Bike Theft: വിവിധ സ്ഥലങ്ങളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന സംഘം കൊല്ലത്ത് പിടിയിൽ!

Kollam Crime News: ഇരുവരും ചേർന്ന് മൂന്നുമാസം കൊണ്ട് അറുപതിലധികം ബൈക്കുകളാണ് മോഷ്ടിച്ചതെന്നാണ് പോലീസ് പറഞ്ഞത്.  

Written by - Zee Malayalam News Desk | Last Updated : Aug 24, 2024, 08:04 AM IST
  • കൊല്ലത്ത് വിവിധ സ്ഥലങ്ങളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന സംഘം പിടിയിൽ
  • സംഭവത്തിൽ പുനലൂർ നരിക്കൽ സ്വദേശി സുബിൻ സുഭാഷ്, വെഞ്ചേമ്പ് സ്വദേശി നിജിൻ എന്നിവരാണ് അറസ്റ്റിലായത്
Bike Theft: വിവിധ സ്ഥലങ്ങളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന സംഘം കൊല്ലത്ത് പിടിയിൽ!

കൊല്ലം: കൊല്ലത്ത് വിവിധ സ്ഥലങ്ങളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന സംഘം പോലീസിൻ്റെ പിടിയിൽ. സംഭവത്തിൽ പുനലൂർ നരിക്കൽ സ്വദേശി സുബിൻ സുഭാഷ്, വെഞ്ചേമ്പ് സ്വദേശി നിജിൻ എന്നിവരാണ് അറസ്റ്റിലായത്. 

Also Read: ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ ഏഴംഗ സംഘം പിടിയിൽ
'
ഇരുവരും ചേർന്ന് മൂന്നുമാസം കൊണ്ട് അറുപതിലധികം ബൈക്കുകളാണ് മോഷ്ടിച്ചതെന്നാണ് പോലീസ് പറഞ്ഞത്.  കൊല്ലം റെയിൽവേസ്റ്റേഷൻ പരിസരം, കെഎസ്ആർസിടി ബസ് സ്‌റ്റാൻഡ്, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, പുനലൂർ തുടങ്ങി പലയിടങ്ങളിൽ നിന്നാണ് സുബിൻ സുഭാഷും നിജിനും ചേർന്ന് ബൈക്കുകൾ മോഷ്ടിച്ചത്.  ഇത് ഇവർ പിന്നീട് പൊളിച്ച് പല ഭാഗങ്ങളാക്കി സമൂഹമാധ്യമങ്ങൾ വഴി വിൽക്കുന്നതായിരുന്നു രീതി. ഇവർ കൂടുതലും സിസിടിവി ഇല്ലെന്ന് ഉറപ്പാക്കിയ സ്ഥലങ്ങളിലാണ് മോഷണം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. 

Also Read: ഈ നോട്ട് നിങ്ങളുടെ കയ്യിലുണ്ടോ? നേടാം 5 ലക്ഷം രൂപ!

ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഇവർ വാഹനങ്ങളുടെ ലോക്കിളക്കിയിരുന്നത്. തമിഴ്നാട്ടിലെ ആക്രി വ്യാപാരികൾക്കും പ്രതികൾ വാഹന ഭാഗങ്ങൾ വിറ്റിരുന്നതായും അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി ബൈക്കുകളും വാഹനത്തിൻ്റെ ഭാഗങ്ങളും പ്രതികളുടെ വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊളിച്ച ബൈക്കുകളുടെ നമ്പർ പ്ലളേറ്റുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബൈക്കുകൾ നഷ്ടപ്പെട്ട നിരവധി പരാതിക്കാരാണ് ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തിയിരുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News