Oily Skin Problem: എണ്ണമയമുള്ള ചർമ്മം ആണോ നിങ്ങളുടേത്? മാറ്റാൻ ഇതാ ഒരു കിടിലൻ ഫെയ്സ് പാക്ക്

ആര്യവേപ്പില, ചർമ്മ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകാറുണ്ട്. ഇതിന് ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയൽ, ആന്റി-ഏജിംഗ് പ്രോപ്പർട്ടികൾ ഉണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 26, 2022, 10:42 AM IST
  • വരണ്ട ചർമ്മത്തിനും ഇത്തരത്തിൽ വേപ്പില ഫെയ്സ് പാക്ക് ഉണ്ടാക്കാൻ കഴിയും.
  • ഇതിനായി വേപ്പിലയുടെ പൊടിയിൽ അൽപം മഞ്ഞൾ കലർത്തുക.
  • ഇനി വെളിച്ചെണ്ണയും അല്പം റോസ് വാട്ടറും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക.
  • മുഖം കഴുകിയ ശേഷം ഈ പാക്ക് പുരട്ടുക.
Oily Skin Problem: എണ്ണമയമുള്ള ചർമ്മം ആണോ നിങ്ങളുടേത്? മാറ്റാൻ ഇതാ ഒരു കിടിലൻ ഫെയ്സ് പാക്ക്

ചർമ്മ സംരക്ഷണത്തിന് വില കൂടിയ സൗന്ദര്യ വസ്തുക്കൾ ഉപയോ​ഗിച്ച് മടുത്തോ? ഓരോരുത്തർക്കും വ്യത്യസ്ത തരത്തിലുള്ള ചർമ്മം ആയിരിക്കും. വരണ്ട ചർമ്മം, സെൻസിറ്റീവ് ചർമ്മം, എണ്ണമയമുള്ള ചർമ്മം അങ്ങനെ പലർക്കും പല തരം ചർമ്മം ആയിരിക്കും ഉണ്ടാവുക. ഇതിൽ എണ്ണമയമുള്ള ചർമ്മക്കാർക്ക് ഇത് മൂലം നിരവധി ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങൾ ഇത്തരക്കാരെ അലട്ടുന്നുണ്ടാകാം. ഈ പ്രശ്നങ്ങൾ മാറുന്നതിനായി പല സൗന്ദര്യവർധക വസ്തുക്കളും ഉപയോ​ഗിക്കുന്നവരാണ് മിക്ക ആളുകളും. ഇത്തരം വസ്തുക്കൾ ഉപയോ​ഗിച്ച് നിങ്ങൾ മടുത്തുവെങ്കിൽ വലിയ പണച്ചെലവില്ലാത്ത ഒരു മാർ​ഗമുണ്ട്. 

ആര്യവേപ്പില, ചർമ്മ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകാറുണ്ട്. ഇതിന് ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയൽ, ആന്റി-ഏജിംഗ് പ്രോപ്പർട്ടികൾ ഉണ്ട്. സാധാരണയായി, ആളുകൾ തങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ വേപ്പിൻ ജ്യൂസ് കുടിക്കുന്നു, എന്നാൽ ഇത് ചർമ്മപ്രശ്നങ്ങൾ മാറുന്നതിനും സഹായിക്കും. എണ്ണമയമുള്ള ചർമ്മക്കാർക്ക് വേപ്പില കൊണ്ട് ഒരു ഫെയ്സ് പാക്ക് തയാറാക്കാം. ഇത് വീട്ടിൽ തനനെ ഉണ്ടാക്കാവുന്നതാണ്. വേപ്പിലയ്ക്കൊപ്പം അരമുറി നാരങ്ങയും കുറച്ച് റോസ് വാട്ടറും മാത്രം മതിയാകും. 

വേപ്പില ഫെയ്സ് പാക്ക്

ഇതിനായി ആദ്യം ഒരു പാത്രത്തിൽ രണ്ട് സ്പൂൺ വേപ്പിൻ പൊടി എടുക്കുക. ഇനി കുറച്ച് റോസ് വാട്ടറും അരമുറി നാരങ്ങയുടെ നീരും ചേർത്ത് മിശ്രിതം തയ്യാറാക്കുക. ഇത് മുഖത്ത് പുരട്ടുന്നതിന് മുൻപ് മുഖം നന്നായി വൃത്തിയാക്കണം. ശേഷം ഫെയ്സ് പാക്ക് പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. തുടർന്ന് മോയ്സ്ചറൈസർ പുരട്ടുക.

വരണ്ട ചർമ്മത്തിനും ഇത്തരത്തിൽ വേപ്പില ഫെയ്സ് പാക്ക് ഉണ്ടാക്കാൻ കഴിയും. ഇതിനായി വേപ്പിലയുടെ പൊടിയിൽ അൽപം മഞ്ഞൾ കലർത്തുക. ഇനി വെളിച്ചെണ്ണയും അല്പം റോസ് വാട്ടറും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖം കഴുകിയ ശേഷം ഈ പാക്ക് പുരട്ടുക. ഏകദേശം 10-15 മിനിറ്റിന് ശേഷം മുഖം കഴുകുക. തുടർന്ന് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുക.

ചർമ്മത്തിന് കൂടുതൽ യുവത്വം നൽകുന്നതിനും വേപ്പില ഫെയ്സ് പാക്ക് ഉപയോ​ഗിക്കാം. ചർമ്മത്തിന്റെ യുവത്വത്തിനായി ഓട്സ് മിക്സ് ചെയ്ത വേപ്പില ഫെയ്സ് പാക്ക് തയാറാക്കാം. ഇതിനായി അരക്കപ്പ് ഓട്‌സ്, ഒരു സ്പൂൺ പാൽ, ഒരു സ്പൂൺ തേൻ, രണ്ട് സ്പൂൺ വേപ്പില എന്നിവ ഒരു പാത്രത്തിൽ ചേർത്ത് മിശ്രിതം തയ്യാറാക്കുക. മുഖം കഴുകിയ ശേഷം പുരട്ടുക. ഇനി ഇത് ചർമ്മത്തിൽ പുരട്ടി ഉണങ്ങുന്നത് വരെ വെക്കുക. ശേഷം സ്‌ക്രബ് ഉപയോഗിച്ച് നിങ്ങളുടെ ചർമ്മം കഴുകി വൃത്തിയാക്കുക. തുടർന്ന് മഖത്ത് മോയ്സ്ചറൈസർ പുരട്ടുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News