പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവം: പ്രതി മറ്റൊരു വീട്ടിലും ആക്രമണത്തിന് ശ്രമിച്ചെന്ന് റിപ്പോർട്ട്

യുവതിക്കെതിരെ അക്രമം നടത്തിയ അതെ ദിവസം മറ്റൊരു വീട്ടിലും അക്രമം നടത്തിയെന്ന് റിപ്പോർട്ട്.  

Written by - Zee Malayalam News Desk | Last Updated : Oct 29, 2022, 08:48 AM IST
  • മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താനാവാതെ പോലീസ്
  • പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചാണ് അന്വേഷണം
പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവം: പ്രതി മറ്റൊരു വീട്ടിലും ആക്രമണത്തിന് ശ്രമിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താനാവാതെ പോലീസ്. പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചാണ് അന്വേഷണം. എല്‍എംഎസ് ജംഗ്ഷനിൽ നിന്നും വാഹനം മടങ്ങിപ്പോകാൻ സാധ്യതയുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കേസിൽ വഴിത്തിരിവുണ്ടാകും എന്നാണ് പ്രതീക്ഷ.  ഇതിനിടയിൽ പ്രതിയുടെ രേഖാചിത്രം ഇന്നലെ പുറത്തിറക്കിയിരുന്നു. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയിരിക്കുന്നത്.  അന്വേഷണം നടക്കുന്നത് തിരുവനന്തപുരം ഡിസിപിയുടെ മേൽനോട്ടത്തിലാണ്.

Also Read: കോയമ്പത്തൂർ സ്ഫോടനം; അസ്വാഭാവിക മരണത്തിനും സ്ഫോടനത്തിനും കേസ് ചുമത്തി എൻഐഎയുടെ എഫ്ഐആർ

അതേസമയം യുവതിക്കെതിരെ അതിക്രമം നടന്ന അന്ന് പുലർച്ചെ അക്രമിയെന്ന് സംശയിക്കുന്നയാൾ ഒരു വീട്ടിലും അക്രമം നടത്തിയെന്ന് വിവരം ലഭിഭിച്ചിട്ടുണ്ട്. സംഭവ ദിവസം പുലർച്ചെ മൂന്നരയ്ക്ക് ഒരാൾ കുറവൻ കോണത്തെ വീട്ടിൽ കയറി ജനൽ ചില്ല് തകർത്തു. ഈ സംഭവത്തിലെ ദൃശ്യങ്ങളിലുളള ആൾക്ക് തന്നെ ആക്രമിച്ചയാളുമായി സാമ്യമെന്ന് ലൈംഗികാതിക്രമത്തിനിരയായ യുവതി പോലീസിനോട് പറഞ്ഞു.  ആ അക്രമി 3.30 മന് ശേഷം നന്ദൻകോട് ഭാഗത്തേക്ക് പോയി എന്നാണ് വിവരം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ്  നഗരഹൃദയത്തിൽ വെച്ച് യുവതി അപമാനിക്കപ്പെട്ടത്. എൽഎംഎസ് ജംഗ്ക്ഷനിൽ വാഹനം നിർത്തിയ ശേഷമാണ് നടക്കുകയായിരുന്നു യുവതിയെ പ്രതി ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറി രക്ഷപ്പെട്ടുവെന്നാണ് വിവരം. സംഭവം നടന്ന പുലർച്ചെ നാല് മണിക്ക് തന്നെ എയ്ഡ് പോസ്റ്റിൽ യുവതി വിവരം അറിയിച്ചുവെങ്കിലും പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചില്ല. 

Also Read: താലി ചാർത്തുന്നതിനിടയിൽ വധുവിന്റെ കുസൃതി... നാണിച്ചു ചമ്മി വരൻ..! വീഡിയോ വൈറൽ

അപ്പോൾ തന്നെ പ്രതിയുടെ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നുവെങ്കിൽ അന്ന് തന്നെ പിടികൂടാനാകുമായിരുന്നു. രാവിലെ എട്ടരക്ക് യുവതി മ്യൂസിയം സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്  കേസെടുത്തിരിക്കുന്നത്. പ്രതിക്കെതിരെ നിസാരവകുപ്പുകളാണ് ആദ്യം ചുമത്തിയത്.  ശേഷം വിമര്‍ശനങ്ങള്‍ ഉയർന്നതിനെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം പോലീസ് കേസെടുത്തത്. സംഭവം നടന്ന ഉടൻ പരാതി നൽകിയിട്ടും പോലീസ് ഗൗരവമായെടുത്തില്ലെന്നാണ് ഡോക്‌ടർ കൂടിയായ യുവതി പറയുന്നത്. ഇന്നോവ കാറില്‍ വന്ന ഒരാളാണ് യുവതിയെ ആക്രമിച്ചതെന്നും മ്യൂസിയത്തിലെ സിസി ടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും അക്രമിയുടെ മുഖം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News