പ്രോട്ടീനുകളും കാത്സ്യം, ഫോസ്ഫേറ്റ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ചേർന്നതാണ് അസ്ഥി. ഓസ്റ്റിയോബ്ലാസ്റ്റുകള്‍, ഓസ്റ്റിയോസൈറ്റുകള്‍, ഓസ്റ്റിയോക്ലാസ്റ്റുകള്‍ എന്നീ മൂന്നിനം കോശങ്ങളാണ് അസ്ഥിയിൽ പ്രധാനമായും കാണപ്പെടുന്നത്. മുതിർന്നവരിൽ ഓരോ 7-10 വർഷത്തിലും അസ്ഥികൾ പുനർനിർമ്മിക്കപ്പെടും. ആരോഗ്യകരമായ അസ്ഥികൾ നിലനിർത്താൻ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. ഫോസ്ഫറസ്, മഗ്നീഷ്യം, ഫ്ലൂറൈഡ് എന്നിവയാണ് മറ്റ് പ്രധാന പോഷകങ്ങൾ. പാൽ, പാൽ ഉത്പന്നങ്ങൾ എന്നിവ കാത്സ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളാണ്. ഭക്ഷണത്തിൽ നിന്ന് കാത്സ്യം ശരിയായി ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി ആവശ്യമാണ്. സൂര്യപ്രകാശം ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി നൽകുന്നു. പാൽ, മത്സ്യം എന്നീ ഭക്ഷണങ്ങളിലൂടെയും വിറ്റാമിൻ ഡി ലഭിക്കും.
ആരോഗ്യമുള്ള എല്ലുകൾക്ക് അഞ്ച് ആരോഗ്യകരമായ ഭക്ഷണങ്ങൾ:
പച്ച ഇലക്കറികൾ: എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഭൂരിഭാഗവും പച്ച ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിന് ആവശ്യമായ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും നൽകുന്നു. എല്ലുകളുടെ ആരോഗ്യത്തിന് നിർണായകമായ വിറ്റാമിൻ കെ, ഫോളേറ്റ് തുടങ്ങിയ അധിക ധാതുക്കളും പച്ച ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്.
പാൽ ഉത്പന്നങ്ങൾ: പാൽ, ചീസ്, തൈര് എന്നീ പാൽ ഉത്പന്നങ്ങൾ എല്ലുകളുടെ ബലത്തിന് നല്ലതാണ്. എല്ലുകളുടെ ബലത്തിന് അത്യന്താപേക്ഷിതമായ കാത്സ്യം പാൽ ഉത്പന്നങ്ങളിൽ നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുന്ന രണ്ട് ധാതുക്കളായ വിറ്റാമിൻ ഡി, ഫോസ്ഫറസ് എന്നിവയും അവയിൽ ഉൾപ്പെടുന്നു. പാൽ ഉത്പന്നങ്ങൾ ഭക്ഷണത്തിൽ പല തരത്തിൽ ഉൾപ്പെടുത്താം. പാൽ, ചീസ്, തൈര് എന്നിവ കഴിക്കാം. മിൽക്ക് ഷേക്കുകൾ, തൈര് സ്മൂത്തികൾ, ചീസ് പാസ്ത ഭക്ഷണം എന്നീ രൂപത്തിലും പാൽ ഉത്പന്നങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സാലഡുകളും മറ്റ് വിഭവങ്ങളും പാൽ ഉത്പന്നങ്ങൾ ഉപയോഗിച്ച് ടോപ്പ് ചെയ്യാം. ലാക്ടോസ് കുറവുള്ള ആളുകൾക്ക് ബദാം പാൽ പോലുള്ള ഇതര ഉറവിടങ്ങളിൽ നിന്നും ഈ പോഷകങ്ങൾ ലഭിക്കും.
ALSO READ: Vitamin Deficiencies: ശ്രദ്ധിക്കുക ഈ വിറ്റാമിനുകളുടെ കുറവ് നിങ്ങളുടെ കാഴ്ചയെ ബാധിച്ചേക്കാം
മത്സ്യം: ഒമേഗ-3 ഫാറ്റി ആസിഡുകളും പ്രോട്ടീനും മത്സ്യത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ്. വിറ്റാമിൻ ഡി എല്ലുകളുടെ ബലത്തിന് അത്യന്താപേക്ഷിതമാണ്. ശക്തമായ അസ്ഥികൾക്ക് കാത്സ്യം ആഗിരണം ആവശ്യമാണ്. കാത്സ്യത്തെ ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി സഹായിക്കുന്നു. കാത്സ്യം, ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഡി എന്നിവയുടെ മികച്ച ഉറവിടമാണ് മത്തി. ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലായതിനാൽ സാൽമൺ മത്സ്യം കഴിക്കുന്നതും നല്ലതാണ്.
നട്‌സും വിത്തുകളും: പ്രോട്ടീൻ, മഗ്നീഷ്യം, സിങ്ക് എന്നിവയെല്ലാം നട്‌സിലും വിത്തുകളിലും ധാരാളമായി അടങ്ങിയിട്ടുണ്ട്. നട്സുകളിലും വിത്തുകളിലും കാത്സ്യം, വിറ്റാമിൻ ഇ എന്നിവയും ഉൾപ്പെടുന്നു. കാത്സ്യവും വിറ്റാമിൻ ഇയും എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കശുവണ്ടിയിൽ കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് കാരണമാകുന്ന ധാതുക്കളുടെ നല്ല ഉറവിടമാണ്. ബദാം വിറ്റാമിൻ ഇയുടെ വളരെ സമ്പന്നമായ ഉറവിടമാണ്. ഇത് ചർമ്മം, മുടി, നഖങ്ങൾ എന്നിവയുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും മികച്ച ആന്റിഓക്‌സിഡന്റാണ്.
ഓറഞ്ച്: നമ്മുടെ ശരീരത്തിന് വിറ്റാമിൻ സി ആവശ്യമായി വരുന്നതിന്റെ പല കാരണങ്ങളിൽ ഒന്നാണ് കൊളാജൻ രൂപീകരണം. അസ്ഥികൾ ഉൾപ്പെടുന്ന ശരീരത്തിലെ ബന്ധിത ടിഷ്യുകൾ കൊളാജൻ എന്ന പദാർത്ഥം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു ഇടത്തരം ഓറഞ്ചിൽ ഏകദേശം 50 മില്ലിഗ്രാം കാത്സ്യം ഉണ്ട്. കാത്സ്യം കാർബണേറ്റിനേക്കാൾ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്ന കാത്സ്യം സിട്രേറ്റ് ഓറഞ്ച് ജ്യൂസിനെ കൂടുതൽ ആരോഗ്യപ്രദമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...