Weight Loss Tricks: അമിത വണ്ണം അല്ലെങ്കില്‍ പൊണ്ണത്തടി ഇന്ന് ഒട്ടുമിക്ക ആളുകളും അഭിമുഖീകരിയ്ക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. നമുക്കറിയാം, ശരീരഭാരം ഒരു തവണ വര്‍ദ്ധിച്ചാല്‍ പിന്നെ കുറയ്ക്കാന്‍ കഠിന പ്രയത്നം വേണ്ടി വരും. കൂടാതെ, അമിതവണ്ണം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ചെറുതല്ല.
ഇന്ന് ഒട്ടുമിക്ക ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കും അടിസ്ഥാന കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത് അമിതവണ്ണമാണ്. ഒരു വ്യക്തി ആരോഗ്യവാനായിരിക്കുക എന്നത് വളരെ പ്രധാനമാണ്, എന്നാൽ ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തുന്നതും അതേപോലെ തന്നെ പ്രധാനമാണ്. ശരീരഭാരം കൂടുന്നത് പല രോഗങ്ങളും ക്ഷണിച്ചു വരുത്തുന്നു. ശരീരഭാരം വർദ്ധിക്കുന്നതോടെ സ്ട്രോക്ക്, ഡയബെറ്റിസ്, ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിക്കുന്നു.
ഇന്ന് ആളുകള്‍ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കളാണ്. ഒപ്പം ഉയരത്തിന് അനുസരിച്ചുള്ള തൂക്കം കൃത്യമായി പരിപാലിച്ചു നിര്‍ത്താനും ആളുകല്‍ ശ്രദ്ധിക്കാറുണ്ട്. അതിനായി, പല മാര്‍ഗ്ഗങ്ങളും ആളുകള്‍ സ്വീകരിക്കുന്നു. എന്നാല്‍, എല്ലാ ശ്രമങ്ങളും വിജയം കാണാറില്ല. ചിലപ്പോള്‍ ഏറെ വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയാറില്ല. അതായത്, വ്യായാമം ചെയ്യുന്നതോടൊപ്പം നാം വരുത്തുന്ന ചില പിഴവുകള്‍ ആണ് ഇതിന് കാരണം.
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഭക്ഷണക്രമമാണ്. അതായത്, ശരിയായ ഭക്ഷണരീതിയിലൂടെയും ജീവിത ശൈലിയിലൂടെയും മാത്രമേ അമിത വണ്ണം കുറയ്ക്കാന്‍ സാധിക്കൂ. അതിനായി ആദ്യം ചെയ്യേണ്ടത് കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ്.
അമിതവണ്ണം കുറയ്ക്കാനായി രാപ്പകല്‍ അദ്ധ്വാനിക്കുന്നവര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക, പൊണ്ണത്തടി കണ്ണടച്ച് തുറക്കും പോലെ അപ്രത്യക്ഷമാവും..
1. ഒരിയ്ക്കലും പ്രഭാത ഭക്ഷണം മുടക്കരുത്. പ്രഭാത ഭക്ഷണം മുടക്കുന്നത് വിശപ്പ് കൂട്ടാനും അതുവഴി കൂടുതല്‍ ഭക്ഷണം കഴിയ്ക്കാനും വണ്ണം കൂടാനും വഴി തെളിക്കും.
2. പ്രഭാത ഭക്ഷണത്തില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറി അടങ്ങിയ ഭക്ഷണത്തെ കുറയ്ക്കാനും സഹായിക്കും.
3. ധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
4. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക., അതായത് നന്നായി വിശക്കുന്നത് വരെ കാത്തിരിയ്ക്കുന്നത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ പ്രേരിപ്പിക്കും. ഇത് തടി കൂടാന്‍ ഇടയാക്കും.
5. ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും.
6. മിതമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.
7. കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഏറെ സഹായിയ്ക്കും.
8. വെള്ളം ധാരാളം കുടിക്കുക. ചെറു ചൂടുവെള്ളമാണ് കുടിക്കുന്നത് എങ്കില്‍ കൂടുതല്‍ നല്ലത്. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.
9. ജങ്ക് ഫുഡ് പൂര്‍ണ്ണമായും ഒഴിവാക്കുക. പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക.
10. വറുത്തതും പൊരിച്ചതും ധാരാളം മധുരം അടങ്ങിയതുമായ ഭക്ഷണം കഴിവതും ഒഴിവാക്കുക.
11. വ്യായാമം ചെയ്യാതെ പൊണ്ണത്തടി കുറയില്ല. അതിനാല്‍ ദിവസവും നിശ്ചിതാക് സമയം വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക.
12. നന്നായി ഉറങ്ങുക. കാരണം ഉറക്കവും ശരീരഭാരവും തമ്മില്‍ ബന്ധമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...