ഹൃദയാഘാതവും മസ്തിഷ്കാഘാതവും ഏകദേശം സമാനമായ ലക്ഷണങ്ങളോടെയാണ് ഉണ്ടാകുന്നത്. എന്നാൽ ഇവ രണ്ടും വ്യത്യസ്തമായ ആരോഗ്യ അവസ്ഥകളാണ്. അവ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന രീതിയും വ്യത്യസ്തമായിരിക്കും. ഹൃദയാഘാതവും മസ്തിഷ്കാഘാതവും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും ഇവ ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെയാണെന്നും നോക്കാം.
മനുഷ്യശരീരത്തിൽ ധമനികൾ, സിരകൾ, കാപ്പിലറികൾ എന്നിവ നിറഞ്ഞ സങ്കീർണ്ണമായ വാസ്കുലർ സിസ്റ്റം നിലനിൽക്കുന്നു. ശരീരത്തിന്റെ ഓരോ കോണിലേക്കും രക്തവും ഓക്സിജനും എത്തിക്കുന്നതിനാൽ ഇവയെല്ലാം പ്രധാനമാണ്. ഈ ശൃംഖല എത്ര വലുതാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കണമെങ്കിൽ, മനുഷ്യശരീരത്തിലെ എല്ലാ രക്തക്കുഴലുകളും ആദ്യം മുതൽ അവസാനം വരെ വച്ചാൽ അവയ്ക്ക് 60,000 മൈൽ ദൂരം എളുപ്പത്തിൽ മറികടക്കാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നത് ഓർത്തുനോക്കൂ.
അതിനാൽ, ഈ രക്തക്കുഴലുകളും ധമനികളും ആരോഗ്യത്തോടെയിരിക്കേണ്ടത് പ്രധാനമാണ്. ഇതുവഴി ശരീരഭാഗങ്ങളിലേക്ക് എളുപ്പത്തിൽ രക്തം പമ്പ് ചെയ്യാനും മികച്ച ആരോഗ്യം നിലനിർത്താനും കഴിയും. രക്തധമനികളിൽ തടസ്സം സംഭവിക്കുമ്പോൾ രണ്ട് തരത്തിലുള്ള ആരോഗ്യ അവസ്ഥകളാണ് ഉണ്ടാകുന്നത്- ഹൃദയാഘാതവും മസ്തിഷ്കാഘാതവും.
എന്താണ് സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം?
തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിൽ തടസ്സം ഉണ്ടാകുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്. മൂന്ന് തരത്തിലുള്ള ബ്രെയിൻ സ്ട്രോക്ക് ഉണ്ട് - ഇസ്കെമിക് സ്ട്രോക്ക്, ഹെമറാജിക് സ്ട്രോക്ക്, ട്രാൻസിയന്റ് ഇസ്കെമിക് സ്ട്രോക്ക്.
ബ്രെയിൻ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ
തലവേദന
മരവിപ്പ്
പേശികൾ ബലമില്ലാതെ തളരുക
മുഖം കോടിപ്പോകുക
ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക
നടക്കാൻ ബുദ്ധിമുട്ട്
ചികിത്സ:
അടഞ്ഞ ധമനികൾ കാരണം സ്ട്രോക്കുകൾ സംഭവിക്കാം, ആസ്പിരിൻ പോലുള്ള ആന്റിപ്ലേറ്റ്‌ലെറ്റ് മരുന്നും മറ്റ് രക്തം നേർപ്പിക്കുന്ന മരുന്നുകളും ഉപയോഗിച്ച് ഈ അവസ്ഥയെ ചികിത്സിക്കാം. സ്ട്രോക്കിന്റെ അപകടസാധ്യതയിൽ നിന്ന് സുരക്ഷിതമായിരിക്കാൻ ഒരാൾക്ക് വരുത്താവുന്ന ചില ജീവിതശൈലി മാറ്റങ്ങളും ഉണ്ട്- രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കുന്നതാണ് അവ.
ALSO READ: Heart Disease: ഈ ആറ് ശീലങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ അതീവ ഗുരുതരമായി ബാധിക്കും
എന്താണ് ഹൃദയാഘാതം?
തലച്ചോറിന് പകരം ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഹൃദയാഘാതം. ധമനികൾ അടയുന്നത് മൂലമാണ് സാധാരണയായി ഹൃദയാഘാതം സംഭവിക്കുന്നത്.
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ
നെഞ്ചിലെ അസ്വസ്ഥത
നന്നായി വിയർക്കുന്നു
ശ്വാസം മുട്ടൽ
നെഞ്ചിൽ വേദന
രണ്ട് കൈകളിലും കഴുത്തിലും പുറം, താടിയെല്ല് എന്നിവിടങ്ങളിലും വേദന
ഓക്കാനം അല്ലെങ്കിൽ ഛർദ്ദി
തലകറക്കം
ചികിത്സ:
മസ്തിഷ്കാഘാതം ഉണ്ടാകുന്നതും ഹൃദയാഘാതം ഉണ്ടാകുന്നതും ജീവന് ഭീഷണിയായേക്കാം. അതിനാൽ സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും അപകട ഘടകങ്ങളും ശ്രദ്ധിക്കണം. ഈ രണ്ട് ആരോഗ്യപ്രശ്നങ്ങളിൽ നിന്നും സുരക്ഷിതമായിരിക്കാൻ ഒരാൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ ഇവയാണ്.
പ്രതിരോധ മാർഗങ്ങൾ
പുകവലി ഉപേക്ഷിക്കുക
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
പതിവായി വ്യായാമം ചെയ്യുക
അമിതവണ്ണം കുറയ്ക്കുക
രക്തസമ്മർദ്ദം നിയന്ത്രിക്കുക
കൊളസ്ട്രോൾ നിയന്ത്രിക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...