എഴുകോണ്‍: ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന്റെ പേരിൽ പ്രകോപിതനായ യുവാവ് ഹോട്ടലുടമയെ മര്‍ദിച്ചശേഷം ഭക്ഷണത്തില്‍ മണ്ണുവാരിയിട്ടതായി പരാതി. പരുത്തന്‍പാറ ജംഗ്ഷനിലെ രാധാമണിയുടെ അക്ഷര ഹോട്ടലിലായിരുന്നു യുവാവിന്റെ പരാക്രമം.
Also Read: സിപിഎം സംസ്ഥാന സമിതി അംഗം കണ്ണന് നിർണായകം; ഇഡി നൽകിയ സമയപരിധി ഇന്ന് അവസാനിക്കും
സംഭവത്തില്‍ കാരുവേലില്‍ കെഎസ് നിവാസില്‍ അനന്ദുവിനെ എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് ബുധനാഴ്ച രാവിലെ 8:30 ഓടെയായിരുന്നു. ഹോട്ടലിലെത്തിയ അനന്ദു പൊറോട്ടയും ബീഫ് കറിയും പാഴ്‌സൽ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോൾ ആദ്യകച്ചവടം നടന്നില്ലെന്നും കുറച്ചുനേരം കാത്തിരിക്കാനും കടയുടമ ആവശ്യപ്പെട്ടു.
Also Read: ബുധന്റെ അസ്തമയം സൃഷ്ടിക്കും വിപരീത രാജയോഗം; ഇവർക്ക് ലഭിക്കും ധനനേട്ടവും പുരോഗതിയും!
മാത്രമല്ല ഇയാൾ മുൻപ് കഴിച്ച ആഹാരത്തിന്റെ പണത്തിന്റെ കാര്യംകൂടി ഓര്‍മ്മിപ്പിച്ചപ്പോള്‍ പ്രകോപിതനായ പ്രതി പാകം ചെയ്തുകൊണ്ടിരുന്ന പൊറോട്ടയിലും ബീഫ് കറിയിലും മണ്ണുവാരിയിടും കടയുടമയെ മർദിക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ പോളീ അനന്ദുവിനെ അറസ്റ്റു ചെയ്യുകയും കോടതിയിൽ ഹാരാജാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. മാത്രമല്ല നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ അനന്ദുവെന്നും പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.