അമിതമായാൽ അമൃതും വിഷമാണെന്ന് പറയാറുണ്ട്. അമിതമായി എന്ത് കഴിച്ചാലും അത് നമ്മുടെ ശരീരത്തിന് ദോഷം ചെയ്യും. ആരോഗ്യത്തിന് പല ഗുണങ്ങളും നൽകുന്ന ഒന്നാണ് കശുവണ്ടി. ആന്റിഓക്‌സിഡന്റുകളുടെ കലവറയായി കണക്കാക്കപ്പെടുന്ന കശുവണ്ടിയിൽ നല്ല അളവിൽ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാൽ അസുഖ ബാധിതനായ ഒരാൾ കശുവണ്ടി കഴിച്ചാൽ അത് പല കുഴപ്പങ്ങളും ഉണ്ടാക്കും. അതിനാൽ, രോഗങ്ങളുള്ളവർ കശുവണ്ടി കഴിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
1) തലവേദനയുള്ളവർ
ഇന്ത്യയിൽ സാധാരണയായി കണക്കാക്കപ്പെടുന്ന ഒരു അസുഖമാണ് തലവേദന. എന്നാൽ, ഈ പ്രശ്‌നം പിന്നീട് മൈഗ്രേനിന്റെ രൂപത്തിലാകുന്നു. മൈഗ്രേൻ ബാധിച്ച ഒരാൾ കശുവണ്ടി കഴിക്കാൻ പാടില്ല. കശുവണ്ടിയിൽ അമിനോ ആസിഡുകളായ ടൈറാമിൻ, ഫെനെതൈലാമിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലവേദനയുടെ പ്രശ്നം വഷളാക്കും.
ALSO READ: ഹോർമോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കാം, ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തൂ
2) ഡയറ്റ് ശ്രദ്ധിക്കുന്നവർ
സ്വന്തം ഫിറ്റ്നസ് നിലനിർത്താൻ ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ഇതിനാലാണ് ആളുകൾ യോഗ, ജിം എന്നിവയിൽ അഭയം പ്രാപിക്കുന്നത്. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ കശുവണ്ടി അബദ്ധത്തിൽ പോലും കഴിക്കരുത്. കാരണം 30 ഗ്രാം കശുവണ്ടിയിൽ 169 കലോറിയും 13.1 കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് പകരം ശരീരഭാരം വർദ്ധിപ്പിക്കുകയാണ് ചെയ്യുക.
3) രക്തസമ്മർദ്ദം ഉള്ളവർ
ഒരാൾക്ക് ഉയർന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെങ്കിൽ അയാൾ തൻ്റെ ഭക്ഷണത്തിൽ നിന്ന് കശുവണ്ടി ഒഴിവാക്കണം. കശുവണ്ടിയിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. ഇതോടെ ആരോഗ്യത്തിന് ഗുണം ചെയ്യേണ്ട കശുവണ്ടി വിപരീത ഫലം സമ്മാനിക്കും.
4) മരുന്നുകളുടെ ഫലങ്ങൾ കുറയും
3 - 4 കശുവണ്ടിയിൽ 83.5 മില്ലി ഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഈ മഗ്നീഷ്യം പ്രമേഹം, തൈറോയ്ഡ് എന്നിവയ്ക്കുള്ള മരുന്നുകളിൽ വലിയ സ്വാധീനം ചെലുത്തുന്നു. അതായത്, മരുന്നുകളുടെ ഫലം കുറയ്ക്കും എന്ന് അർത്ഥം. അതുകൊണ്ട് ഷുഗർ പ്രശ്‌നങ്ങളുള്ള രോഗികൾ കശുവണ്ടി കഴിക്കാൻ പാടില്ല. കശുവണ്ടി ഒരു മികച്ച ഡ്രൈ ഫ്രൂട്ട് ആണെങ്കിലും, ചില രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ ശ്രദ്ധാപൂർവ്വം അറിയേണ്ട കുറച്ച് ദോഷങ്ങളുമുണ്ട്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...