Covid 4th Wave Symptoms: വര്‍ദ്ധിക്കുന്ന ഒമിക്രോണ്‍ കേസുകള്‍ നാലാം തരംഗത്തിന്‍റെ സൂചനയോ? വയറുമായി ബന്ധപ്പെട്ട ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

പല രാജ്യങ്ങളിലും  ഒരിടവേളയ്ക്ക് ശേഷം കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് അടുത്തിടെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Mar 30, 2022, 04:22 PM IST
  • WHO നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച്, ഈ വേരിയന്‍റിന്‍റെ ലക്ഷണങ്ങൾ വളരെ നിസാരമാണ്. എന്നാല്‍, അത്ര നിസാരമായി കാണാനുമാവില്ല എന്നതാണ് വസ്തുത
Covid 4th Wave Symptoms: വര്‍ദ്ധിക്കുന്ന ഒമിക്രോണ്‍ കേസുകള്‍ നാലാം തരംഗത്തിന്‍റെ സൂചനയോ?  വയറുമായി ബന്ധപ്പെട്ട ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

Covid 4th Wave Symptoms: പല രാജ്യങ്ങളിലും  ഒരിടവേളയ്ക്ക് ശേഷം കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് അടുത്തിടെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  

കൊറോണ കേസുകളില്‍ ഉണ്ടാകുന്ന വര്‍ദ്ധന ലോകം കോവിഡ്  നാലാം തരംഗത്തിലേയ്ക്ക് നീങ്ങുകയാണോ എന്ന  ആശങ്കയാണ് പരത്തുന്നത്. ഏഷ്യയിലെയും യൂറോപ്പിലെയും പല രാജ്യങ്ങളിലും കോവിഡ് -19 നാലാം  തരംഗം നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ദക്ഷിണ കൊറിയയിൽ ദിനംപ്രതി നിരവധി പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.  

അത്തരമൊരു സാഹചര്യത്തിൽ ജാഗ്രത പാലിക്കുന്നതോടൊപ്പം കോവിഡ്-19 ന്‍റെ സബ് വേരിയന്‍റായ BA.2 ന്‍റെ ലക്ഷണങ്ങളെ കുറിച്ച് കൂടുതല്‍ അറിഞ്ഞിരിക്കേണ്ടതും  പ്രധാനമാണ്.

WHO നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച്, ഈ വേരിയന്‍റിന്‍റെ  ലക്ഷണങ്ങൾ വളരെ നിസാരമാണ്.എന്നാല്‍, അതിനെ അവഗണിക്കാനുമാവില്ല എന്നതാണ് വസ്തുത. കൊറോണയുടെ പല പുതിയ വേരിയന്‍റുകളും ഉയർന്നുവന്നതുപോലെ, രോഗലക്ഷണങ്ങളിലും മാറ്റങ്ങള്‍ വരാം എന്നാണ് WHO നല്‍കുന്ന മുന്നറിയിപ്പ്. 

Also Read:  World Idli Day: ഇന്ന് ലോക ഇഡ്ഡലി ദിനം, ദക്ഷിണേന്ത്യക്കാരുടെ പ്രിയഭക്ഷണത്തിന്‍റെ ഗുണങ്ങള്‍ അറിയാം....

അതിനാൽ,  ഈ പ്രത്യേക സാഹചര്യത്തില്‍   BA.2 ന്‍റെ ലക്ഷണങ്ങളെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ശ്വാസതടസ്സം, ജലദോഷം, പനി, ശരീര താപനിലയിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയവയെല്ലാം മൂന്നാം തരംഗത്തില്‍ കണ്ടിരുന്നുവെങ്കില്‍, ഇപ്പോൾ ആളുകൾക്ക് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 
 
കോവിഡ്-19 സബ് വേരിയന്‍റ്  BA.2 ന്‍റെ ലക്ഷണങ്ങളെക്കുറിച്ച്  അറിയാം... 

BA.2 ന്‍റെ  പ്രധാന ലക്ഷണങ്ങള്‍ പരിഗണിക്കുമ്പോള്‍  മുഖ്യമായും പനി, ക്ഷീണം, തലകറക്കം എന്നിവയാണ് കാണുന്നത്.  സ്റ്റെൽത്ത് ഒമിക്രോണ്‍  എന്നറിയപ്പെടുന്ന  ഒമിക്രോണിന്‍റെ  ഉപ-ഭേദം BA.2 ആമാശയത്തെയും കുടലിനെയും ബാധിക്കും. രോഗം ബാധിച്ച വ്യക്തിക്ക് നെഞ്ചെരിച്ചിൽ, ഛർദ്ദി, ഓക്കാനം, വയറുവേദന, ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ തുടങ്ങിയവ ഉണ്ടാകാം. എന്നാല്‍, ചില ആളുകളില്‍ വിശപ്പില്ലായ്മ, പുറം വേദന, കുടലിൽ നീർവീക്കം, വിഷാദരോഗം തുടങ്ങിയവയും  കാണപ്പെടുന്നുണ്ട്.  ഇതുകൂടാതെ, പേശി വേദന, പനി, ചുമ, തൊണ്ടവേദന, ഉയർന്ന രക്തസമ്മർദ്ദം എന്നിവയും സബ് വേരിയന്‍റ്  BA.2 ന്‍റെ  ലക്ഷണങ്ങളായി കണക്കാക്കാം. 

Also Read:  Bad Cholesterol: ഈ 5 ശീലങ്ങള്‍ ഒഴിവാക്കിയാല്‍ ചീത്ത കൊളസ്ട്രോളിനോട് പറയാം ബൈ ബൈ

ലോകത്തെ പല രാജ്യങ്ങളും  കോവിഡ് നാലാം തരംഗത്തിന്‍റെ ഭീഷണിയിലേയ്ക്ക് നീങ്ങുമ്പോള്‍  നമുക്ക് ജാഗ്രത  പാലിക്കാം.  നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കിയിരിയ്ക്കുന്ന അവസരത്തില്‍  സ്വയം മുന്‍കരുതല്‍  സ്വീകരിച്ചുകൊണ്ട് നീങ്ങാം... 

 

 ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News