കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Jan 23, 2021, 03:00 PM IST
  • Walayar Case: തുടരന്വേഷണത്തിന് ഉത്തരവ്
  • Muthoot ലെ കവർച്ച പ്രതികൾ പിടിയിൽ
  • Covid Vaccine എത്തിച്ചതിന് ഹനുമാൻ ചിത്രത്തോടൊപ്പം PM Modi-ക്ക് Bolsonaroയുടെ നന്ദി
  • COVID 19: Dubai-യിലെ ഹോട്ടലുകൾക്ക് പുതിയ ചട്ടങ്ങൾ
കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

Walayar Case: തുടരന്വേഷണത്തിന് ഉത്തരവ്
വാളയാറിൽ പെൺകുട്ടികൾ പീഢനത്തിനിരയായി മരിച്ച സംഭവത്തിൽ തുടരന്വേഷണം നടത്താൻ പോക്സോ കോടതിയുടെ അനുമതി. പാലക്കാട് പോക്സോ കോടതിയാണ് അന്വേഷണത്തിന് അനുമതി നൽകിയത്.

Muthoot ലെ കവർച്ച പ്രതികൾ പിടിയിൽ
തമിഴ്നാട് കർണാടക അതിർത്തിയായ ഹൊസൂരിലെ Muthoot Finance ശാഖയിൽ കഴിഞ്ഞ ദിവസം മോഷ്ണം നടത്തിയ ആറ് പേർ പിടിയിൽ. സംഭവം നടന്ന 24 മണിക്കൂറിനിടെ ഹൈദരാബാദിൽ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. നഷ്ടപ്പെട്ട 25 കിലോ സ്വർണവും 96000 രൂപയും മോഷ്ണത്തിന് ഉപയോ​ഗിച്ച ആയുധങ്ങളും പൊലീസ് ഇവരുടെ പക്കൽ നിന്ന് കണ്ടെത്തി. 

Covid Vaccine എത്തിച്ചതിന് ഹനുമാൻ ചിത്രത്തോടൊപ്പം PM Modi-ക്ക് Bolsonaroയുടെ നന്ദി
ഇന്ത്യയിൽ നിന്ന് Covid Vaccine ലഭിച്ചതിനെ തുടർന്ന് മൃതസഞ്ജീവിനിയുമായി പോകുന്ന ഹനുമാന്റെ ചിത്രം tweet ചെയ്ത് നന്ദി അറിയിച്ചിരിക്കുകയാണ് ബ്രസീലിയൻ പ്രസിഡന്റ്  Jair M Bolsonaro. 

COVID 19: Dubai-യിലെ ഹോട്ടലുകൾക്ക് പുതിയ ചട്ടങ്ങൾ
ദുബായിലെ ഹോട്ടലുകൾക്ക് പുതിയ Covid 19 ചട്ടങ്ങൾ നിലവിൽ വന്നു. Dubai കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റാണ് വെള്ളിയാഴ്ച പുതിയ ഉത്തരവിറക്കിയത്. 

Trump ന്റെ കൂടെ Photo ക്ക് പോസ് ചെയ്യാൻ മടിച്ച് Melania Trump
വൈറ്റ് ഹൗസ് വിട്ട് ഫ്ലോറിഡായിൽ ട്രമ്പും ഭാര്യയും എത്തിയതിനിടെയാണ് സംഭവം നടക്കുന്നത്. ഇരുവരും ഫ്ലൈറ്റിൽ നിന്ന് ഇറങ്ങിയതിന് ശേഷം ട്രമ്പ് മാധ്യമങ്ങൾക്ക് മുമ്പിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ നിന്നപ്പോൾ താൽപര്യം കാണിക്കാതെ മെലാനിയ നടന്ന് നീങ്ങുന്ന ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News