Lady Finger Benefit: ആരോഗ്യത്തിന് സഹായിക്കുന്നവയില്‍ പച്ചക്കറികള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. പല തരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണ് പച്ചകറികള്‍ എന്ന് നമുക്കറിയാം. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രധാനിയാണ് വെണ്ടയ്ക്ക. വിറ്റാമിൻ സി, കെ 1 എന്നിവ വെണ്ടയ്ക്കയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ പോഷകഗുണങ്ങൾ ഉള്ളതും രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നതുമായ ഏക പച്ചക്കറി വെണ്ടയ്ക്കയാണ് എന്ന് നിസ്സംശയം പറയാം. ഈ പച്ചക്കറി ഉപയോഗിച്ച് മലയാളികൾ പരീക്ഷിക്കാത്ത വിഭവങ്ങളില്ല. വെണ്ടയ്ക്ക തോരൻ, വെണ്ടയ്ക്ക മെഴുക്കുപെരട്ടി, വെണ്ടയ്ക്ക കിച്ചടി, വെണ്ടയ്ക്ക അച്ചാർ എന്ന് തുടങ്ങി നമ്മുടെ സാമ്പാറിൽ വരെ അവിഭാജ്യ ചേരുവയായി മലയാളി വീട്ടമ്മമാർ വെണ്ടയ്ക്ക ചേർക്കും. വെണ്ടയ്ക്കയില്ലെങ്കിൽ അത് സാമ്പാറല്ല എന്നതാണ് അവസ്ഥ.
Also Read: Magic Tips for Hair Care: കടുകെണ്ണയും അല്പം തൈരും മതി, മുടി സില്‍ക്ക് പോലെ തിളങ്ങും..!!
എന്നാല്‍, ഒരു പക്ഷെ വെണ്ടയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ എന്താണെന്ന് അറിയാതെയാണ് നമ്മിൽ പലരും ഇത് കഴിക്കുന്നത്. പച്ചക്കറികൂട്ടത്തിൽ ഏറ്റവും പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വെണ്ടയ്ക്കയില്‍ അടങ്ങിയിരിയ്ക്കുന്ന വിറ്റാമിൻ കെ 1 കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ്, ഇത് രക്തം കട്ടപിടിക്കുന്നത് തടയുന്നു. വെണ്ടയ്ക്കയിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. എന്നാൽ, പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്.
വെണ്ടയ്ക്ക കഴിച്ചാലുള്ള ഗുണങ്ങൾ അറിയാം
1. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ വെണ്ടയ്ക്ക ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായകമാണ്. വെണ്ടയ്ക്കയിലുളള Mucilaginous നാരുകൾ ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് ഉത്തമമാണ്.
2. എല്ലുകളുടെയും ശരീരത്തിന്‍റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സസമ്പന്നമാണ് വെണ്ടയ്‌ക്ക. വൈറ്റമിന്‍ എ-യോടൊപ്പം തന്നെ ആന്‍റിഓക്‌സിഡന്‍റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയുമുള്ളതിനാല്‍ ഇത് കാഴ്‌ചശക്‌തി കൂട്ടാനും സഹായിയ്ക്കും.
3. ചർമ്മസംരക്ഷണത്തിനും വെണ്ടയ്ക്ക ഉത്തമമാണ്. ത്വക്ക് രോഗങ്ങൾ വേഗം സുഖപ്പെടാനും വെണ്ടയ്ക്ക സഹായകമാണ്.
4. വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍, മലബന്ധം, ഗ്യാസ് തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിതകൊഴുപ്പ് ഇല്ലാതാക്കുന്നതിനും വെണ്ടയ്ക്കയിലെ നാരുകൾ സഹായിയ്ക്കും. വെണ്ടയ്ക്കയിലുളള നാരുകൾ ചെറുകുടലിലെ പഞ്ചസാരയുടെ ആഗിരണം വൈകിപ്പിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിതമാക്കുന്നു.
5. കാഴ്ചശക്തിയ്ക്ക് ഉത്തമമാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ കാഴ്‌ചശക്‌തി മെച്ചമായി നിലനിർത്താം. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന വിറ്റാമിൻ സി രോഗപ്രതിരോധശക്തി കൂട്ടാൻ നല്ലതാണ്.
6. ജലദോഷം, ചുമ എന്നിവ അകറ്റാൻ ദിവസവും വെണ്ടയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ പ്രത്യേകിച്ചും ആസ്ത്മയിൽ നിന്ന് ആശ്വാസം നേടുന്നതിന് വെണ്ടയ്ക്ക സഹായകമാണ്.
7. രക്തസമ്മർദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വെണ്ടയ്ക്കയില്‍ അടങ്ങിയിരിയ്ക്കുന്ന പൊട്ടാസ്യം സഹായകമാകും. സ്ത്രീകളുടെ ആരോഗ്യജീവിതത്തിനും വെണ്ടയ്ക്ക ഗുണകരമാണ്.
8. ഗർഭിണികൾ വെണ്ടയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഭ്രൂണാവസ്ഥയിൽ തലച്ചോറിന്റെ വികാസത്തിനു ഫോളിക്കാസിഡ് അവശ്യമാണ്. വെണ്ടയ്ക്കയിൽ ഫോളേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...