കുടവയർ കുറയ്ക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കുടവയറും ശരീരഭാരവും കുറയ്ക്കാൻ പലരും പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. മരുന്നുകളും സ്ലിം ബെൽറ്റുകളും ഉപയോഗിക്കുന്നവരും കുറവല്ല. എന്നാൽ വീട്ടിലുള്ള ചില സാധനങ്ങൾ ശരിയായി ഉപയോഗിച്ചാൽ പെട്ടെന്ന് തന്നെ വണ്ണവും കുടവയറും കുറയും. അമിതവണ്ണം വലിയ ആരോഗ്യ പ്രശ്നമാണെങ്കിലും ഏറ്റവും പ്രശ്‌നം കുടവയറാണ്. ഇത് പല രോഗങ്ങളും ഉണ്ടാകാൻ കാരണമാകാറുണ്ട്.
കുടവയർ എങ്ങനെ കുറയ്ക്കാം?
ജീരക വെള്ളം
ജീരകം ഇട്ട വെള്ളം ദഹനത്തിനും, വയർ ചീർക്കുന്നത് തടയാനും സഹായിക്കും. അമിതമായി വിശപ്പ് ഉണ്ടാകാതിരിക്കാനും, അതുവഴി അമിതവണ്ണം കുറയ്ക്കാനും ജീരക വെള്ളത്തിന് കഴിയും. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ ജീരകം ചേർത്ത് ഒരു രാത്രി വെക്കുക. പിറ്റേന്ന് രാവിലെ ഇത് കുടിക്കാം.
ALSO READ: Liver Cirrhosis: തുടക്കത്തിലെ ശ്രദ്ധിക്കണം, തിരിച്ചറിയാതെ പോവരുത് ലിവർ സിറോസിസ്
പെരുംജീരക വെള്ളം
ജീരകം പോലെ തന്നെ വണ്ണം കുറയ്ക്കാൻ പെരുംജീരകവും സഹായിക്കും. നീര്, ദഹനക്കേട് എന്നിവയെ പ്രതിരോധിക്കാനും, ഇല്ലാതാക്കാനും പെരുംജീരകത്തിന് കഴിവുണ്ട്. ശരീരത്തിലെ മാലിന്യങ്ങളെ നീക്കാനും ഇത് സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ പെരുംജീരകം ചേർത്ത് ഒരു രാത്രി വെക്കുക. പിറ്റേന്ന് രാവിലെ ഇത് കുടിക്കാം.
ഓട്ട്സ്
ദഹനക്കേട് ഒഴിവാക്കാൻ ഓട്ട്സ് സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് സ്പൂൺ ഓട്ട്സ് ചേർത്ത് ഒരു രാത്രി വെക്കുക. പിറ്റേന്ന് രാവിലെ ഇതിലെ ഓട്ട്സ് അരിച്ച് മാറ്റിയ ശേഷം വെള്ളം കുടിക്കണം. ഇത് വളരെവേഗം വണ്ണം കുറയാൻ സഹായിക്കും.
നാരങ്ങ
ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂട് വെള്ളത്തിൽ ഒരു നാരങ്ങാ പിഴിഞ്ഞ് കുടിച്ചാൽ നിങ്ങൾക്ക് കൂടുതൽ ഉന്മേഷം ലഭിക്കും. ഇതിൽ ധാരാളം ആൻറി ഓക്സിഡൻറുകളും പെക്റ്റിൻ ഫൈബറും അടങ്ങിയിട്ടുണ്ട്, ഇത് വയറ്റിലെ കൊഴുപ്പിനെ കുറയ്ക്കാൻ സഹായിക്കും. ഇത് എന്നും രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഉചിതം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...