വേനൽക്കാലം ആരംഭിച്ചതിനാൽ തന്നെ ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ശരീരത്തെ നിർജ്ജലീകരണത്തിൽ നിന്ന് സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. എന്നാൽ മിക്ക ആളുകൾക്കും ഈ സമയത്ത് തണുത്ത വെള്ളം കുടിക്കാനാണ് ഇഷ്ട്ടം. എന്നാൽ ഈ ശീലം നമ്മുടെ ആരോഗ്യത്തിന് ദോഷകരം ആണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. തണുത്ത വെള്ളം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‍നങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ദഹനത്തെ ബാധിക്കും
ടൈംസ് നൗ പുറത്ത് വിട്ട ഒരു റിപ്പോർട്ട് പ്രകാരം തണുത്ത വെള്ളം കുടിക്കുന്നത് നമ്മുടെ ദഹനത്തെ ബാധിക്കും. തണുത്ത വെള്ളം കുടിക്കുമ്പോൾ നിങ്ങളുടെ രക്തക്കുഴലുകളും മറ്റും ചുരുങ്ങും. ഇത് മൂലം ദഹന പ്രക്രീയ തടസപ്പെടും. കൂടാതെ ദഹനത്തിന് പകരം ശരീരം കൂടുതൽ ഊർജ്ജം ശരീരത്തിന്റെ താപനില ക്രമീകരിക്കുന്നതിൽ ഉപയോഗിക്കും. ഇത് ദഹനത്തെ തടസപ്പെടുത്തുകയും, ശരീരത്തിന് കൂടുതൽ ക്ഷീണം തോന്നുകയും ചെയ്യും.
ഹൃദയമിടിപ്പ് കുറയും
ഒരു പഠനം അനുസരിച്ച് തണുത്ത വെള്ളം കുടിക്കുമ്പോൾ ഹൃദയമിടിപ്പ് കുറയും. മറ്റൊരു തായ്‌വാനീസ് പഠനം അനുസരിച്ച് തണുത്ത വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കും. അതിനാൽ തണുത്ത വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കണം.
മലബന്ധം
തണുത്ത വെള്ളം കുടിക്കുന്നത് മൂലം മലബന്ധം ഉണ്ടാകും. തണുത്ത വെള്ളം മൂലം ഉണ്ടാകുന്ന ദഹന പ്രശ്‌നം മൂലം തന്നെയാണ് മലബന്ധവും ഉണ്ടാകുന്നത്.
തലവേദന
തണുത്ത വെള്ളം കുടിച്ചു കഴിഞ്ഞാൽ ചിലർക്ക് തലവേദന ഉണ്ടാകാറുണ്ട്. ഇതിനെ ഐസ്ക്രീം ഹെഡ്എയ്ക്ക് ( ice cream headache) എന്നും അറിയപ്പെടാറുണ്ട്. പെട്ടെന്ന് ചൂടുള്ള കാലാവസ്ഥയിൽ തണുത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വായിൽ ഉള്ള രക്തക്കുഴലുകൾ ചുരുങ്ങും. ഇതാണ് തലവേദനയ്ക്ക് കാരണമാകുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.