Karipur Gold Smuggling Case; അർജുൻ ആയങ്കിക്ക് ഉപാധികളോടെ ജാമ്യം, 3 മാസം കണ്ണൂരിൽ പ്രവേശിക്കരുത്

മൂന്നുമാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടു പോകരുതെന്നും അടക്കമുള്ള കർശന ഉപാധികളോടെയാണ് അർജുൻ ആയങ്കിക്ക് High Court ജാമ്യം അനുവദിച്ചത്.

Written by - Zee Malayalam News Desk | Last Updated : Aug 31, 2021, 01:12 PM IST
  • കർശന ഉപാധികളോടെയാണ് അർജുൻ ആയങ്കിക്ക് ജാമ്യം നൽകിയത്.
  • മൂന്ന് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്.
  • സംസ്ഥാനം വിട്ടു പോകരുതെന്ന നിബന്ധനയുമുണ്ട്.
  • പാസ്പോർട്ട് കോടതിയിൽ ഹാജരാക്കാനും നിർദേശം.
Karipur Gold Smuggling Case; അർജുൻ ആയങ്കിക്ക് ഉപാധികളോടെ ജാമ്യം, 3 മാസം കണ്ണൂരിൽ പ്രവേശിക്കരുത്

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് (Karipur Gold Smuggling) കേസിലെ മുഖ്യപ്രതികളിൽ ഒരാളായ അർജുൻ ആയങ്കിക്ക് (Arjun Ayanki) ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി (High Court)  ജാമ്യം (Bail) അനുവദിച്ചിരിക്കുന്നത്.

മൂന്ന് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ (Kannur District) പ്രവേശിക്കരുതെന്നതുൾപ്പെടെയുള്ള ഉപാധികളാണ് ഹൈക്കോടതി മുന്നോട്ട് വച്ചിരിക്കുന്നത്. സംസ്ഥാനം വിട്ടു പോകരുതെന്ന നിബന്ധനയുമുണ്ട്. എല്ലാ മാസവും അന്വേഷണ ഉദ്യോ​ഗസ്ഥന് മുൻപിൽ ഹാജരാകുകയും വേണം. ഇതോടൊപ്പം രണ്ട് ലക്ഷം രൂപ ജാമ്യത്തുകയും കെട്ടിവെക്കണം. പാസ്പോർട്ട് (Passport) കോടതിയിൽ ഹാജരാക്കണം എന്നും നിർദേശിച്ചിട്ടുണ്ട്. 

Also Read: Karipur Gold Smuggling Case: അർജുൻ ആയങ്കിയുടെ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

അറസ്റ്റു ചെയ്ത് രണ്ട് മാസം കഴിഞ്ഞെന്നും സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും അർജ്ജുൻ കോടതിയിൽ വാദിച്ചിരുന്നു. കൂടുതൽ തെളിവുകളൊന്നും തനിക്കെതിരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമുള്ള പ്രതിയുടെ വാദം അംഗീകരിച്ചാണ് കോടതി അർജുന് ജാമ്യം അനുവദിച്ചത്. ജൂൺ 28ന് ആണ് അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റു ചെയ്തത്. കേസിൽ രണ്ടാം പ്രതിയാണ് അർജുൻ.

Also Read: Karipur Gold smuggling Case: അർജുൻ ആയങ്കി നാളെ ജാമ്യാപേക്ഷ സമർപ്പിക്കും

സ്വർണക്കടത്ത് കേസിൽ (Gold Smuggling Case) കീഴ്ക്കോടതികൾ നേരത്തെ അർജുൻ ആയങ്കിക്ക് ജാമ്യം (Bail) നിഷേധിച്ചിരുന്നു. പ്രതിക്കു ജാമ്യം അനുവദിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നുമുള്ള വാദം പരിഗണിച്ചായിരുന്നു കീഴ്ക്കോടതി ജാമ്യം നിഷേധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News