Covid & Depression : കോവിഡ് രോഗബാധ മൂലം വിഷാദരോഗവും ഉത്കണ്ഠയും വർധിക്കുന്നു

കോവിഡ് -19 ന്റെ മാനസികാരോഗ്യ പ്രത്യാഘാതത്തെ കുറിച്ച് പഠനം നടത്തിയപ്പോൾ ആഗോള തലത്തിലുള്ള കണക്കുകൾ അനുസരിച്ച് 2020 ൽ സാധാരണയെക്കാൾ 52 ദശലക്ഷം ആളുകൾക്ക് കൂടിയാണ് വിഷാദരോഗം രേഖപ്പെടുത്തിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 9, 2021, 02:05 PM IST
  • രോഗബാധ ആരംഭിച്ചതിന് ശേഷം വിഷാദരോഗത്തിലും ഉത്കണ്ഠയിലും 25 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ശനിയാഴ്ച്ച പുറത്ത് വിട്ട പഠനം പറയുന്നു.
  • കോവിഡ് -19 ന്റെ മാനസികാരോഗ്യ പ്രത്യാഘാതത്തെ കുറിച്ച് പഠനം നടത്തിയപ്പോൾ ആഗോള തലത്തിലുള്ള കണക്കുകൾ അനുസരിച്ച് 2020 ൽ സാധാരണയെക്കാൾ 52 ദശലക്ഷം ആളുകൾക്ക് കൂടിയാണ് വിഷാദരോഗം രേഖപ്പെടുത്തിയിരിക്കുന്നത്.
  • മാത്രമല്ല സാധാരണയെക്കാൾ 76 ദശലക്ഷം പേർക്ക് ഉത്കണ്ഠയുടെ പ്രശ്‍നങ്ങളും ഉണ്ടെന്ന് കണ്ടത്തിൽ
  • ലാൻസെറ്റ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ പ്രകാരം കഴിഞ്ഞ വർഷം ഈ രണ്ട് മാനസിക പ്രശ്‍നങ്ങളിൽ 26 മുതൽ 28 ശതമാനം വരെ വർധനയാണ് ഉണ്ടയിരിക്കുന്നത്.
Covid & Depression : കോവിഡ് രോഗബാധ മൂലം വിഷാദരോഗവും ഉത്കണ്ഠയും വർധിക്കുന്നു

Paris: കോവിഡ് രോഗബാധ  (Covid 19) ആരംഭിച്ച് ആദ്യ വർഷത്തിനുള്ളിൽ തന്നെ ആഗോളതലത്തിൽ വിഷാദരോഗവും (Depression) ഉത്കണ്ഠയും (Anxiety) വർധിക്കുന്നുവെന്ന് പഠനം കണ്ടെത്തി . രോഗബാധ ആരംഭിച്ചതിന് ശേഷം വിഷാദരോഗത്തിലും ഉത്കണ്ഠയിലും 25 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ശനിയാഴ്ച്ച പുറത്ത് വിട്ട പഠനം പറയുന്നു.

കോവിഡ് -19 ന്റെ മാനസികാരോഗ്യ പ്രത്യാഘാതത്തെ കുറിച്ച് പഠനം നടത്തിയപ്പോൾ ആഗോള തലത്തിലുള്ള കണക്കുകൾ അനുസരിച്ച് 2020 ൽ സാധാരണയെക്കാൾ 52 ദശലക്ഷം ആളുകൾക്ക് കൂടിയാണ് വിഷാദരോഗം രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല സാധാരണയെക്കാൾ  76 ദശലക്ഷം  പേർക്ക് ഉത്കണ്ഠയുടെ പ്രശ്‍നങ്ങളും ഉണ്ടെന്ന് കണ്ടത്തി.

ALSO READ: Jaggery with Ghee: ഉച്ചഭക്ഷണത്തിന് ശേഷം നെയ്യ് ചേർത്ത് ഒരു കഷ്ണം ശർക്കര കഴിക്കൂ, അത്ഭുത ഗുണം ഫലം

ലാൻസെറ്റ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ പ്രകാരം കഴിഞ്ഞ വർഷം ഈ രണ്ട് മാനസിക പ്രശ്‍നങ്ങളിൽ 26 മുതൽ 28 ശതമാനം വരെ വർധനയാണ് ഉണ്ടയിരിക്കുന്നത്. പ്രധാനമായും സ്ത്രീകളും യുവാക്കളിലുമാണ് ഈ പ്രശ്നം കണ്ട വരുന്നത്. 2019 ന് ശേഷം കോവിഡ് രോഗബാധയെ തുടർന്ന് 5 മില്യൺ ആളുകൾ മരണപ്പെട്ട് കഴിഞ്ഞു. എന്നാൽ യഥാർഥ കണക്കുകൾ ഇതിലും ഏറെയാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ALSO READ: Weight Loss Drink: അമിതവണ്ണം നിങ്ങളെ അലട്ടുന്നുവെങ്കിൽ, flaxseed കഷായം കുടിക്കൂ, കൊഴുപ്പ് പറപറക്കും

ഉയർന്ന കോവിഡ് -19 കേസുകൾ, ചലനത്തിനുള്ള നിയന്ത്രണങ്ങൾ, വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ഉയർന്ന നിരക്കുകൾ വർധിപ്പിച്ചുവെന്നാണ് പഠനം പറയുന്നത്. അതിനാൽ തന്നെ ആഗോളത്തലത്തിൽ വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‍നങ്ങൾ വര്ധിച്ചതിൽ കോവിഡിന് കാര്യമായ പങ്കുണ്ട്. കോവിഡ് അതിരൂക്ഷമായി ബാധിച്ച രാജ്യങ്ങളിലാണ് ഈ പ്രശ്‍നങ്ങളും വർധിച്ചിരിക്കുന്നത്.

ALSO READ: Blood Cancer Symptoms : നിങ്ങൾക്ക് സ്ഥിരമായി രോഗങ്ങളോ, അണുബാധകളോ ഉണ്ടാകാറുണ്ടോ? സൂക്ഷിക്കുക അവ രക്താർബുദത്തിന്റെ ലക്ഷണവുമാകാം

വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും കിഴക്കൻ ഏഷ്യയിലെയും ഗവേഷകർ ശേഖരിച്ച ഡാറ്റ വിശകലനം ചെയ്താണ്  വിദഗ്ദ്ധർ ഈ പഠനം നടത്തിയത്. തുടർന്ന് കോവിഡും മാനസിക പ്രത്യഘാതങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തിക്കുകയായിരുന്നു. കോവിഡ് ഉണ്ടായിരുന്നില്ലെങ്കിൽ 196 ദശലക്ഷം പേർക്ക് വിഷാദം ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ കോവിഡിന്റെ സാഹചര്യത്തിൽ 246 ദശലശം പേർക്കാണ് 2020 ൽ വിഷാദ രോഗം രേഖപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News