ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു ആരോഗ്യാവസ്ഥയാണ് പ്രമേഹം. ഇൻസുലിൻ എന്ന പാൻക്രിയാറ്റിക് ഹോർമോണിന്റെ പ്രവർത്തനത്തിലെ മാറ്റമാണ് ഈ അവസ്ഥയ്ക്ക് കാരണം. ഈ ഹോർമോൺ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ടൈപ്പ് 1 പ്രമേഹത്തിൽ, പാൻക്രിയാസ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു, ടൈപ്പ് 2 പ്രമേഹത്തിൽ, ഇൻസുലിനെതിരെ ശരീരം പ്രതിരോധം വികസിപ്പിക്കുന്നു.
പ്രമേഹത്തിന്റെ ചില ലക്ഷണങ്ങൾ ഇവയാണ്:
ശരീരഭാരം കുറയുന്നു
ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നത്
കടുത്ത ക്ഷീണം
കാഴ്ച മങ്ങുന്നത്
വിശപ്പും ദാഹവും വർധിക്കുന്നത്
പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്, പ്രത്യേക ചികിത്സകളൊന്നുമില്ല. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നതിൽ നിങ്ങളുടെ ഭക്ഷണക്രമം വലിയ പങ്കുവഹിക്കുന്നു. മരുന്നിന് പുറമേ, പ്രമേഹ രോഗിക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ കഴിക്കാവുന്ന ഒരു ആരോഗ്യകരമായ ജ്യൂസ് ഇതാ. പ്രമേഹം സ്വാഭാവികമായി നിയന്ത്രിക്കാൻ ഈ ഗ്രീൻ ജ്യൂസ് പരീക്ഷിക്കുക.
ജ്യൂസ് തയ്യാറാക്കുന്ന വിധം:
ഒരു കയ്പ്പക്ക (വിത്തുകൾ നീക്കം ചെയ്തത്)
പകുതി മത്തങ്ങ
പകുതി കുക്കുമ്പർ
കുറച്ച് പുതിന ഇലകൾ
പകുതി നാരങ്ങയുടെ നീര്
ഒരു ഗ്ലാസ് വെള്ളം
ഈ ചേരുവകൾ എല്ലാം ചേർത്ത് മിക്സിയിൽ അരയ്ക്കുക. ഇത് അരിച്ചെടുത്ത് ഈ പാനീയം കുടിക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമായി നിലനിർത്തുന്നതിന് സഹായിക്കും. കയ്പ്പക്ക അതിന്റെ ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങൾക്ക് പേരുകേട്ടതാണ്. അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന ഫലങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ചരാന്റിൻ, പോളിപെപ്റ്റൈഡ്-പി, വിസിൻ തുടങ്ങിയ ചില സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
ഈ സംയുക്തങ്ങൾ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും കോശങ്ങളാൽ ഗ്ലൂക്കോസ് ആഗിരണം ഉത്തേജിപ്പിക്കാനും കുടലിൽ നിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് തടയാനും സഹായിക്കും. ഇത്, ആത്യന്തികമായി രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമായി നിലനിർത്തുന്നതിന് സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...