Yami Gautam: അറിയാം.. യാമിയുടെ സൗന്ദര്യ രഹസ്യങ്ങൾ!

സ്വാഭാവിക സൗന്ദര്യം നിലനിർത്താൻ ആവശ്യമായുള്ള രീതിയിലുള്ള ചർമ്മ സംരക്ഷണമാണ് താരം കൈക്കൊള്ളുന്നത്.    

Written by - Ajitha Kumari | Last Updated : Jun 10, 2021, 08:55 PM IST
  • യാമി ഗൗതമിന്റെ സൗന്ദര്യ രഹസ്യം
  • തന്റെ സൗന്ദര്യ സംരക്ഷണത്തിന് കഴിവതും നാടൻ രീതികളാണ് താരം പിന്തുടരുന്നത്
  • സ്വാഭാവിക സൗന്ദര്യം നിലനിർത്താൻ ആവശ്യമായുള്ള സംരക്ഷണമാണ് താരം കൈക്കൊള്ളുന്നത്
Yami Gautam: അറിയാം.. യാമിയുടെ സൗന്ദര്യ രഹസ്യങ്ങൾ!

തന്റെ സൗന്ദര്യ സംരക്ഷണത്തിന് ഒരു കുറവും വരുത്താൻ ബോളിവുഡ് താരം യാമി തയ്യാറല്ല.  സ്വാഭാവിക സൗന്ദര്യം നിലനിർത്താൻ ആവശ്യമായുള്ള രീതിയിലുള്ള ചർമ്മ സംരക്ഷണമാണ് താരം കൈക്കൊള്ളുന്നത്.  

അതുകൊണ്ടുതന്നെ തന്റെ സൗന്ദര്യ സംരക്ഷണത്തിന് കഴിവതും നാടൻ രീതികളാണ് താരം (Yami Gautam) പിന്തുടരുന്നത്.  വരു അറിയാം തരസുന്ദരിയുടെ സൗന്ദര്യ രഹസ്യങ്ങൾ.. 

Also Read: Nayanthara: നയൻതാരയുടെ 'നെട്രിക്കണി' ലെ ഗാനം പുറത്തിറങ്ങി 

കരിക്കിൻ വെള്ളം:  ടോണറായി താരം ഉപയോഗിക്കുന്നത് കരിക്കിൻ വെള്ളമാണ്.  മാത്രമല്ല ഫേഷ്യലിന് ശേഷവും അതുപോലെ മുഖത്തിന് ഉന്മേഷം വേണമെന്ന് തോന്നുമ്പോഴും വെള്ളത്തിന് പകരം താരം ഉപയോഗിക്കുന്നത് കരിക്കിൻ വെള്ളമാണ്.   

അതുപോലെ താരത്തിന്റെ (Yami Gautam) പ്രിയപ്പെട്ട സൗന്ദര്യ സംരക്ഷണ ഐറ്റമാണ് അരിപ്പൊടിയും തൈരും മിക്സ് ചെയ്തുള്ള പേസ്റ്റ്.  പിന്നെയുള്ളത് തേൻ, റോസ് വാട്ടർ, ഗ്ലിസറിന്, ചെറുനാരങ്ങാ നീര് എന്നിവ കൊണ്ടുള്ള ഫെയ്സപായ്ക്ക് ആണ്.  ഈ പായ്ക്ക് ചർമ്മത്തിന്റെ മൃദുത്വം നിലനിർത്തുന്നതിനും ചർമ്മത്തിന്റെ തിളക്കത്തിനും ഫലപ്രദമുള്ളതാണ്.  

Also Read: South Africa: ഒറ്റ പ്രസവത്തിൽ കുട്ടികൾ 10; അപൂർവ നേട്ടവുമായി ദമ്പതികൾ  

കൺപീലികളുടെ പരിചരണത്തിനും താരം പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്.  തന്റെ നീളമുള്ള പീലികൾ ആകർഷണം കൂട്ടുന്നുവെന്നാണ് താരത്തിന്റെ വിശ്വാസം.  അതുകൊണ്ടുതന്നെ കൺപീലികളുടെ സംരക്ഷണത്തിന് താരം ഉപയോഗിക്കുന്നത് കാസ്റ്റർ ഓയിൽ, വിറ്റാമിൻ ഇ ഓയിൽ, അലൊവേര ജെൽ എന്നിവ ചേർത്ത മിശ്രിതമാണ്. 

അതുപോലെ ചുണ്ടുകളുടെ സംരക്ഷണത്തിന് താരം ലിപ് ബാമിന് പകരം പറ്റുമ്പോഴൊക്കെ നെയ്യ് പുരട്ടാൻ ശ്രമിക്കാറുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News