Gold Chain Theft: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി മാല പിടിച്ചുപറിച്ച യുവാക്കൾ പിടിയിൽ

Robbery Case: ശക്തമായ മഴ പെയ്ത സമയത്ത് വെള്ളിയാഴ്ച രാത്രി 11.30 ന് വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയ പ്രതികൾ വയോധികയെ ഭീഷണിപ്പെടുത്തിയാണ് മാല കവർന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 1, 2024, 11:43 AM IST
  • ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാല പിടിച്ചു പറിച്ച കേസിലെ രണ്ടുപേർ അറസ്റ്റിൽ
  • കലഞ്ഞൂർ കഞ്ചോട് ഭാഗത്ത് തങ്കമ്മയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി അതിക്രമിച്ച് കയറി ഒന്നര പവൻ തൂക്കമുള്ള മാല കവർന്നത്
Gold Chain Theft: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി മാല പിടിച്ചുപറിച്ച യുവാക്കൾ പിടിയിൽ

പത്തനംതിട്ട: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാല പിടിച്ചു പറിച്ച കേസിലെ രണ്ടുപേർ  അറസ്റ്റിൽ. കലഞ്ഞൂർ കഞ്ചോട് ഭാഗത്ത് തങ്കമ്മയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി അതിക്രമിച്ച് കയറി ഒന്നര പവൻ തൂക്കമുള്ള സ്വർണമാല കവർന്നത്. 

Also Read: സ്വർണ്ണക്കടത്ത്: എയർഹോസ്റ്റസിന് പിന്നാലെ കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ

 

ഇതുമായി ബന്ധപ്പെട്ട് കലഞ്ഞൂർ പുത്തൻവീട്ടിൽ അനൂപ് ചെളിക്കുഴി കുന്നിട നെല്ലിവിളയിൽ ഗോകുൽകുമാർ എന്നിവരെയാണ് കൂടൽ പോലീസ് അറസ്റ്റ് ചെയ്തത്.  ശക്തമായ മഴ പെയ്ത സമയത്ത് വെള്ളിയാഴ്ച രാത്രി 11.30 ന് വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയ പ്രതികൾ വയോധികയെ ഭീഷണിപ്പെടുത്തിയാണ് മാല കവർന്നത്. മോഷണം നടന്നതുമുതൽ കോന്നി ഡിവൈ.എസ്.പി. നിയാസ്, കൂടൽ എസ്.എച്ച്.ഒ. എം.ജെ. അരുൺ എന്നിവരുടെ മേൽനോട്ടത്തിൽ കൂടൽ എസ്.ഐ. ഷെമിമോളുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്. പ്രതിയായ അനൂപിനെതിരേ വിവിധ മോഷണക്കേസുകൾ നിലവിലുണ്ട്.

Also Read: ചൊവ്വയുടെ രാശിമാറ്റത്തിലൂടെ രുചക് രാജയോഗം; ഈ രാശിക്കാർക്കിനി സുവർണ്ണ ദിനങ്ങൾ!

ഇയാൾക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരമുള്ള നടപടികളിലേക്ക് നീങ്ങുമ്പോഴാണ് ഈ മോഷണക്കേസിൽ അറസ്റ്റിലാകുന്നത്. എസ്.ഐ. ചന്ദ്രമോഹൻ, അജികർമ, എ.എസ്.ഐ. വാസുദേവക്കുറുപ്പ്, വിൻസെന്റ് സുനിൽ, ഷാജഹാൻ, സുനിൽ, ഗോപകുമാർ എന്നിവരും ഇവർ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News