Ghee Side Effects: ഭാരതീയ അടുക്കളകളിലെ ഏറ്റവും അമൂല്യമായ ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് നെയ്യ്. ആയിരക്കണക്കിന് വർഷങ്ങളായി, ശാരീരികശക്തി വർദ്ധിപ്പിക്കുന്നതിനും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ഒരു മികച്ച പ്രതിവിധിയായി നെ'യ്യ് കണക്കാക്കപ്പെടുന്നു. നമ്മുടെ പമ്പരാഗത ആയുർവേദ ഔഷധവിധികളിൽ പോലും നെയ്യ് ഒരു പ്രധാന ഘടകമാണ്. ഇത് നെയ്യുടെ പ്രാധാന്യം എടുത്തുകാട്ടുന്നു.
Also Read: Fun Facts About Teeth: പല്ലിനും പറയാനുണ്ട് രസകരമായ ചില കാര്യങ്ങള്‍....
ലയിക്കുന്ന ഫാറ്റി വിറ്റാമിനുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ബ്യൂട്ടിറിക് ആസിഡുകൾ എന്നിവകൊണ്ട് സമ്പന്നമാണ് നെയ്യ്. ഈ പോഷകങ്ങള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായകമാണ്. സൗന്ദര്യ പരിപാലനത്തിനും നെയ്യ് വളരെ മികച്ചതാണ്. ചർമ്മത്തിലും തലമുടിയിലും നെയ്യ് പുരട്ടുന്നത് അത്ഭുതകരമായ ഗുണങ്ങളാകും നല്‍കുക. ]
Also Read: Shani and Horoscope: ജാതകത്തിൽ ശനി ശുഭമോ അശുഭമോ? ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം
എന്നാല്‍, നെയ്യ് കഴിയ്ക്കുമ്പോള്‍ ചില പ്രധാന കാര്യങ്ങല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നമുക്കറിയാം, നെയ്യ് കഴിക്കുന്നത് ശരീരത്തിന്‍റെ ബലഹീനത അകറ്റാന്‍ സഹായിയ്ക്കുന്നു. ഒപ്പം ഇത് ഒരു മികച്ച ഔഷധമായി കണക്കാക്കപ്പെടുന്നു. ദഹനം വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നതിനാൽ ചിലർ രാവിലെ വെറുംവയറ്റിൽ നെയ്യ് കഴിക്കാൻ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഇത് ഒരു നല്ല ശീലമല്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
വെറുംവയറ്റിൽ നെയ്യ് കഴിക്കാമോ?
വെറുംവയറ്റിൽ നെയ്യ് കഴിക്കരുതെന്നാണ് ആയുർവേദ വിദഗ്ധര്‍ പറയുന്നത്. നെയ്യ് ഒരു കനത്ത ഭക്ഷണമാണ്, അതിനാല്‍ത്തന്നെ അത് ദഹിപ്പിക്കാൻ ശരീരത്തിന് കഠിനാധ്വാനം ചെയ്യണം. നെയ്യിൽ കാണപ്പെടുന്ന ലാക്ടോൺ കുടലിനെ ദോഷകരമായി ബാധിക്കും. ഇത് ശരിയായി ദഹിച്ചില്ലെങ്കിൽ, ഇത് ആമാശയത്തിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും.
നെയ്യ് എപ്പോള്‍ കഴിയ്ക്കുന്നതാണ് ഉത്തമം?
ആയുർവേദം പറയുന്നതനുസരിച്ച് ഭക്ഷണശേഷം നെയ്യ് കഴിക്കുന്നതാണ് ഉത്തമം. ഭക്ഷണത്തിന് ശേഷം നെയ്യ് കഴിക്കുന്നത് ദഹനശക്തി വർദ്ധിപ്പിക്കുകയും ഭക്ഷണം എളുപ്പത്തിൽ ദഹിക്കാന്‍ സഹായിയ്ക്കുകയും ചെയ്യും. ഇത് കൂടാതെ നെയ്യ് കഴിക്കുന്നത് ശരീരത്തിന് ഊർജം നൽകും. നെയ്യ് കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നിങ്ങള്‍ എങ്കില്‍ രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിയ്ക്കുന്നതിന് [പകരം ഭക്ഷണത്തിന് ശേഷം നെയ്യ് കഴിയ്ക്കാം... .
പാലിനൊപ്പം നെയ്യ് കഴിക്കുന്നത് ഗുണകരം
പാലും നെയ്യും ആരോഗ്യത്തിന് ഗുണം ചെയ്യും. പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി, മറ്റ് പോഷകങ്ങൾ എന്നിവയുടെ നല്ല ഉറവിടമാണ് പാൽ. പൂരിത കൊഴുപ്പ്, മോണോസാച്ചുറേറ്റഡ് കൊഴുപ്പ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പ് എന്നിവ നെയ്യിൽ അടങ്ങിയിട്ടുണ്ട്. പാലും നെയ്യും ചേർത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചർമ്മത്തെ ആരോഗ്യകരമാക്കുകയും ശരീരത്തിന് ഊർജ്ജം നൽകുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...