Diabetes Diet: സൂക്ഷിക്കുക! ഈ ഏഴ് ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും

Blood sugar level: രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്തുന്നതിൽ ഭക്ഷണം വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ തന്നെ പ്രമേഹരോ​ഗികൾ ഭക്ഷണകാര്യത്തിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 8, 2024, 06:44 PM IST
  • വൈറ്റ് ബ്രെഡ് ഉയർന്ന ജിഐ ഉള്ള ഭക്ഷണമാണ്
  • ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകും
  • അതിനാൽ, പ്രമേഹ രോ​ഗികൾ വൈറ്റ് ബ്രെഡ് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്
Diabetes Diet: സൂക്ഷിക്കുക! ഈ ഏഴ് ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും

ആ​ഗോളതലത്തിൽ വർധിച്ചുവരുന്ന ഒരു ആരോ​ഗ്യ പ്രശ്നമാണ് പ്രമേഹം. മുൻപ് പ്രായമായ ആളുകളെയാണ് പ്രമേഹം ബാധിച്ചിരുന്നതെങ്കിൽ ഇപ്പോൾ യുവാക്കളിലും കുട്ടികളിലും വരെ പ്രമേഹ  സാധ്യത കൂടുതലാണ്. അനാരോ​ഗ്യകരമായ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ഇതിന് കാരണം. രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്തുന്നതിൽ ഭക്ഷണം വലിയ പങ്ക് വഹിക്കുന്നുണ്ട്.

അതിനാൽ തന്നെ പ്രമേഹരോ​ഗികൾ ഭക്ഷണകാര്യത്തിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹ രോ​ഗികൾ അന്നജം കുറഞ്ഞ, ​ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) കുറഞ്ഞ ഭക്ഷണങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുമ്പോഴും വളരെ ശ്രദ്ധിക്കണം.

ALSO READ: ഉയർന്ന താപനിലയിൽ ചിക്കൻപോക്സ് പടരാൻ സാധ്യത; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

രക്തത്തിലെ പഞ്ചസാര പെട്ടെന്ന് വർധിക്കുന്നതിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം. വൈറ്റ് ബ്രെഡ് ഉയർന്ന ജിഐ ഉള്ള ഭക്ഷണമാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകും. അതിനാൽ, പ്രമേഹ രോ​ഗികൾ വൈറ്റ് ബ്രെഡ് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.

റെഡ് മീറ്റ് കഴിക്കുന്നതും പ്രമേഹരോ​ഗികൾക്ക് ആരോ​ഗ്യത്തിന് വെല്ലുവിളിയായേക്കാം. റെഡ് മീറ്റ്, സംസ്കരിച്ച ഭക്ഷണം തുടങ്ങിയവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. അതിനാൽ ഇവ ഡയറ്റിൽ നിന്ന് ഒഴിവാക്കണം. പഞ്ചസാര ചേർത്ത ഫ്രൂട്ട് ജ്യൂസുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഇവ പ്രമേഹരോ​ഗികൾക്ക് ആരോ​ഗ്യത്തിന് ​ഗുണകരമല്ല.

ALSO READ: ശരീരഭാരം കുറയ്ക്കാൻ വേനൽക്കാലത്ത് ഈ കലോറി കുറഞ്ഞ പഴങ്ങൾ തിരഞ്ഞെടുക്കാം

പാക്കറ്റുകളിൽ ലഭിക്കുന്ന ചിപ്സുകളും മറ്റ് ജങ്ക് ഫുഡുകളും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വർധിപ്പിക്കും. ന്യൂഡിൽസ്, പഞ്ചസാര ചേർത്ത കേക്കുകൾ, കാൻഡികൾ, ചോക്ലേറ്റ് തുടങ്ങിയവയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഇവ ഒഴിവാക്കുന്നതാണ് പ്രമേഹരോ​ഗികൾക്ക് ആരോ​ഗ്യത്തിന് നല്ലത്. ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കുക മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News