ഭൂരിഭാഗം പേരും നേരിടുന്ന ഒരു പ്രശ്നമാണ് താരൻ. മുടി കൊഴിച്ചിൽ, ശിരോ ശർമ്മത്തിൽ അലർജി എന്നിവയ്ക്ക് താരൻ കാരണമാകാം. താരൻ ഒരു ഫംഗൽ ഇൻഫെക്ഷനാണ്. താരൻ പോകുന്നതിന് പലരും നിരവധി മരുന്നുകൾ ഉപയോഗിച്ച് പരാജയപ്പെട്ടിട്ടുണ്ടാകാം. താരനിൽ നിന്ന് രക്ഷ നേടാൻ പ്രകൃതിദത്തമായ, വീടുകളിൽ തന്നെ ചെയ്യാവുന്ന ഒരു പ്രതിവിധിയാണ് അഷ്ടപത്രി.
ആയുർവേദത്തിൽ പ്രതിപാദിക്കുന്ന അഷ്ടപത്രിയെന്നത് എട്ട് ഇലകളെയാണ്. തുളസിയില, ഉലുവ ഇല, മയിലാഞ്ചി ഇല, കയ്യോന്നി, ആര്യവേപ്പിന്റെ ഇല, കീഴാർനെല്ലി, കറ്റാർവാഴ, പുതിന ഇല എന്നിവയാണിവ. ഈ ഇലകളെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തിനും താരനെ ഇല്ലാതാക്കുന്നതിനും മികച്ചതാണ്.
മുടി വളരാനും പേൻ, താരൻ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് മുക്തമാകാനും തുളസി വളരെ നല്ലതാണ്. കറ്റാർ വാഴയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ മുടിയുടെ വളർച്ചയ്ക്ക് വളരെ നല്ലതാണ്. മുടിക്ക് തിളക്കമുണ്ടാകാനും മൃദുവായിരിക്കാനും കറ്റാർ വാഴ സഹായിക്കുന്നു. മൈലാഞ്ചിയില മുടിക്ക് കരുത്ത് നൽകുന്നതോടൊപ്പം അകാല നരയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ആന്റി ബാക്ടീരിയൽ, ഫംഗൽ ഗുണങ്ങളുള്ള ആര്യവേപ്പിന്റെ ഇല മുടിക്ക് വളരെ നല്ലതാണ്. തുളസിയില, ഉലുവ ഇല, മയിലാഞ്ചി ഇല, കയ്യോന്നി, ആര്യവേപ്പിന്റെ ഇല, കീഴാർനെല്ലി, കറ്റാർവാഴ, പുതിന ഇല എന്നിവ എല്ലാം ചേർത്ത് അരച്ച് ഇതിൽ അൽപ്പം നാരങ്ങ നീര് കൂടി ചേർത്ത് തലയിൽ പുരട്ടുന്നത് മുടിക്കും ശിരോ ശർമ്മത്തിനും വളരെ നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...