ബ്രഡും പാലും ഉണ്ടെങ്കിൽ രാജകീയ ഭക്ഷണവും എളുപ്പത്തിൽ തയ്യാറാക്കാം.

ഈ പേര് കേൾക്കുമ്പോൾ അൽപം ഗാംഭീര്യമുണ്ടെങ്കിലും നമ്മുടെ വീട്ടിലുളള സാധനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുവാൻ കഴിയുന്ന റെസിപ്പിയാണിത്.

Written by - Zee Malayalam News Desk | Last Updated : Nov 1, 2021, 05:43 PM IST
  • ആദ്യം ബ്രഡിന്റെ സൈഡ് മുറിച്ചു മാറ്റി ത്രികോണാകൃതിയിൽ കട്ട് ചെയ്യുക.
  • പാൽ നന്നായി കുറുകി വന്നാൽ 200 ഗ്രാം പഞ്ചസാര ചേർക്കുക
  • ഇനി ചൂട് ലായനിയിലേക്ക് 4 മിനിറ്റ് നേരം പൊരിച്ചെടുത്ത ബ്രഡ് ചേർക്കുക.
ബ്രഡും പാലും ഉണ്ടെങ്കിൽ രാജകീയ ഭക്ഷണവും എളുപ്പത്തിൽ തയ്യാറാക്കാം.

കടകളിൽ നിന്ന് വലിയ വില കൊടുത്ത് വാങ്ങി കഴിച്ച ചില സാധനങ്ങൾ വീണ്ടും കഴിക്കാൻ തോന്നാറില്ലേ. അത്തരത്തിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കുവാൻ സാധിക്കുന്ന ഒരു മധുര പലഹാരമാണ് ഷാഹി തുക്കട. ഈ പേര് കേൾക്കുമ്പോൾ അൽപം ഗാംഭീര്യമുണ്ടെങ്കിലും നമ്മുടെ വീട്ടിലുളള സാധനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുവാൻ കഴിയുന്ന റെസിപ്പിയാണിത്.

ആവശ്യമായ സാധനങ്ങൾ
ബ്രഡ്- 4
പാൽ- 3/4 ലിറ്റർ
പഞ്ചസാര- 350 ഗ്രാം

ഉണ്ടാക്കുന്ന രീതി

ആദ്യം ബ്രഡിന്റെ സൈഡ് മുറിച്ചു മാറ്റി ത്രികോണാകൃതിയിൽ കട്ട് ചെയ്യുക. ഇനി മീഡിയം ഫ്ലെയ്മിൽ പാൽ ചൂടാക്കുക. നന്നായി കട്ടിയാവുന്നതു വരെ ഇളക്കി കൊണ്ടിരിക്കുക. പാൽ നന്നായി കുറുകി വന്നാൽ 200 ഗ്രാം പഞ്ചസാര ചേർക്കുക. വീണ്ടും ഇളക്കുക. ഏകദേശം കണ്ടൻസ്ഡ് മിൽകിന്റെ രൂപത്തിൽ എത്തുമ്പോൾ തീ ഓഫ് ചെയ്ത് ചെറിയൊരു പാത്രത്തിലേക്ക് മാറ്റുക. 

Also ReadHealth Tips: ഈ ഭക്ഷണങ്ങള്‍ക്കൊപ്പം തൈര് കഴിക്കാന്‍ പാടില്ല

ഇനി മറ്റൊരു പാനിൽ ഓയിൽ ചൂടാക്കി അതിലേക്ക് മുറിച്ചു വെച്ച ബ്രഡ് ചേർത്ത് പൊരിച്ചെടുക്കുക (2 മിനിറ്റിനുളളിൽ ഗോൾഡൻ ബ്രൗൺ കളറാവുമ്പോൾ വറുത്ത് എടുക്കണം). അടുത്തതായി ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ചൂടാക്കുക. അതിൽ 150 ഗ്രാം പഞ്ചസാര ചേർത്ത് പഞ്ചസാര ലായനി തയ്യാറാക്കുക (ഇതിൽ അൽപം കുങ്കുമപൂവ് ചേർക്കുക). 

Also Read: Health Tips: ആര്യവേപ്പ് നൽകുന്ന ഗുണങ്ങൾ ആറിയാം

ഇനി ചൂട് ലായനിയിലേക്ക് 4 മിനിറ്റ് നേരം പൊരിച്ചെടുത്ത ബ്രഡ് ചേർക്കുക. ശേഷം അതിൽ നിന്ന് ബ്ര‍ഡ് എടുത്ത് വേറൊരു പാത്രത്തിലേക്ക് അടുക്കി വെക്കുക. അതിനു മുകളിലായി ആദ്യം തയ്യാറാക്കി വെച്ച റബ്ഡി (പാൽ ഉപയോഗിച്ച് ഉണ്ടാക്കിയ മിശ്രിതം) ഒഴിക്കുക. അവസാനം 1,2 ബദാം പൊടിച്ച് ചേർത്ത് നോക്കൂ.
പാൽ ഉണ്ടെങ്കിൽ ഇങ്ങനെയും പലഹാരങ്ങൾ തയ്യാറാക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News