Rape Case: യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു; യുവാവ് പിടിയിൽ

Sexual Assault: പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഈ അടുപ്പം മുതലെടുത്താണ് ശ്യാം  യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 26, 2024, 11:07 AM IST
  • യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു
  • കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദർ പിടിയിൽ
  • പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു
Rape Case: യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു; യുവാവ് പിടിയിൽ

കൊല്ലം: പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.  കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദറിനെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്.  

Also Read: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരം ലൈം​ഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഈ അടുപ്പം മുതലെടുത്താണ് ശ്യാം  യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. നേരത്തെ പരിചയമുണ്ടായിരുന്ന യുവതിയെ ശ്യാം സുന്ദർ ആശ്രാമം ഭാഗത്തെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചു വരുത്തുകയും ഇവിടെ വെച്ച്  ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.  

Aslo Read:  12 വർഷങ്ങൾക്ക് ശേഷം ഗുരു-ശുക്ര സംഗമം; ഗജലക്ഷ്മി രാജയോഗത്തിലൂടെ ഇവർക്കിനി നേട്ടങ്ങൾ മാത്രം!

ശേഷം മുണ്ട് വായിൽ തിരുകിയ ശേഷം ക്രൂരമായി മർദിച്ചെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ വിവരം പുറത്ത് പറഞ്ഞാൽ നഗ്നദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.  മറ്റൊരു കേസിൽ വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകൻ അറസ്റ്റിലായി. എടവക കമ്മോം കെ.സി ഹൗസ് മൊയ്ദുവിനെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം കുട്ടി വീട്ടില്‍ പരാതി പറയുകയും വീട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. 

Also Read: 200 വർഷങ്ങൾക്ക് ശേഷം ഒരേസമയം 3 രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം കരിയറിലും ബിസിനസിലും പുരോഗതി!

 

തുടര്‍ന്ന് കുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തില്‍ മാനഭംഗത്തിന് പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News