മൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് ഉത്തമം...

ഈ മന്ത്രം നിത്യവും ജപിക്കുന്നത് മരണത്തിൽ നിന്നുപോലും മോചനം ലഭിക്കുമെന്നാണ് വിശ്വാസം.  

Last Updated : May 25, 2020, 08:19 AM IST
മൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് ഉത്തമം...

പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തിൽ സമാധാനം ഉണ്ടാക്കാൻ ഈശ്വരനെ ഭജിക്കുന്നത് ഒരു നല്ല മാർഗമാണ്.  മഹാമന്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരു മന്ത്രമാണിത്. 

ഈ മന്ത്രം നിത്യവും ജപിക്കുന്നത് മരണത്തിൽ നിന്നുപോലും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ശിവഭഗവാന്റെ അനുഗ്രഹത്തിനായി നടത്തുന്ന ഹോമമാണ് മൃത്യുഞ്ജയ ഹോമം. പഞ്ചമഹാ യജ്ഞങ്ങളില്‍ ഒന്നായ മൃത്യുഞ്ജയ ഹോമം നടത്തുകവഴി ആയൂര്‍ദൈര്‍ഘ്യം ഉണ്ടാകുകയും ആയുസ് തീരുന്നതിനു മുമ്പുള്ള മരണം, മഹാരോഗങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷലഭിക്കുമെന്നാണ് വിശ്വാസം.

Also read: മുത്ത് ധരിക്കുന്നത് ഉത്തമം.. 

മഹാ മൃത്യുഞ്ജയ മന്ത്രം ദിവസവും എത്ര പ്രാവശ്യം ചൊല്ലാൻ കഴിയുമോ അത്രയും നല്ലതാണ്. എങ്കിലും കുറഞ്ഞത് 108 തവണയോ 1008 തവണയോ ദിവസവും ചൊല്ലുന്നത് നല്ലതാണ്. മന്ത്രം ജപിക്കുമ്പോൾ ശാരീരികമായും മാനസികമായും ശുദ്ധമായിരിക്കണം.  ഈ മന്ത്രം ജപിക്കുന്നത് വഴി ഉള്ളിലെ നെഗറ്റിവിറ്റിയെ പുറംതള്ളി പോസിറ്റിവിറ്റി നിറയ്ക്കാൻ സാധിക്കും. 

മഹാ മൃത്യുഞ്ജയ മന്ത്രം

'ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്... '

Trending News