കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Jan 20, 2021, 11:07 AM IST
  • Covid Vaccine: കേരളത്തിലേക്കുള്ള രണ്ടാംഘട്ട വാക്സിൻ ഇന്നെത്തും
  • Farmers Protest: പത്താം വട്ട ചർച്ച് ഇന്ന്; നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് സംഘടനകൾ
  • Biden, Kamala ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
  • Dragon Fruit ഇനി 'കമലം' എന്ന പേരിൽ അറിയപ്പെടും
കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

Covid Vaccine: കേരളത്തിലേക്കുള്ള രണ്ടാംഘട്ട വാക്സിൻ ഇന്നെത്തും
കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ ഇന്നെത്തും. കോഴിക്കോട്, കൊച്ചി, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനാണ് ഇന്നെത്തുന്നത്.  ഇന്ന് കോഴിക്കോട്ടേക്ക് ഒൻപത് ബോക്സും എറണാകുളത്തേക്ക് പന്ത്രണ്ട് ബോക്‌സും ലക്ഷദ്വീപിലേക്ക് ഒരു ബോക്‌സുമാണ് എത്തിക്കുന്നത്.

Farmers Protest: പത്താം വട്ട ചർച്ച് ഇന്ന്; നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് സംഘടനകൾ
വിവാദമായ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തിന്റെ വിവിധ അതിർത്തികളിൽ പുരോ​ഗമിക്കുന്ന കർഷക സമരത്തിനിടെ കേന്ദ്ര ഇന്ന് പത്താം വട്ട ചർച്ചയക്കായി കർഷകരെ ക്ഷണിച്ചു. ഇന്ന് ഉച്ചയ്ക്ക് വി​ഗ്യാൻ ഭവനിൽ വെച്ചാണ് ചർച്ച നടക്കുന്നത്. 

Biden, Kamala ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
യുഎസിന്റെ 46-ാം പ്രസിഡന്റായി Joe Biden ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യൻ വംശജയായ Kamala Harris അമേരിക്കയുടെ 49-ാം വൈസ് പ്രസിഡന്റായും ഇന്ന് സത്യപ്രതിജ്ഞ ചൊല്ലും. ഇന്ത്യൻ സമയം രാത്രി 10.30നാണ് ഇരുവരുടെയും സത്യപ്രതിജ്ഞ ചടങ്ങ്. 

Dragon Fruit ഇനി 'കമലം' എന്ന പേരിൽ അറിയപ്പെടും
ഗുജറാത്ത് സർക്കാർ Dragon Fruit എന്ന ഫലത്തിന്റെ പേര് മാറ്റി. ഇനി മുതൽ 'കമലം' എന്ന പേരിലാണ് ​ഗുജറാത്തിൽ ഡ്രാ​ഗൺ ഫ്രൂട്ടിനെ അറിയപ്പെടുക. ഫലത്തിന്റെ ആകൃതി താമരയ്ക്ക് സമമായതു കൊണ്ടാണ് പേര് മാറ്റിയതെന്ന് വിശദീകരണവുമായി ​ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി

UAE: കനത്ത മൂടല്‍മഞ്ഞ്, ഹെവി വാഹനങ്ങള്‍ക്ക് വിലക്ക്
കനത്ത മൂടല്‍മഞ്ഞ്  UAEയെ വലയ്ക്കുന്നു. മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ റോഡുകളില്‍ ട്രക്കുകള്‍ക്കും ഹെവി വാഹനങ്ങള്‍ക്കും ബസുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിയ്ക്കുകയാണ്   അബുദാബി പോലീസ്. ദൂരക്കാഴ്‍ച സാധ്യമാകുന്നതുവരെയുള്ള സമയങ്ങളില്‍ അബുദാബിയിലെ എല്ലാ റോഡുകളിലും വിലക്ക് പ്രാബല്യത്തിലുണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News