേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കാൽസ്യം ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും വൃക്കയില്‍ കല്ലുകൾ രൂപപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യും.

അലർജികൾ ഉണ്ടാകാം 

ചില ആളുകൾക്ക് ബദാം അലർജിയുണ്ടാകാം, ഇത് ചൊറിച്ചിൽ, നീർവീക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ ഗുരുതരമായ ചെറിയ അവസ്ഥകൾക്കുള്ള സാധ്യത എന്നിവയിലേക്ക് നയിക്കുന്നു.

ഒരു ദിവസം എത്ര ബദാം കഴിക്കണം? 

സാധാരണയായി ഒരു ദിവസം 5 മുതൽ 7 വരെ ബദാം കഴിക്കുന്നത് ഗുണകരമാണ്. ഇത്രയും എണ്ണം ബദാം നിങ്ങളുടെ ആരോഗ്യത്തിന് സുരക്ഷിതവും ഗുണകരവുമാണ്. അമിതമായി ബദാം കഴിയ്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നതിനാല്‍ ശരിയായ അളവിൽ കഴിയ്ക്കേണ്ടത്  പ്രധാനമാണ്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News