Ahaana Krishna: 25 വർഷങ്ങൾക്കിടയിൽ എടുത്ത ഈ 2 ചിത്രങ്ങൾ തമ്മിൽ സമാനതയുണ്ട്, കണ്ടെത്താമോ?

നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മൂത്തമകളാണ് അഹാന എന്നൊന്നും പരിചയപ്പെടുത്തേണ്ട ആവശ്യം ഒന്നും തന്നെയില്ല.  

Written by - Ajitha Kumari | Last Updated : Jun 9, 2021, 08:12 PM IST
  • സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് അഹാന കൃഷ്ണയുടേത്
  • സമൂഹമാധ്യമങ്ങളിൽ സജീവമാണ് അഹാന
  • താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം
Ahaana Krishna: 25 വർഷങ്ങൾക്കിടയിൽ എടുത്ത ഈ 2 ചിത്രങ്ങൾ തമ്മിൽ സമാനതയുണ്ട്,  കണ്ടെത്താമോ?

സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് അഹാന കൃഷ്ണയുടേത്.  നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മൂത്തമകളാണ് അഹാന എന്നൊന്നും പരിചയപ്പെടുത്തേണ്ട ആവശ്യം ഒന്നും തന്നെയില്ല.

അത്രയ്ക്കും പരിചിതമാണ് അഹാനയുടെ കുടുംബം.  സമൂഹമാധ്യമത്തിൽ സജീവമായ അഹാനയ്ക്ക് (Ahaana Krishna) ആരാധകരുടെ പ്രശംസയോടൊപ്പം നിരവധി വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.   താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  

Also Read: Nayanthara: നയൻതാരയുടെ 'നെട്രിക്കണി' ലെ ഗാനം പുറത്തിറങ്ങി 

കൃഷ്ണകുമാർ (Krishnakumar) ഒരു കുഞ്ഞിനെയും കയ്യിലെടുത്ത് ഇരിപ്പുണ്ട് അടുത്ത് തന്നെ ഭാര്യ സിന്ധുവും ഉണ്ട്.  ആ ചിത്രത്തിനടുത്ത് അഹാന നിൽക്കുന്ന ചിത്രവും ഉണ്ട്.  ഇത് പങ്കുവെച്ചുകൊണ്ട് അഹാന ചോദിച്ചിരിക്കുന്ന ചോദ്യം ഇതാണ് 'Spot the similarity between the 2 pictures, taken 25 years apart'. 

 

Also Read: തന്റെ നിലപാടുകളെ ചോദ്യം ചെയ്യാൻ വന്നാൽ നിയമ നടപടിയുമായി മുന്നോട്ട് പോകും: Lakshmi Priya

 

അച്ഛൻ കൃഷ്ണകുമാറിന്റെ കയ്യിലിരിക്കുന്ന കുഞ്ഞ് തനാണെന്നും അഹാന വ്യക്തമാക്കിയിട്ടുണ്ട്.  അഹാനയുടെ ചോദ്യത്തിന് നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്.  അതിൽ സാമ്യം സാരിയല്ലേ എന്നും പലരും ചോദിക്കുന്നുണ്ട്.  സിന്ധു ഉടുത്തിരിക്കുന്ന സാരിയും അഹാന ഉടുത്തിരിക്കുന്ന സാരിയും ഒന്നാണ് എന്നാണ് ആരാധകരുടെ കണ്ടെത്തൽ.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News