Chapati Recipe: ചപ്പാത്തി ഉണ്ടോ? എങ്കിൽ അടിപൊളി ന്യൂഡിൽസ് ഉണ്ടാക്കാം നിമിഷ നേരം കൊണ്ട് സാധനം റെഡി

മൂന്ന് മിനിറ്റിനു ശേഷം ഇതിലേക്ക് ബീൻസ്, നീളത്തിൽ അരിഞ്ഞ കാരറ്റ് എന്നിവ ചേർത്ത് ഇളക്കുക. 

Written by - Zee Malayalam News Desk | Last Updated : Jul 5, 2021, 04:36 PM IST
  • തീർച്ചയായും ഈ ഐറ്റം എല്ലാവർക്കും ഇഷ്ടപ്പെടും
  • ചപ്പാത്തിയെ വെല്ലുന്ന ചപ്പാത്തി ന്യൂഡിൽസുണ്ടാക്കാം.
  • മാത്രമല്ല ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാനും സാധിക്കും.
Chapati Recipe: ചപ്പാത്തി ഉണ്ടോ? എങ്കിൽ അടിപൊളി ന്യൂഡിൽസ് ഉണ്ടാക്കാം നിമിഷ നേരം കൊണ്ട് സാധനം റെഡി

ചപ്പാത്തി കഴിച്ച് മടുത്തോ? എങ്കിൽ ചപ്പാത്തിയെ വെല്ലുന്ന ചപ്പാത്തി ന്യൂഡിൽസുണ്ടാക്കാം. തീർച്ചയായും ഈ ഐറ്റം എല്ലാവർക്കും ഇഷ്ടപ്പെടും. മാത്രമല്ല ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാനും സാധിക്കും.

ആവശ്യമായ സാധനങ്ങൾ
ചപ്പാത്തി- 8
സവാള- 1
തക്കാളി- 1
കാബേജ്- 1/4
കാരറ്റ്- 2
കാപ്സിക്കം- 1
ബീൻസ്- 5
ഇഞ്ചി- വെളുത്തുള്ളി- പച്ചമുളക് ചതച്ചത്- 2 ടേബിൾ സ്പൂൺ

ALSO READ: Sugar Free mangoes: പ്രമേഹ രോഗികൾക്ക് സന്തോഷത്തോടെ കഴിയ്ക്കാം, വരുന്നു Sugar Free മാമ്പഴം..!!

ഉണ്ടാക്കുന്ന വിധം

ചപ്പാത്തി റോൾ ചെയ്തിട്ട് ന്യൂഡിൽസ് പോലെ മുറിക്കുക. ഇനി ഒരു പാനിൽ അൽപം ഓയിൽ ഒഴിച്ച് അതിലേക്ക് ഇഞ്ചി- വെളുത്തുള്ളി- പച്ചമുളക് ചതച്ചത് ചേർക്കുക. എന്നിട്ട് അതിൽ സവാളയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയെടുക്കുക. സവാളയുടെ നിറം മാറിയാൽ ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് അത് ഉടഞ്ഞ് വരുന്ന വരെ ഇളക്കുക. എന്നിട്ട് 1 ടീസ്പൂൺ മുളക്പൊടി, 1 ടീസ്പൂൺ കുരുമുളക് പൊടി, 1/2 ടീസ്പൂൺ മഞ്ഞൾപൊടി, 1 ടീസ്പൂൺ ഗരംമസാല എന്നിവ ചേർത്ത് നന്നായി ഇളക്കുക.

ALSO READചക്ക ഉണ്ണിയപ്പം,ചായക്കൊപ്പമൊരു കിടിലൻ സ്നാക്ക്

മൂന്ന് മിനിറ്റിനു ശേഷം ഇതിലേക്ക് ബീൻസ്, നീളത്തിൽ അരിഞ്ഞ കാരറ്റ് എന്നിവ ചേർത്ത് ഇളക്കുക. അൽപനേരം ഇളക്കിയ ശേഷം മാത്രം കാബേജും, കാപ്സിക്കവും, അൽപം ഉപ്പും ചേർത്ത് 3-5 മിനിറ്റ് വരെ അടച്ച് വെച്ച് മീഡിയം ഫ്ലെയ്മിൽ ചൂടാക്കുക. എന്നിട്ട് ഈ മസാലയിലേക്ക് നേരത്തെ മുറിച്ച് വെച്ച ചപ്പാത്തിയിട്ട് ഒന്ന് മിക്സ് ചെയ്തെടുക്കുക. തീ ഓഫ് ചെയ്ത് ഏതെങ്കിലും സോസ് ചേർത്ത് ഈ ചപ്പാത്തി ന്യൂഡിൽസ് കഴിക്കാവുന്നതാണ്. 

Trending News