മുംബൈ: മുബൈയിൽ (Mumbai) ഹെറോയിൻ വിൽപ്പനയ്ക്കിടെ യുവതി പിടിയിൽ. ഏഴ് കിലോ ഹെറോയിനും യുവതിയിൽ നിന്ന് പിടികൂടി. ആന്റി നാർകോട്ടിക് സെല്ലിന്റെ ഗഡ്കോപാർ യൂണിറ്റാണ് ഹെറോയിൻ (Heroin) വിൽക്കാനുള്ള ശ്രമത്തിനിടെ യുവതിയെ പിടികൂടിയത്.
മുംബൈയിലെ സിയോൺ മേഖലയിൽ നിന്നാണ് യുവതിയെ പിടികൂടിയത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത ഹെറോയിന്‍ 22 കോടി രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ALSO READ: Aryan Khan അഴിക്കുള്ളിൽ തന്നെ തുടരും, സ്പെഷ്യൽ കോടതി താരപുത്രന്റെ ജാമ്യപേക്ഷ വീണ്ടും തള്ളി
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...