Albert Einstein birth Anniversary: സംസാരിക്കാൻ വൈകിയ കുട്ടി ബുദ്ധിരാക്ഷസനായ കഥ: ആൽബർട്ട് ഐൻസ്റ്റീനെ കുറിച്ച് ചിലത്...

Albert Einstein's Birth Anniversary: ലോകം കണ്ട എക്കാലത്തെയും മികച്ച ഭൗതിക ശാസ്ത്രജ്ഞൻമാരിൽ ഒരാളാണ് ആൽബർട്ട് ഐൻസ്റ്റീൻ

Written by - Zee Malayalam News Desk | Last Updated : Mar 14, 2023, 01:51 PM IST
  • 1879 മാർച്ച് 14ന് ജർമ്മനിയിലെ ഉൽമിൽ എന്ന പ്രദേശത്തായിരുന്നു ഐൻസ്റ്റീൻ്റെ ജനനം
  • 1921 ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഐൻസ്റ്റീനായിരുന്നു ലഭിച്ചത്
  • 300ൽ അധികം ശാസ്ത്ര പ്രബന്ധങ്ങളും 150ൽ അധികം ശാസ്ത്രേതര ​ഗ്രന്ഥങ്ങളും ഐൻസ്റ്റീൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്
 Albert Einstein birth Anniversary: സംസാരിക്കാൻ വൈകിയ കുട്ടി ബുദ്ധിരാക്ഷസനായ കഥ: ആൽബർട്ട് ഐൻസ്റ്റീനെ കുറിച്ച് ചിലത്...

ശാസ്ത്ര ലോകത്തിന് അത്ഭുതമായി മാറിയ ശാസ്ത്രജ്ഞർ നിരവധിയുണ്ടെങ്കിലും ലോകം മുഴുവൻ അസൂയയോടെ നോക്കി നിന്നത് ഒരേയൊരു തലച്ചോറിനെ മാത്രമാണ്. മരണശേഷവും ഡോക്ടർമാ‍ർ വിടാതെ പിന്തുടർന്ന ആ തലച്ചോറിന് ഉടമയായിരുന്നു സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീൻ. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ​ഗവേഷകൻ എന്ന് വിലയിരുത്തപ്പെടുന്ന ആൽബട്ട് ഐൻസ്റ്റീൻ്റെ 144-ാം ജന്മവാർഷികം ആഘോഷമാക്കുകയാണ് ലോകം.

ലോകം കണ്ട എക്കാലത്തെയും മികച്ച ഭൗതിക ശാസ്ത്രജ്ഞൻമാരിൽ ഒരാളാണ് ആൽബർട്ട് ഐൻസ്റ്റീൻ. ആപേക്ഷികതാ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്.  ദ്രവ്യവും ഊർജ്ജവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള E = mc2 എന്ന സമവാക്യം ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സമവാക്യങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.    

1879 മാർച്ച് 14ന് ജർമ്മനിയിലെ ഉൽമിൽ എന്ന പ്രദേശത്തായിരുന്നു ഐൻസ്റ്റീൻ്റെ ജനനം. ആൽബ‍ർട്ട് ഐൻസ്റ്റീൻ്റെ പിതാവ് ഹെർമൻ ഐൻസ്റ്റീൻ ഒരു ഇലക്ട്രിക്കൽ കട ഉടമയായിരുന്നു. അമ്മ പൗളിനിൽ നിന്ന് കുട്ടിക്കാലത്ത് തന്നെ ഐൻസ്റ്റീന് സം​ഗീതാഭിരുചി പകർന്ന് കിട്ടിയിരുന്നു. സം​ഗീതോപകരണങ്ങളിലും ശാസ്ത്രോപകരണങ്ങളിലും വിദ​ഗ്ധനായിരുന്ന കുട്ടി ഐൻസ്റ്റീന് കണക്കിനോടും പ്രത്യേക താത്പ്പര്യം തോന്നിയിരുന്നു. എന്നാൽ, മറ്റ് വിഷയങ്ങളിൽ ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു അദ്ദേഹം.  

15-ാം വയസിൽ ഐൻസ്റ്റീൻ്റെ കുടുംബം ഇറ്റലിയിലേയ്ക്ക് താമസം മാറി. തുടർന്ന് സ്വിറ്റ്സർലാൻഡിലെ സൂറിച്ച് സർവ്വകലാശാലയിലായിരുന്നു ഐൻസ്റ്റീൻ്റെ പഠനം. ഇവിടെ നിന്നാണ് ഐൻസ്റ്റീൻ്റെ കഴിവ് ലോകം മനസിലാക്കി തുടങ്ങിയത്. ഊർജ്ജതന്ത്രത്തിലും ​ഗണിതത്തിലും അദ്ദേഹം അസാമാന്യ മികവ് കാട്ടി. 1990ൽ പഠനം പൂർത്തിയാക്കിയെങ്കിലും ഐൻസ്റ്റീന് തനിയ്ക്ക് ഇഷ്ടപ്പെട്ട അധ്യാപക ജോലി ലഭിച്ചില്ല. തുടർന്ന് ബെർനിയിലെ സ്വിസ് പേറ്റന്റ് ഓഫീസിൽ ജോലിയ്ക്ക് കയറി. ശാസ്ത്ര വിദ്യാർത്ഥിനിയായിരുന്ന യൂ​ഗോസ്ലാവിയക്കാരി മിറാവോ മാലക്കിനെ അദ്ദേഹം വിവാഹം ചെയ്തു. അധികം വൈകാതെ ഇരുവർക്കും രണ്ട് പുത്രൻമാർ ജനിച്ചു.  

1921 ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഐൻസ്റ്റീനായിരുന്നു ലഭിച്ചത്. ഒഴിവ് സമയങ്ങൾ സ്വന്തം ബൗദ്ധിക പരീക്ഷണങ്ങൾക്കായി വിനിയോ​ഗിച്ച അദ്ദേഹം 1905ൽ അഞ്ച് ​ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. അതിലൊന്നായ ആപേക്ഷികതാ സിദ്ധാന്തം ശാസ്ത്രലോകത്തെ പിടിച്ചു കുലുക്കി. പ്രപഞ്ചത്തിലെ വസ്തുക്കളുടെ കേവലമായ ചലനം ഒരു മിഥ്യയാണെന്നും അവയ്ക്ക് ആപേക്ഷികമായ ചലനം മാത്രമേ സംഭവിക്കുന്നുള്ളൂവെന്നും അദ്ദേഹം വാദിച്ചു. കേവലമായ ചലനം ഒരു മിഥ്യയാണെന്നും ആപേക്ഷികമായ ചലനം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം വാദിച്ചു. മറ്റൊരു പ്രബന്ധത്തിൽ അദ്ദേഹം വസ്തുവും ഊർജ്ജവും തമ്മിലുള്ള ബന്ധമാണ് ചർച്ച ചെയ്തത്. ഈ പ്രസിദ്ധ നിർവചനത്തിന്റെ അടിസ്ഥാനത്തിലാണ് 1945ൽ ആറ്റം ബോംബ് പോലും നിർമ്മിച്ചത്.

300ൽ അധികം ശാസ്ത്ര പ്രബന്ധങ്ങളും 150ൽ അധികം ശാസ്ത്രേതര ​ഗ്രന്ഥങ്ങളും ഐൻസ്റ്റീൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1955 ഏപ്രിൽ 18ന് യുദ്ധത്തിനും അണുബോം‌ബിനുമെതിരേയുള്ള പ്രസം‌ഗാവതരണം തയ്യാറാക്കിക്കൊണ്ടിരുന്ന കാലത്താണ് ഐൻസ്റ്റീൻ അന്തരിച്ചത്.\

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News