Kochi : സ്വർണ്ണ കടത്ത് കേസിൽ (Gold Smuggling case) കസ്റ്റംസ് അറസ്റ്റ് ചെയ്‌ത അർജ്ജുൻ ആയങ്കിയെ (Arjun Ayanki) ഇന്ന് കോടതിയിൽ ഹാജരാക്കും. 9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ വൈകിട്ടോട് കൂടിയാണ് അർജുനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് ഹാജരാക്കുന്നത്.
വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ അനധികൃതമായി കടത്തിയ (Gold smuggling) സ്വർണ്ണം അർജ്ജുന് കൊടുക്കാനായി ആണ് കൊണ്ട് വന്നതെന്ന് അറസ്റ്റിലായ മുഹമ്മദ് ഷഫീക്ക് മൊഴി നൽകിയതിനെ തുടർന്നാണ് അർജ്ജുനെ ചോദ്യം ചെയ്‌തതും അറസ്റ്റ് ചെയ്തതും. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.
ഇനിയും 10 ദിവസത്തെ കസ്റ്റഡിക്കാണ് കസ്റ്റംസ് അപേക്ഷ നല്കാൻ ഒരുങ്ങുന്നത്. മാത്രമല്ല ഇപ്പോൾ കസ്റ്റഡിയിലുള്ള മുഹമ്മദ് ഷഫീഖിനെയും ചോദ്യം ചെയ്യലിന്റെ ഭാഗമായി കൊച്ചിയിൽ എത്തിക്കും. കൂടാതെ സജേഷിനെയും ചോദ്യം ചെയ്യലിനായി എത്തിക്കാൻ നോട്ടീസ് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
അർജുൻ നൽകിയ ക്വട്ടേഷനുമായെത്തിയ ചെർപ്പുളശ്ശേരി സംഘമാണ് രാമനാട്ടുകര അപകടത്തിൽ മരിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയതിനെ തുടർന്നായിരുന്നു അർജുൻ (Arjun Ayanki) കസ്റ്റംസിന് മുമ്പിൽ ഹാജരായത്. അർജുനൊപ്പം അഭിഭാഷകരും ഉണ്ടായിരുന്നു.
അർജുൻ ഇത്രയും സ്വർണം ആർക്കുവേണ്ടിയാണ് കടത്തുന്നത്, കേസിൽ ഇയാൾ ഇടനിലക്കാരനാണോ, ഇതിനുള്ള ഫണ്ട് എവിടെനിന്ന് കിട്ടി എന്നിവയാണ് അന്വേഷണ സംഘം പ്രത്യേകമായി അന്വേഷിക്കുന്നത്. ഇതിനിടയിൽ അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ ഉപേക്ഷിച്ച നിലിൽ കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy