വനിതാ ഡോക്‌ടർ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ച നിലയിൽ

പിറന്നാളോഘോഷത്തിനായിരുന്നു ഡോക്‌ടർ എത്തിയതെന്നാണ് വിവരം ലഭിക്കുന്നത്. എന്തോ ശബ്ദം കേട്ട് വന്നു നോക്കിയപ്പോൾ ഡോക്‌ടർ നിലത്ത് വീണ് കിടക്കുകയായിരുന്നു വെന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞത്. 

Written by - Ajitha Kumari | Last Updated : Mar 10, 2023, 10:36 AM IST
  • വനിതാ ഡോക്‌ടറെ കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി
  • ഇവിടെ പിറന്നാളോഘോഷത്തിനായിരുന്നു ഡോക്‌ടർ എത്തിയതെന്നാണ് വിവരം ലഭിക്കുന്നത്
വനിതാ ഡോക്‌ടർ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ച നിലയിൽ

കോഴിക്കോട്: വനിതാ ഡോക്‌ടറെ കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. സദാ റഹ്മത്ത് എന്ന ഡോക്‌ടറാണ് കോഴിക്കോട് മേയർ ഭവന് അടുത്തുള്ള ലിയോ പാരഡൈസ് അപ്പാർട്ട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നാണ് ഡോക്‌ടർ താഴേക്ക് വീണതെന്നാണ് റിപ്പോർട്ട്.  സംഭവം നടന്നത് പുലർച്ചെ 4 മണിക്കാണ്.

Also Read: Swapna Suresh: 30 കോടി തന്ന് സെറ്റിൽ ചെയ്യാം; മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരെ സംസാരിക്കരുത്, പാർട്ടി സെക്രട്ടറി ഭീക്ഷണിപ്പെടുത്തി

ഇവിടെ പിറന്നാളോഘോഷത്തിനായിരുന്നു ഡോക്‌ടർ എത്തിയതെന്നാണ് വിവരം ലഭിക്കുന്നത്. എന്തോ ശബ്ദം കേട്ട് വന്നു നോക്കിയപ്പോൾ ഡോക്‌ടർ നിലത്ത് വീണ് കിടക്കുകയായിരുന്നു വെന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞത്.  തുടർന്ന്  ഫ്ലാറ്റിലുള്ള  അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഡോക്‌ടറെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ മറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് വിശദാംശങ്ങൾ അന്വേഷിച്ചു വരികയാണ്.  

Also Read: Surya Gochar 2023: വ്യാഴത്തിന്റെ രാശിയിൽ സൂര്യന്റെ സംക്രമണം; 5 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും അതിഗംഭീര നേട്ടങ്ങൾ!

ഉടമസ്ഥൻ ഇല്ലാതെ തിരൂർ റെയിൽവെ സ്റ്റേഷനിൽ ഒരു ബാഗ്; പരിശോധിച്ചപ്പോൾ 12 കിലോ കഞ്ചാവ്

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പന്ത്രണ്ടര കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂര്‍ മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ആർപിഎഫ് സംഘം എക്സൈസിന് കൈമാറി. ആര്‍.പി.എഫ്, എക്സൈസ് സംയുക്ത പരിശോധനക്കിടെയാണ് ഇന്നലെ ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ തിരൂർ റെയിൽവെ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ലഭിച്ചത്. ആറ് പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News