Bomb Blast: തലശ്ശേരിയിൽ പറമ്പിൽ സ്ഫോടനം; യുവാവിന്റെ ഇരുകൈപ്പത്തിയും അറ്റു!

Blast In Thalassery: ഗുരുതരമായ പരിക്കേറ്റ വിഷ്ണു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇയാളുടെ മൊഴി എടുത്താൽ മാത്രമേ സംഭവത്തിന്റെ കൂടുതൽ വിവരം ലഭിക്കുകയുള്ളു. 

Written by - Zee Malayalam News Desk | Last Updated : Apr 12, 2023, 10:43 AM IST
  • തലശ്ശേരിയിൽ പറമ്പിൽ സ്ഫോടനം
  • വിഷ്ണു എന്നയാളുടെ രണ്ടു കൈപ്പത്തികളുമാണ് അറ്റു പോയത്
Bomb Blast: തലശ്ശേരിയിൽ പറമ്പിൽ സ്ഫോടനം; യുവാവിന്റെ ഇരുകൈപ്പത്തിയും അറ്റു!

കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപമുള്ള പറമ്പില്‍ നടന്ന സ്‌ഫോടനത്തിൽ യുവാവിന്റെ ഇട്ടുകൈകളും അറ്റു.  വിഷ്ണു എന്നയാളുടെ രണ്ടു കൈപ്പത്തികളുമാണ് അറ്റു പോയത്.  സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   

Also Read: Crime News: പെട്രോൾ പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കുറ്റക്കാർ 

സംഭവം നടന്നത് ചൊവ്വാഴ് രാത്രിയാണ്. വീടുകളോട് ചേര്‍ന്നുള്ള പറമ്പിലാണ് സ്‌ഫോടനം നടന്നത്.  സ്ഫോടനം നടക്കുമ്പോള്‍ വിഷ്ണു മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് പോലീസ് റിപ്പോർട്ട്.  സംഭവം അറിഞ്ഞ ഉടൻ തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു.  ഗുരുതരമായ പരിക്കേറ്റ വിഷ്ണുവിനെ  തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷ്ണു ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത് ഇയാളുടെ മൊഴി എടുത്താൽ മാത്രമേ സംഭവത്തിന്റെ കൂടുതൽ വിവരം ലഭിക്കുകയുള്ളു. 

Also Read: Shani Nakshatra Parivartan 2023: വരുന്ന 6 മാസത്തേക്ക് ഈ 4 രാശിക്കാർക്ക് ലഭിക്കും ശനി കൃപ, നേടാം വൻ പുരോഗതിയും ധനനേട്ടവും! 

 

സ്ഫോടനം ബോംബ് നിര്‍മാണത്തിനിടെ നടന്നതാണോ അതോ മറ്റെന്തെങ്കിലും കാരണത്താലാണോ എന്ന കാര്യത്തില്‍ ഇതുവരെ ഒരു വ്യക്തതയും ഇല്ല.  സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് തലശ്ശേരി പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News