75കാരിയായ അമ്മയെ രാത്രി വീട്ടില്‍ നിന്ന് ഇറക്കി വിട്ട് മകനും മരുമകളും; തുണയായി പൊലീസെത്തി

കുറ്റിപ്പുറം ടൗണില്‍ അലഞ്ഞ് നടക്കുകയായിരുന്നു 75കാരിയായ വയോധികക്കാണ് കുറ്റിപ്പുറം പോലീസ് എസ്.ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തുണയായത്

Written by - Zee Malayalam News Desk | Last Updated : Feb 17, 2023, 07:39 PM IST
  • മകനും മരുമകളും ചേര്‍ന്ന് വീട്ടില്‍നിന്ന് ഇറക്കി വിട്ടതാണെന്ന് കണ്ടെത്തി
  • ഇവരുമായി വീട്ടിലേക്ക് പോകുകയും മകനുമായി തുടര്‍ സംരക്ഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു
  • പൊലീസ് ഇടപെടലില്‍ വയോധിക വീടണഞ്ഞു
75കാരിയായ അമ്മയെ രാത്രി വീട്ടില്‍ നിന്ന് ഇറക്കി വിട്ട് മകനും മരുമകളും; തുണയായി പൊലീസെത്തി

മലപ്പുറം: 75കാരിയായ അമ്മയെ രാത്രി വീട്ടില്‍ നിന്ന് ഇറക്കി വിട്ട് മകനും മരുമകളും. നഗരത്തില്‍ അലഞ്ഞ് നടന്ന വയോധികക്ക് തുണയായി കുറ്റിപ്പുറം പൊലീസെത്തി. വ്യാഴാഴ്ച രാത്രിയാണ് പൊലീസ് ഇടപെടലില്‍ വയോധിക വീടണഞ്ഞത്. 

കുറ്റിപ്പുറം ടൗണില്‍ അലഞ്ഞ് നടക്കുകയായിരുന്നു 75കാരിയായ വയോധികക്കാണ് കുറ്റിപ്പുറം പോലീസ് എസ്.ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തുണയായത്. വ്യാഴാഴ്ച രാത്രി വയോധിക ടൗണില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. 

ഉടന്‍ എസ്.ഐ ജലീല്‍ കറുത്തേടത്തും സംഘവും നഗരത്തിലെത്തി സ്ത്രീയെ ഏറ്റെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മകനും മരുമകളും ചേര്‍ന്ന് വീട്ടില്‍നിന്ന് ഇറക്കി വിട്ടതാണെന്ന് കണ്ടെത്തി. അതോടെ ഇവരുമായി വീട്ടിലേക്ക് പോകുകയും മകനുമായി തുടര്‍ സംരക്ഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എസ്.ഐ ഷമീല്‍, എസ്.സി.പി.ഒ മാരായ വിജീഷ്, അലക്‌സ് സാമുവല്‍, സന്തോഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News