viral video: ബോളിവുഡ് ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുന്ന ആന, വീഡിയോ കാണാം

ബോളിവുഡ് ഹിറ്റ് ഗാനത്തിന് ആന ചുവടുവയ്ക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.    

Written by - Ajitha Kumari | Last Updated : Apr 18, 2021, 04:05 PM IST
  • ബോളിവുഡ് പാട്ടിന് ആരാധകർ ഏറെയാണ്.
  • ബോളിവുഡ് ഹിറ്റ് ഗാനത്തിന് ആന ചുവടുവയ്ക്കുന്ന വീഡിയോ വൈറലാകുന്നു.
viral video: ബോളിവുഡ് ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുന്ന ആന, വീഡിയോ കാണാം

ബോളിവുഡ് പാട്ടിന് ആരാധകർ ഏറെയാണ്.  ആരാധകർ മനുഷ്യര് മാത്രമല്ല കേട്ടോ. ഇപ്പോഴിതാ ബോളിവുഡ് ഹിറ്റ് ഗാനത്തിന് ആന ചുവടുവയ്ക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  കേൾക്കുമ്പോൾ തമാശയായിട്ട് തോന്നുമെങ്കിലും സംഭവം സത്യമാട്ടോ.. അത് വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും. 

കേരള എലിഫന്റ്സ് എന്ന പേരിലുള്ള ഒരു ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.. സുശാന്ത് സിങ് രജ്പുതും സാറ അലി ഖാനും അഭിനയിച്ച Kedarnath എന്ന ചിത്രത്തിലെ 'നമോനമോശങ്കര' എന്ന അടിപൊളി പാട്ടിനാണ് ഇവിടെ ആന (Elephant) ചുവടു വെയ്ക്കുന്നത്.  വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

Also Read: Rama Navami: ഈ ദിനം ശ്രീരാമനെ ഭജിക്കുന്നത് ഉത്തമം

ആന പാട്ടിന്റെ ഈണത്തിന് അനുസരിച്ച് കാലുകളും തലയും തുമ്പിക്കൈയും ചലിപ്പിക്കുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. വീഡിയോയോടൊപ്പം പങ്കുവെച്ചിട്ടുള്ള കുറിപ്പിൽ കർണാടകയിലെ കോദ്യക എന്ന ക്ഷേത്രത്തിലെ ആനയെന്ന് കുറിച്ചിട്ടുണ്ട്.  

 

 

ആനയുടെ ഈ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുമായി എത്തിയത്.  ഇതിനകം ഈ വീഡിയോയ്ക്ക് 8327 ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.  

കൊവിഡ് മഹാമാരി തുടങ്ങിയത് മുതൽ മൃഗങ്ങൾ ഉൾപ്പെട്ടിട്ടുള്ള നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ജീവിതത്തിലെ തിരക്കുകൾക്കും ടെൻഷനുകൾക്കുമിടയിൽ കുറച്ച് ആശ്വാസം ലഭിക്കുന്ന ഇത്തരം വീഡിയോകൾ കാണാനും നിരവധി പേരുണ്ട് എന്നതും വലിയൊരു സത്യമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News