Belly Fat Loss Tips: ശരീരഭാരം കുറയ്ക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി ശരിക്കും കഠിനാധ്വാനം ആവശ്യമാണ്. ശരീര ഭാരം കുറയ്ക്കാൻ ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും അത്യാവശ്യമാണ്. ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമെന്ന് പറയുന്ന ചില സാധനങ്ങൾ ആയുർവേദത്തിൽ വിവരിച്ചിട്ടുണ്ട് അതിലൊന്നാണ് ഉലുവ. മഞ്ഞ നിറത്തിലുള്ള കുഞ്ഞൻ ഉലുവയുടെ (Fenugreek) അത്ര നിസാരക്കാരനല്ല കേട്ടോ അതിൽ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. തടി കുറയ്ക്കാൻ കൂടുതൽ ഫലപ്രദമാണ് ഈ ഉലുവ. ശാരീരിക പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഉലുവ വളരെ നല്ലതാണ്. ഇതിൽ നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
Also Read: Juvenile Arthritis: കുട്ടികളെ ബാധിക്കുന്ന ജുവനൈൽ ആർത്രൈറ്റിസ്; അവഗണിക്കരുത് ഈ ലക്ഷണങ്ങൾ
ശരീരഭാരം കുറയ്ക്കാൻ ഉലുവ എപ്രകാരം ഫലപ്രദം? (How is fenugreek effective in weight loss?)
വയറിൽ അടിഞ്ഞിരിക്കുന്ന കൊഴുപ്പ്, പൊണ്ണത്തടി എന്നിവയിൽ നിന്നും മോചനം ലഭിക്കാൻ ഉലുവ സഹായിക്കുമെന്ന് രാജ്യത്തെ പ്രശസ്ത ആയുർവേദ ഡോക്ടർമാർ പറയുന്നുണ്ട്. ഉലുവയിൽ (Fenugreek) ധാരാളം നാരുകൾ കാണപ്പെടുന്നു. ദഹനത്തിനും ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളാനും ഇത് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ശരീരത്തിലെ നീര് നിയന്ത്രിക്കുകയും ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. അതുകൊണ്ട് തന്നെ ഉലുവ പതിവായി കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും.
ശരീരഭാരം കുറയ്ക്കാൻ ഉലുവ കഴിക്കേണ്ട വിധം (Consume fenugreek in this way for weight loss)
1. മുളപ്പിച്ച ഉലുവ വിത്തുകൾ (Sprouted Fenugreek Seeds)
ശരീരഭാരം കുറയ്ക്കാൻ മുളപ്പിച്ച ഉലുവ കഴിക്കുന്നത് വളരെ നല്ലതാണ്. മുളപ്പിച്ച ഉലുവയിൽ പോഷകങ്ങളുടെ അളവ് കൂടുതലും അതുപോലെ അവ വളരെ എളുപ്പത്തിൽ ദഹിപ്പിക്കപ്പെടുകയും ചെയ്യും. ഇതിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും. മികച്ച ഫലങ്ങൾക്കായി രാവിലെ വെറും വയറ്റിൽ ഉലുവ കഴിക്കുക.
Also Read: Viral Video: ഇത് രമ്യാ കൃഷ്ണൻ സ്റ്റൈൽ; കാവാലയ്യക്ക് ചുവടുവച്ച് താരം
2. ഉലുവയും തേനും (Fenugreek seeds and honey)
പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഉലുവയ്‌ക്കൊപ്പം തേനും കഴിക്കുക. തേൻ ഒരു പ്രതിരോധശേഷി ബൂസ്റ്ററായി കണക്കാക്കുകയും ശരീരത്തിലുള്ള വീക്കം കുറയ്ക്കുകയും ചെയ്യും. തേനിൽ കുറഞ്ഞ കലോറിയാണ് ഉള്ളത് അതിനാൽ ശരീരഭാരം നിയന്ത്രണത്തിലായിരിക്കും. ഉലുവ പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി അതിൽ ഒരു സ്പൂൺ തേൻ കലർത്തി വെറും വയറ്റിൽ കഴിക്കുന്നത് വളരെ ഉത്തമമാണ്.
3. വെറുംവയറ്റിൽ ഉലുവ വെള്ളം (You can drink fenugreek water on an empty stomach)
രാവിലെ വെറും വയറ്റിൽ ഉലുവയുടെ വെള്ളം കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് അതിവേഗം ശരീരഭാരം കുറയ്ക്കുന്നു. ഉലുവയുടെ പ്രഭാവം ചൂടുള്ളതാണ്, അതിനാൽ ഇത് കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുന്നത് ശരീരത്തിൽ ചൂട് ഉണ്ടാക്കുന്നു. ഇതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...