Murder: വീടിന് സമീപം ബൈക്ക് വെച്ചതിനെ ചൊല്ലി തര്‍ക്കം; സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

Murder: ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചത്.  പ്രതിയായ വിനോദിന്റെ വീടിനുസമീപം താമസിക്കുന്ന ബന്ധുവിനെ കാണാന്‍ സജേഷ് തന്റെ ബൈക്ക് വിനോദിന്റെ വീടിനടുത്തുള്ള റോഡിലാണ് വെച്ചത്.  

Written by - Zee Malayalam News Desk | Last Updated : Feb 18, 2023, 09:19 AM IST
  • മാവേലിക്കരയില്‍ വാക്കു തര്‍ക്കത്തിനിടെ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു
  • തെക്കേക്കര ഉമ്പര്‍നാട് സ്വദേശി സജേഷാണ് മരിച്ചത്. പ്രതിയായ വിനോദ് ഒളിവിലാണ്
Murder: വീടിന് സമീപം ബൈക്ക് വെച്ചതിനെ ചൊല്ലി തര്‍ക്കം; സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ: മാവേലിക്കരയില്‍ വാക്കു തര്‍ക്കത്തിനിടെ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. തെക്കേക്കര ഉമ്പര്‍നാട് സ്വദേശി സജേഷാണ് മരിച്ചത്. പ്രതിയായ വിനോദ് ഒളിവിലാണ്.  സംഭവം നടന്നതിന് വ്യാഴാഴ്ച രാത്രി 11.30 ഓടെ തെക്കേക്കര വില്ലേജ് ഓഫീസിനു വടക്ക് കനാല്‍ പാലത്തിനുസമീപം അശ്വതി ജങ്ഷനിലായിരുന്നു.

Also Read: Crime News: ആറ്റിങ്ങലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചത്.  പ്രതിയായ വിനോദിന്റെ വീടിനുസമീപം താമസിക്കുന്ന ബന്ധുവിനെ കാണാന്‍ സജേഷ് തന്റെ ബൈക്ക് വിനോദിന്റെ വീടിനടുത്തുള്ള റോഡിലാണ് വെച്ചത്.  തിരിച്ചു രാത്രി മടങ്ങിവന്ന് ബൈക്കെടുത്ത് വീട്ടിലേക്കു പോകാൻ തുടങ്ങുന്നതിനിടയിൽ സജേഷും വിനോദും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇതിനെ തുടർന്ന് വിനോദ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നു.  കുത്തേറ്റത് ഇടതു കൈയുടെ പേശിയിലാണ്.

Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിനോദിനെ പിടിച്ച ശേഷം കത്തി പിടിച്ചുവാങ്ങിയത്. ഇതിനിടയിൽ വേദന കൊണ്ട് പുളഞ്ഞ സജേഷ്  കനാല്‍പ്പാലത്തിനു സമീപത്തേക്ക് ഓടിയിരുന്നു. സജേഷിനെ തേടി കണ്ടെത്തിയ നാട്ടുകാർ അയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ വിനോദ് രക്ഷപ്പെടുകയും ചെയ്തു. റോഡിലെ രക്തത്തുള്ളികള്‍ പിന്തുടര്‍ന്നാണ് ചോരവാര്‍ന്ന് അവശനിലയിലായ സജേഷിനെ നാട്ടുകാർ കണ്ടെത്തിയത്. ഇയാളെ ആദ്യം  മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും നില അതീവ ഗുരുതരമായിരുന്നതിനാൽ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപ്രതിയിലേക്ക് മാറ്റാനുകളാ ശ്രമത്തിൽ വഴിമധ്യേ സജേഷ് മരിക്കുകയായിരുന്നു. പ്രതിക്കായി കുറത്തികാട് പോലീസ് അന്വേഷണം തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News