Crime News: കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ അറ്റൻഡർ പീഡിപ്പിച്ചു

Crime News: പീഡനം നടന്നത് ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശേഷമായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Mar 20, 2023, 06:06 AM IST
  • ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയെ അറ്റൻഡർ‌ പീഡിപ്പിച്ചു
  • പോലീസ് കേസെടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിൽ
  • സംഭവം നടന്നത് ഇന്നലെ രാവിലെയായിരുന്നു
Crime News: കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ അറ്റൻഡർ പീഡിപ്പിച്ചു

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയെ അറ്റൻഡർ‌ പീഡിപ്പിച്ചതായി പരാതി.  ഇതിന്റെ അടിസ്ഥാനത്തിൽ  പോലീസ് കേസെടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയി. സംഭവം നടന്നത് ഇന്നലെ രാവിലെയായിരുന്നു. 

Also Read: Murder: ഡൽഹിയിൽ യുവതിയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ബാഗിൽ കെട്ടിയ നിലയിൽ

ശനിയാഴ്ച രാവിലെ പ്രധാന ശസ്ത്രക്രിയ തിയറ്ററിൽ നിന്നും ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശേഷമായിരുന്നു പീഡനം. സർജിക്കൽ ഐസിയുവിൽ യുവതിയെ കൊണ്ടു വന്നതിനു ശേഷം മടങ്ങിയ അറ്റൻഡർ കുറച്ചു കഴിഞ്ഞു മടങ്ങി വന്നു. ഈ സമയം മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ജീവനക്കാരുടെ ശ്രദ്ധ അങ്ങോട്ടായപ്പോഴായിരുന്നു  പീഡനം നടന്നത്.  ശസ്ത്രക്രിയയ്ക്കു ശേഷം പൂർണമായും മയക്കം  മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. 

Also Read: Surya Gochar 2023: വ്യാഴത്തിന്റെ രാശിയിൽ സൂര്യൻ; ഈ 8 രാശിക്കാർക്ക് ഒരു മാസത്തേക്ക് സുവർണ്ണ നേട്ടങ്ങൾ!

വിവരം ഐസിയുവിലെ നഴ്സിനോട് അറിയിച്ചതിനെ തുടർന്ന് ആശുപത്രി  അധികൃതരും വിവരങ്ങൾ ശേഖരിച്ചു. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശന്റെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ജീവനക്കാരന്റെ വിവരങ്ങൾ ആശുപത്രിയിൽ നിന്നും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News