മുന്തിരി കഴിക്കുന്നത് കൊണ്ട് ഗുണങ്ങൾ ധാരാളം ഉണ്ടെങ്കിലും മുഖത്തിനാണ് ഇത് കൂടുതൽ ഉപകാരം. ചർമ്മത്തിന് തിളക്കം നൽകുന്നതിന് മുന്തിരി വളരെ ഗുണം ചെയ്യും. ഇത് മുഖത്തെ പാടുകൾ പൂർണ്ണമായും വൃത്തിയാക്കുന്നു. മുന്തിരി ദിവസവും ഭക്ഷണത്തിലും ഉൾപ്പെടുത്താം. അല്ലെങ്കിൽ ഫേസ് പാക്ക് ഉണ്ടാക്കി മുഖത്ത് പുരട്ടാം.
ചുവന്ന മുന്തിരിയുടെ ഗുണങ്ങൾ-
ഓക്സിഡേറ്റീവ് സ്ട്രെസു കൊണ്ടുള്ള ചർമ്മരോഗങ്ങൾക്ക് ചുവന്ന മുന്തിരി ഗുണം ചെയ്യും. ചുവന്ന മുന്തിരിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട് ഇത് ചർമ്മത്തെ മനോഹരമാക്കുന്നു.
ചുവന്ന മുന്തിരിയിൽ അടങ്ങിയിരിക്കുന്ന റെസ്‌വെറാട്രോൾ മുഖത്തിൻറെ ചുളിവുകൾ കട്ടിക്കുറവ് എന്നീ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ ഒഴിവാക്കും. ചുവന്ന മുന്തിരിക്ക് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്, ഈ ഗുണങ്ങൾ ചർമ്മത്തിലെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു.
ഇത് സൂര്യതാപത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു, കൂടാതെ മുന്തിരി കഴിക്കുന്നത് മൂലം അൾട്രാവയലറ്റ് യുവി രശ്മികളുടെ സ്വാധീനവും കുറയ്ക്കുന്നു.
എങ്ങനെ ഉപയോഗിക്കാം-
ചുവന്ന മുന്തിരി ഫേസ് പാക്ക് ഉണ്ടാക്കി പുരട്ടാം. ഇതിനായി, നിങ്ങൾ തക്കാളിയും മുന്തിരിയും എടുത്ത് അവ രണ്ടും നന്നായി ചതച്ച ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിനു ശേഷം ശുദ്ധജലം ഉപയോഗിച്ച് കഴുകുക. ഇതുമൂലം മുഖത്തെ കുരുക്കളും പാടുകളും മാറും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA